'മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ട്ലൈസ് ചെയ്യുന്ന ഒരു നടി വേറെയില്ല'; ഹണിയെ വിടാതെ വിമർശകർ!

മലയാളത്തിന്റെ യുവതാര സുന്ദരി ഹണി റോസിന് ആരാധകർ ഏറെയാണ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിധ്യമാണ് ഹണി റോസ്.

പൊതുപരിപാടികളിൽ എത്തുന്ന ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിങും നടക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രോ​ഗ്രാമുകളുടെ വീഡിയോകളും ഫോട്ടോകളും തരം​ഗമായി മാറുമ്പോഴാണ് നടിയുടെ ശരീരഭാ​ഗങ്ങളെ പരിഹസിച്ചുള്ള കമന്റുകൾ വരുന്നത്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അടുത്തിടെ താരം ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Honey Rose

ഒരു ഗാഡ്ജറ്റ് ഷോപ്പുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഹണി പങ്കെടുക്കാനെത്തിയത്. പുത്തൻ വർഷത്തിൽ മുടിക്ക് പുത്തൻ മേക്കോവറും താരം നൽകിയിരുന്നു. തന്റെ ചുരുണ്ട മുടിക്ക് സ്വർണ്ണ നിറം നൽകി ഫ്രിഞ്ചസ് കട്ടും കൊടുത്തായിരുന്നു പുതുവർഷത്തിൽ ഹണി മേക്കോവർ നടത്തിയത്. ആ ലുക്കിലാണ് ഹണി ഗാഡ്ജറ്റ് ഷോപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.

ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് ​ഗൗണായിരുന്നു ഹണിയുടെ വേഷം ചടങ്ങിൽ പങ്കെടുക്കാൻ പോകും മുമ്പായി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഹണി സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. ബോഡി ഷെയ്മിങ്, അതിരുവിട്ട പരിഹാസം, അസഭ്യം പറഞ്ഞുള്ള കമന്റുകൾ എന്നിവയെല്ലാം കൊണ്ട് ആ വീഡിയോയുടെ കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്.

മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഏറ്റവും നന്നായി ഉപയോ​ഗിക്കുന്ന നടിയെന്ന് വരെയാണ് പലരും ഹണിയെ കുറ്റപ്പെടുത്തി കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. കിലുക്കം ത്രീയിൽ ജഗതിക്ക് പകരം അഭിനയിക്കാം, ഈ ഡ്രസ്സ്‌ ഇത് വരെ ഊരി വെച്ചില്ലേ, ഹണി റോസ് മലയാള സിനിമയിലെ രാഖി സാവന്താകാൻ ശ്രമിക്കുകയാണോ, കിലുക്കം കിലുകിലുക്കത്തിലെ ജഗതിയെപ്പോലുണ്ട്,

മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടി മലയാളത്തിലില്ല, ഐസക്ക് ന്യൂട്ടന്റെ ഹെയർസ്റ്റൈൽ പോലുണ്ട്, അമേരിക്കൻ അമ്മായി, ഏറ്റവും മോശം ഹെയർ സ്റ്റൈലും വസ്ത്രവും എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ഹണിയുടെ ശരീരഭാ​ഗങ്ങളെ പരിഹസിച്ചുള്ള കമന്റുകളും നിരധിയുണ്ട്. ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ മനപൂർവമാണ് ഹണി റോസ് ഇത്തരത്തിൽ വസ്ത്രധാരണം നടത്തുന്നതെന്ന ആക്ഷേപവും പ്രേക്ഷകർക്കിടയിലുണ്ട്.

Honey Rose

പൊതുവെ ഇത്തരം കമന്റുകളോട് ഹണി റോസ് പ്രതികരിക്കാറില്ല. അതേസമയം കഴിഞ്ഞ ദിവസം ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വർക്കി ഹണിയെ കുറിച്ച് നടത്തിയ പരാമർശം വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്. ഹണി റോസ് അടുത്ത മാദക റാണിയാണെന്നും സില്‍ക്ക് സ്മിതയാണെന്നും ഫേയ്‌സ്ബുക്ക് വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.

ഈ വീഡിയോയില്‍ ലൈംഗീക ചുവയുള്ള മോശം പരാമര്‍ശങ്ങളും സന്തോഷ് വര്‍ക്കി നടത്തിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഇയാള്‍ വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാൽ ഹണി റോസ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതിനെ നിയമപരമായി നേരിടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

മുപ്പത്തിരണ്ടുകാരിയായ ഹണി റോസ് ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. മോൺസ്റ്ററാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ ഹണി റോസിന്റെ സിനിമ. മോഹൻലാൽ നായികനായ സിനിമ പക്ഷെ പരാജയമായിരുന്നു. റേച്ചലാണ് ഹണിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X