twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യത്യസ്ത പ്രമേയവുമായി ഇന്ദ്രൻസിന്റെ ശുഭദിനം, റിലീസിനൊരുങ്ങുന്നു

    |

    ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന "ശുഭദിനം" പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം . ജനശ്രദ്ധനേടിയ മാച്ച് ബോക്സ്, തി.മി.രം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവറാം മണി.

    Indrans

    പ്രണവിന് സാഹസിക കാര്യങ്ങൾ വലിയ ഇഷ്ടമാണ്, അതൊക്കെ വഴങ്ങും, മകനെ കുറിച്ച് മോഹൻലാൽപ്രണവിന് സാഹസിക കാര്യങ്ങൾ വലിയ ഇഷ്ടമാണ്, അതൊക്കെ വഴങ്ങും, മകനെ കുറിച്ച് മോഹൻലാൽ

    സിഥിൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലെന്നപോലെ തന്നെ സിഥിന്റെ ജീവിതത്തിലും ധാരാളം പ്രശ്നങ്ങളുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമൊരു പരിഹാരം എന്ന നിലയ്ക്ക് അയാളൊരു പോംവഴി തിരഞ്ഞെടുക്കുന്നു.

    സമയത്തിൽ വിശ്വാസമുള്ള സിഥിൻ അതിനായി ഒരു ശുഭദിനവും ശുഭമുഹൂർത്തവും കണ്ടെത്തുന്നു. പോംവഴി നടപ്പാക്കാൻ തന്നെകൊണ്ട് കഴിയുമോ എന്നുറപ്പില്ലാതെ, മനസ്സില്ലാമനസ്സോടെ ശുഭദിനത്തിൽ മാത്രം പൂർണ്ണമായി വിശ്വസിച്ച് സിഥിൻ ആ സാഹസത്തിനിറങ്ങി പുറപ്പെടുന്നു. ആ പുറപ്പാട് അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സന്ദർഭങ്ങളിലേക്കാണ് അയാളെ നയിക്കുന്നതെന്ന് അയാളൊരിക്കലും അറിഞ്ഞിരുന്നില്ല. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ ചെറുതും വലുതുമായ പരിണിതഫലങ്ങളുമെല്ലാം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം.

    നിങ്ങളോട് ഒന്നും മറച്ച് വെക്കാനില്ല, ഇങ്ങനെയാണ് ഞങ്ങളുടെ രീതി, പ്രേക്ഷകരോട് ക്ഷമ ചോദിച്ച് നിഹാൽനിങ്ങളോട് ഒന്നും മറച്ച് വെക്കാനില്ല, ഇങ്ങനെയാണ് ഞങ്ങളുടെ രീതി, പ്രേക്ഷകരോട് ക്ഷമ ചോദിച്ച് നിഹാൽ

    ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

    പ്രശ്നങ്ങൾ പുറത്ത് പറയാൻ വയ്യ, ബന്ധം അവസാനിപ്പിക്കുന്നു... 2021ൽ ശിഥിലമായ താരവിവാഹങ്ങൾപ്രശ്നങ്ങൾ പുറത്ത് പറയാൻ വയ്യ, ബന്ധം അവസാനിപ്പിക്കുന്നു... 2021ൽ ശിഥിലമായ താരവിവാഹങ്ങൾ

    Recommended Video

    Actor Indrans life and achievements through the years | FIlmiBeat Malayalam

    നെയ്യാർ ഫിലിംസിന്റെ ബാനറിൽ ശിവറാം മണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം തന്നെയാണ് സിനിമയുടെ എഡിറ്റിഗും നിർവഹിക്കുന്നത് , നിർമ്മാണം - ഗിരീഷ് നെയ്യാർ, രചന - വി എസ് അരുൺകുമാർ , ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് - അജയ് എൽ കൃഷ്ണ, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ് , ഡിസൈൻസ് - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ - അജയ് തുണ്ടത്തിൽ .

    Read more about: indrans
    English summary
    Home Actor Indrans New Movie Subhadinam Packup
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X