For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോഴും ഉപയോഗിക്കുന്നത് പഴയ ഫോൺ, അതിന് ഒരു കാരണമുണ്ട്, വെളിപ്പെടുത്തി ഇന്ദ്രൻസ്

  |

  ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി,നസ്‌ലന്‍ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഹോം. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 19 നാണ് സിനിമ റിലീസ് ചെയ്തത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഫീൽ ഗുഡ് ചിത്രമാണിത്. സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ളപ്പെട്ടുപോവുന്ന ഒരു സാധാരണക്കാരനായ അച്ഛനിലൂടെയാണ് ഹോം കഥ പറയുന്നത്. മക്കളെ മനസ് നിറഞ്ഞ് സ്നേഹിക്കുന്ന ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാര്യയെ കുട്ടിയമ്മയായി എത്തുന്നത് നടി മഞ്ജു പിളളയാണ് പഴയ തലമുറക്കാരായ ഒലിവർ ട്വിസ്റ്റിന്റേയും കുട്ടിയമ്മയുടേയും ന്യൂജെൻ മക്കളാണ് ശ്രീനാഥ് ഭാസിയും നസ്ലനും.

  home-indrans

  ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ഒലിവർ ട്വിസ്റ്റിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് സ്മാർട്ട് ഫോണുകളോടുള്ള അഡിഷനും കുടുംബാംഗങ്ങളോടുള്ള അകൽച്ചയുമാണ് സിനിമ ചർച്ച ചെയ്യുന്നത്. പലരുടേയും വീടുകളിലേയ്ക്ക് കണ്ണോടിച്ചാൽ ഒലിവർ ട്വിസ്റ്റിനേയും കുടുംബാംഗങ്ങളേയും കാണാം. ഇപ്പോഴിത തന്റെ കയ്യിലുള്ള ഫോണിനെ കുറിച്ച് പറയുകയാണ് ഇന്ദ്രൻസ്. തന്റെ കൈയ്യിലുള്ള സാധാരണ ഫോണാണെന്നും എന്നാൽ ഒരുപരിധി വരെ സാങ്കേതിക വിദ്യയൊക്കെ ജീവിതത്തിലാവാമെന്നും താരം പറയുന്നു. വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സാധാരണ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണത്തെ കുറിച്ചും നടൻ പറയുന്നുണ്ട്.

  നൂപിൻ വളരെ പെട്ടെന്ന് ലൈവിൽ വരും, മെസേജ് അയക്കരുത്, സങ്കടകരമായ വാർത്തയുമായി കുടുംബവിളക്കിലെ അനി

  ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ''ഒരുപരിധി വരെ സാങ്കേതിക വിദ്യയൊക്കെ ജീവിതത്തിലാവാമെന്ന് ഇന്ദ്രന്‍സ് പറയുന്നു. എന്റെ കൈയ്യിലുള്ള സാധാരണ ഫോണായത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. രണ്ട് മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം ഈ ഫോണില്‍ ചാര്‍ജ് ചെയ്താല്‍ മതി. ഫോണ്‍ മൂന്ന് നാല് തവണയൊക്കെ കൈയ്യില്‍ നിന്ന് വീഴാറുണ്ട്. ഈ ഫോണാണെങ്കില്‍ ആ പ്രശ്‌നമില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണാവുമ്പോള്‍ വീണാല്‍ പ്രശ്‌നമാണ്. അധികം സാങ്കേതിക വളര്‍ച്ച നേടാതിരുന്നാല്‍ ഒരുപാട് ഗുണങ്ങളുണ്ടെന്നും'' ഇന്ദ്രൻസ് പറയുന്നു.

  ദിലീപും മകൾ മീനാക്ഷിയും വലിയ സന്തോഷത്തിലാണ്, മകളെ ചേര്‍ത്ത് പിടിച്ച് നടൻ, ചിത്രം വൈറലാവുന്നു

  ''മാറ്റം നല്ലതിനാണെങ്കിലും, ഒരുപാട് പേര്‍ സ്മാര്‍ട്ട് ഫോണിലേക്ക് ആഴ്ന്ന് പോകുന്നത് താന്‍ കണ്ട് മടുത്തതാണെന്നും ഇന്ദ്രന്‍സ് അഭിമുഖത്തിൽ പറയുന്നുണ്ട്. അവരുടെ ജീവിതം മുഴുവന്‍ ഫോണിനുള്ളിലാണ്. അത് കണ്ടാണ് താന്‍ മാറേണ്ടതില്ല എന്ന് തോന്നിയത്. അത്രയും എനിക്ക് വളരേണ്ട എന്ന് തീരുമാനിച്ചതാണെന്നും ഇന്ദ്രന്‍സ് വെളിപ്പെടുത്തി. എനിക്ക് പത്രം വായിക്കണമെങ്കില്‍ പത്രം തന്നെ വായിക്കണം. അത് ഫോണിലൂടെ നടക്കില്ല. പുസ്തകം വായിക്കണമെങ്കിലും അങ്ങനെ തന്നെയാണ്. അത്തരം കാര്യങ്ങള്‍ നിര്‍ബന്ധമുള്ളത് കൊണ്ട് അത് തന്നെ തുടരുന്നു. ഓരോരുത്തര്‍ ഉറങ്ങുമ്പോഴും എണീക്കുമ്പോഴുമൊക്കെ മെസേജ് അയക്കും. അതിന് സമാധാനം പറയേണ്ടി വരും. തിരിച്ച് മെസേജ് അയച്ചില്ലെങ്കില്‍ പിന്നെ പിണക്കമായി. ഇത്തരം കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് മടുപ്പ് തോന്നിയതെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  മലയന്‍കുഞ്ഞ്, മധുരം, മേപ്പടിയാന്‍, പുള്ളി തുടങ്ങിയവയാണ് പുറത്തു വരാനുളള ഇന്ദ്രൻസിന്റെ ചിത്രങ്ങൾ. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാലിക്കിലും നടൻ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ജോര്‍ജ് സക്കറിയ എന്ന പോലീസ് കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.അൽപം നെഗറ്റീവ് സൈഡുള്ള കഥാപത്രമായിരുന്നു ഇത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചിരുന്നത്

  Read more about: indrans
  English summary
  Home Movie Actor Indrans Opens Up His Old Phone's advantage,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X