For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കംഫർട്ടബിൾ ആയത് ആ നടനോടൊപ്പം; പുകവലിക്കുന്ന പുരുഷൻമാരെ ഇഷ്ടമല്ല; ഹണി റോസ്

  |

  മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഹണി തുടക്ക കാലത്ത് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് വൻ മേക്ക് ഓവറോടെ ട്രിവാൻഡം ലോഡ്ജ് എന്ന സിനിമയിൽ ഹണി റോസ് എത്തി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയ്ക്കൊപ്പം ഹണിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  മലയാളത്തിൽ അതുവരെ കണ്ട് പരിചയമില്ലാത്ത കഥാപാത്രമാണ് ട്രിവാൻഡ്രം ലോഡ്ജിൽ ഹണി റോസ് അവതരിപ്പിച്ചത്. പിന്നീട് ഹണി റോസിന്റെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നു. തുടരെ സിനിമകളിൽ നായിക ആയെത്തിയ ഹണിയെ പ്രേക്ഷകർ സ്വീകരിച്ചു.

  Also Read: പറയാന്‍ പറ്റാതെ മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയുകയാണ്!, വേദിയെ പൊട്ടിച്ചിരിപ്പിച്ച് ശ്രീനി, വീഡിയോ വൈറൽ

  അതേസമയം വിജയവും പരാജയവും ഹണിയുടെ കരിയറിൽ വന്നും പോയുമിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോൺസ്റ്റർ എന്ന സിനിമയിൽ ആണ് ഹണിക്ക് ശ്രദ്ധേയ വേഷം ലഭിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിൽ നായകനോളം പ്രാധാന്യമുള്ള വേഷമാണ് ഹണിക്ക് ലഭിച്ചത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നെങ്കിലും ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

  Also Read: അന്ന് എന്റെ കണ്ണുകൾ കണ്ട് പത്മരാജൻ സാർ വഴക്ക് പറഞ്ഞു; ചെറുപ്പത്തിൽ കേട്ട കളിയാക്കലുകളെ കുറിച്ചും ശാരി!

  ഇപ്പോഴിതാ ഹണി റോസ് മുമ്പൊരിക്കൽ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി. തന്റെ വിവാഹ സ്വപ്നങ്ങൾ, ഒപ്പം അഭിനയിച്ച നടൻമാർ, ഇഷ്ടപ്പെട്ട സിനിമകൾ തുടങ്ങിയവയെക്കുറിച്ച് ​ഹണി റോസ് സംസാരിച്ചു.

  സ്കൂളിൽ പഠിക്കുന്ന കാലത്ത് കുഞ്ഞു കുഞ്ഞു പ്രണയങ്ങൾ ഉണ്ടായിരുന്നു. സിനിമാ ഫീൽഡിൽ വന്ന ശേഷം അതൊന്നും ഇല്ല. മഷിയിട്ട് നോക്കാൻ ഇല്ല, ഹണി റോസ് പറഞ്ഞു.

  ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും കംഫർട്ടബിൾ ആയ നടൻ ആരെന്ന ചോദ്യത്തിന് ​ഹണി മറുപടി നൽകി. കുറേക്കൂടി കൂട്ട് ആയിരുന്നത് ബാലുവിനൊപ്പമാണെന്ന് നടി വ്യക്തമാക്കി. ചങ്ക്സ് എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  കുമ്പസാരം എന്ന സിനിമയിലാണ് താൻ നന്നായി അഭിനയിച്ചതെന്ന് തോന്നിയതെന്നും ഹണി പറഞ്ഞു. ചങ്ക്സ് എന്ന സിനിമയിലാണ് താൻ സുന്ദരി ആയി തോന്നിയത്. വിവാഹം കഴിക്കുന്ന വ്യക്തി ജെനുവിൻ ആയിരിക്കണം. പുകവലി, മദ്യപാനം അതൊന്നും വേണ്ട. ആണുങ്ങളിൽ ഇഷ്ടമില്ലാത്തത് പുകവലി ആണെന്നും ഹണി റോസ് പറഞ്ഞു.

  സോഷ്യൽ മീഡിയയിൽ വലിയ ആരാധക വൃന്ദമാണ് ഹണി റോസിനുള്ളത്. അതിനാൽ തന്നെ നടിയുടെ പഴയ അഭിമുഖങ്ങളിൽ മിക്കതും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. 2005 ലാണ് ഹണി റോസിന്റെ ആദ്യ സിനിമ ബോയ്ഫ്രണ്ട് പുറത്തിറങ്ങുന്നത്.

  വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ മണിക്കുട്ടൻ ആയിരുന്നു നായകൻ. ഭാമിനി എന്ന കഥാപാത്രത്തെയാണ് പുതിയ ചിത്രം മോൺസ്റ്ററിൽ ഹണി റോസ് ചെയ്തത്. അടുത്തിടെ തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിം​ഗിനെക്കുറിച്ച് ഹണി റോസ് സംസാരിച്ചിരുന്നു.

  ബോഡി ഷെയ്മിം​ഗിന്റെ അങ്ങേയറ്റമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് അവസാനിക്കുമെന്ന് കരുതുന്നതായും ഹണി റോസ് പറഞ്ഞു. ഹണിയെ പിന്തുണച്ച് കൊണ്ടും നിരവധി പേർ രം​ഗത്തെത്തി. ഉദ്ഘാടന വേദികളിൽ എത്തുന്ന ഹണി റോസിന്റെ വീഡിയോകൾക്ക് താഴെയാണ് മോശമായ കമന്റുകൾ വരാറുള്ളത്.

  Read more about: honey rose
  English summary
  Honey Rose About What She Doesn't Like In Men; Reveals Her Comfortable Costar's Name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X