For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമൂഹ മാധ്യമങ്ങളില്‍ ആക്ടീവല്ലാത്തതിന് കാരണം പറഞ്ഞ് ശ്രീനാഥ് ഭാസി, വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് നടന്‍

  |

  ഹോം സിനിമയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീനാഥ് ഭാസി. ചിത്രത്തിലെ ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം നടന്‌റെ കൈയ്യില്‍ ഭദ്രമായിരുന്നു. ഹോമില്‍ പ്രകടനത്തിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ശ്രീനാഥ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിനിമ ഇപ്പോഴും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇന്ദ്രന്‍സ്, മഞ്ജു പിളള, നസ്ലെന്‍, ജോണി ആന്റണി, വിജയ് ബാബു, അനൂപ് മേനോന്‍, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

  sreenath-bhasi

  ഒരു ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തിയത്. കപ്പേള സിനിമയിലെ റോയ് എന്ന കഥാപാത്രത്തിന് ശേഷമാണ് ആന്റണിയായി ശ്രീനാഥ് ഭാസി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. നടന്‌റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി ആന്റണി ഒലിവര്‍ ട്വിസ്റ്റ് മാറി. ഹോമിന് ശേഷവും കൈനിറയെ ചിത്രങ്ങളാണ് ശ്രീനാഥ് ഭാസിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ ബിലാല്‍, ഭീഷ്മപര്‍വ്വം, ഉള്‍പ്പെടെയുളള സിനിമകളില്‍ എല്ലാം പ്രധാന വേഷങ്ങളില്‍ നടന്‍ എത്തും.

  അതേസമയം കുറെ നാളുകളായി സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലാത്തതിന് കാരണം പറയുകയാണ് നടന്‍. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി മനസുതുറന്നത്. സോഷ്യല്‍ മീഡിയ അത്ര സോഷ്യല്‍ അല്ല എന്നാണ് നടന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ അത്ര സോഷ്യല്‍ അല്ലാത്തത് കാരണം ഞാന്‍ കുറച്ച് ഡിസ്റ്റന്‍സ് വെച്ചതാണ്. സിനിമയുടെ പ്രൊമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യല്‍ ആക്ടിവിറ്റിയൊന്നും ഇല്ലെന്നും ശ്രീനാഥ് പറഞ്ഞു. അല്ലാതെ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്ട് ആവും.

  രണ്ട് അപകടം പറ്റിയ ആളാണ് ശരണ്‍, ജീവിതത്തില്‍ നിരാശ വന്നത് അങ്ങനെയാണ്: മീന നെവില്‍

  സോഷ്യല്‍ മീഡിയയിലെ ആളുകളാലും വ്‌ളോഗര്‍മാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും ചീത്തയും തിരിച്ചറിയണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടല്ലോ. എല്ലാത്തില്‍ നിന്നും നല്ലത് എടുക്കുക. നമുക്ക് ചോയ്‌സ് ഉണ്ടല്ലോ, നടന്‍ പറഞ്ഞു. ഹോമിലെ ആന്റണിയെ പോലെ സിനിമ സംവിധാനം ചെയ്യണമെന്ന് താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറയുന്നു. അതൊരു തലവേദനയുളള ജോലിയാണ്. ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്. സംവിധാനം ഞാന്‍ അങ്ങനെ ആലോചിച്ചിട്ടില്ല, നടന്‍ അറിയിച്ചു. സംവിധായകന്‍ റോജിന്‌റെ ജീവിതമാണോ താന്‍ സിനിമയില്‍ അവതരിപ്പിച്ചത് എന്ന് എനിക്ക് സംശയമുണ്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു.

  ഞാന്‍ വിശ്വസിക്കുന്നത് ഞാന്‍ റോജിന്‌റെ റോള്‍ ആണ് ചെയ്തത് എന്നാണ്. നല്ലൊരു ടീം ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മലയാളത്തില്‍ നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലും എല്ലാം തിളങ്ങിയ താരമാണ് ശ്രീനാഥ് ഭാസി. ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, അയാളും ഞാനും തമ്മില്‍, ടാ തടിയാ, ഹണി ബീ പോലുളള സിനിമകള്‍ ശ്രീനാഥ് ഭാസിയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടു.

  കഴിഞ്ഞ വര്‍ഷം കപ്പേളയ്ക്ക് പുറമെ അഞ്ചാം പാതിര, ട്രാന്‍സ് തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളില്‍ ശ്രീനാഥ് എത്തിയിരുന്നു. അഭിനയത്തിന് പുറമെ നല്ലൊരു ഗായകന്‍ കൂടിയാണ് നടന്‍. സിനിമകളില്‍ ശ്രീനാഥ് ഭാസി പാടിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആര്‍ജെ ആയും വിജെ ആയും പ്രവര്‍ത്തിച്ച ശേഷമാണ് ശ്രീനാഥ് ഭാസി സിനിമയില്‍ എത്തിയത്. നായക വേഷങ്ങളില്‍ അധികം അഭിനയിച്ചിട്ടില്ലെങ്കിലും നടന് ആരാധകര്‍ ഏറെയാണ്. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  Read more about: sreenath bhasi
  English summary
  home movie actor sreenath bhasi reveals why he not much active in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X