For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതൊരു ബെഡ് റൂം സീന്‍ ഒന്നും അല്ലായിരുന്നു! ലിപ്‌ലോക് രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് ഹണിറോസ്

  |

  ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ഹണിറോസ്. ഇതിനകം ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി സിനിമയില്‍ ചെയ്തിട്ടുള്ള ഗ്ലാമറസ് റോളുകളുടെ പേരില്‍ ചില വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ടായിരുന്നു. അതിലൊന്ന് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ വേഷവും വണ്‍ ബൈ ടു എന്ന സിനിമയിലെ ലിപ് ലോക് രംഗവുമായിരുന്നു.

  നടന്‍ മുരളി ഗോപിയുമായിട്ടുള്ള ലിപ് ലോക് രംഗമായിരുന്നിത്. വിവാദങ്ങളും വിമര്‍ശനങ്ങളും വന്നതോടെ ഇതേ കുറിച്ച് വലിയ ചര്‍ച്ചകളും ഉണ്ടായിരുന്നു. താരങ്ങള്‍ ഇതേ കുറിച്ച് കാര്യമായ തുറന്ന് പറച്ചില്‍ നടത്തിയില്ലെങ്കിലും ഹണി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇനി ലിപ്‌ലോക് രംഗത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഒന്നിലധികം തവണ ആലോചിക്കുമെന്ന് കൂടി ഹണി റോസ് പറയുന്ന വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

  'ഇനി ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ ഒന്ന് ആലോചിക്കും. വണ്‍ ബൈ ടു വിലെ ലിപ് ലോക് രംഗം നേരത്തെ അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതില്‍ എന്റെ കഥാപാത്രം ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു വ്യക്തി മരിച്ച് പോവുന്നു. എന്നാല്‍ പെട്ടെന്ന് അയാള്‍ എന്റെ കഥപാത്രത്തിന് മുന്നില്‍ വന്ന് നില്‍ക്കുന്ന ഒരു സീന്‍ ആണ്.

  ആലോചിച്ച് നോക്കിയപ്പോള്‍ ആ രംഗത്തില്‍ ലിപ് ലോക് ചെയ്യുന്നതില്‍ പ്രശ്‌നമൊന്നും ഇല്ല എന്ന് തോന്നി. കാരണം ആ കഥയും കഥാപാത്രവും അത് അര്‍ഹിക്കുന്നുണ്ട്. ' ആ ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചതില്‍ തനിക്ക് തെറ്റും തോന്നിയിരുന്നില്ലെങ്കിലും ആ സീന്‍ പബ്ലിക്കായി ഉപയോഗിച്ചത് വിഷമിപ്പിച്ചുവെന്നും താരം പറയുന്നു. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന പല കാര്യങ്ങളും മോശമാകും.

  അതൊരു ബെഡ് റൂം സീന്‍ ഒന്നും അല്ലായിരുന്നു. ഇനി ഒരു ലിപ് ലോക് രംഗം വരികയാണെങ്കില്‍ താന്‍ പത്ത് തവണ എങ്കിലും ചിന്തിച്ച് മാത്രമേ തീരുമാനമെടുക്കു. എനിക്ക് വിഷമം തോന്നിയത് എപ്പോഴാണെന്ന് വെച്ചാല്‍ അവര്‍ ഈ സീന്‍ എടുത്തു അതിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തതെന്നും ഹണി റോസ് സൂചിപ്പിച്ചു.

  കാസ്റ്റിംഗ് കൗച്ച് ഇവിടെയും ഉണ്ട്, വെളിപ്പെടുത്തലുമായി ഹണി റോസ്

  കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ നായികയായി ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ അഭിനയിച്ച് വലിയ ജനപ്രീതി നേടിയിരുന്നു. അതുപോലെ ഈ വര്‍ഷം റിലീസ് ചെയ്ത ബിഗ് ബ്രദര്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. അതേ സമയം സ്ത്രീകള്‍ക്ക് സിനിമയിലുള്ള പരിമിതികളെ കുറിച്ച് ഹണി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രയോഗിക ബുദ്ധിമുട്ടുകള്‍ ചെറുതല്ല.

  സ്ത്രീകള്‍ക്ക് ബിസിനസ് തലത്തില്‍ ഒരു സിനിമയെ കൈകാര്യം ചെയ്യാന്‍ പ്രയാസമായിരിക്കുമെന്നും നടി പറയുന്നു. നമ്മുടെ ഇന്‍ഡസ്ട്രി നായകന്മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവര്‍ക്ക് മാത്രമാണ് സാറ്റലൈറ്റ് മൂല്യം. മഞ്ജു വാര്യര്‍, പാര്‍വ്വതി തുടങ്ങിയവരെല്ലാം അതിന് മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അുത്തതായി ഹണി അഭിനയിക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രത്തെ കുറിച്ച് നടി നേരത്തെ തുറന്ന് സംസാരിച്ചിരുന്നു.

  English summary
  Honey Rose About Her Liplock Scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X