'വയലെറ്റ് സാരിയുടുത്ത് നടക്കുന്ന വടയക്ഷി... വല്ല പണിയുമെടുത്ത് ജീവിച്ചൂടെ..?; ഹണി റോസിനെ വിടാതെ വിമർശകർ!
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങ് അനുഭവിക്കുന്നതാരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളു അത് ഹണി റോസാണ്. ഹണിയുടെ സോഷ്യൽമീഡിയ പേജിലെ കമന്റുകളിൽ ഏറെയും ഹണിയേയും ഹണിയുടെ ശരീരത്തെയും പരിഹസിച്ചുള്ളതാണ്. ഒന്നിനോടും നടി വൈകാരികമായി പ്രതികരിക്കാറില്ല. എല്ലാത്തിനെയും ചിരികൊണ്ട് നേരിടുകയാണ് താരം ചെയ്യാറുള്ളത്.
പല താരങ്ങളും ക്ഷമ നശിച്ച് കഴിയുമ്പോൾ ചിലപ്പോഴെങ്കിലും പിടിവിട്ട് പ്രതികരിക്കുകയോ കമന്റുകൾക്ക് മറുപടി കൊടുക്കയോ ചെയ്യാറുണ്ട്. എന്നാൽ ഹണി റോസ് അതിനും മുതിരാറില്ല. മുപ്പത്തിരണ്ടുകാരിയായ ഹണി റോസ് 2005 മുതൽ മലയാള സിനിമയുടെ ഭാഗമാണ്. ഇതുവരെ ഇരുപതിന് മുകളിൽ സിനിമകൾ ചെയ്ത് കഴിഞ്ഞു. ഏത് കഥാപാത്രം കിട്ടിയാലും അതിനെ മികച്ചതാക്കാൻ താരം പരമാവധി ശ്രമിക്കാറുണ്ട്.

അതുകൊണ്ട് തന്നെ ഹണിയുടെ ട്രിവാൻഡ്രം ലോഡ്ജിലെയും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലെയും മോൺസ്റ്ററിലേയും പ്രകടനങ്ങൾക്ക് ആരാധകരുണ്ട്. അടുത്തകാലത്തായി സിനിമകളിൽ തിളങ്ങുന്നതിനേക്കാൾ കൂടുതൽ ഉദ്ഘാടനങ്ങളിലാണ് ഹണി റോസ് തിളങ്ങുന്നത്. ഇതിനോടകം കേരളത്തിൽ അങ്ങോളമിങ്ങോളമായി നിരവധി ഉദ്ഘാടനങ്ങൾ ചെയ്ത് കഴിഞ്ഞു താരം. അതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാറെന്ന കളിയാക്കലും ഹണിക്ക് കേൾക്കേണ്ടി വരാറുണ്ട്.
അതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ഉദ്ഘാടനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനൊന്നും ഹണി ശ്രമിക്കാറില്ല. ഉദ്ഘാടനങ്ങൾക്ക് പോകുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും ഒരിടത്ത് നിന്നുപോലും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഹണി തന്നെ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ വയലെറ്റ് സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ഹണി റോസിന്റെ വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. നിധിൻ പാപ്പി എന്നയാളാണ് ഹണിയുടെ മനോഹരമായ വീഡിയോ പകർത്തിയിരിക്കുന്നത്. പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാം വീണ്ടും വീണ്ടും തന്നെത്തന്നെ ആവർത്തിക്കരുതെന്ന് ഹണിക്ക് നിർബന്ധമുണ്ട്.
ഓരോ ഉദ്ഘാടനത്തിനായി ഒരുങ്ങുമ്പോഴും അതെല്ലാം ശ്രദ്ധിച്ചാണ് വസ്ത്രവും മേക്കോവറും ഹണി നടത്താറുള്ളത്. നാടൻ ലുക്ക് മുതൽ അൾട്രാ മോഡേൺ ലുക്ക് വരെ ഇക്കാലയളവിൽ ഹണി പരീക്ഷിച്ച് കഴിഞ്ഞു. ഏറ്റവും അവസാനം പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

വയലെറ്റ് സാരിയും ഷിമറി ബ്ലൗസും അതിനിണങ്ങുന്ന ആഭരണങ്ങളുമാണ് ഹണി ധരിച്ചത്. അതീവ സുന്ദരിയായി കാണപ്പെട്ടതുകൊണ്ടാകാം ഒരു വീഡിയോ കൂടി എടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കളയാമെന്ന് ഹണി തീരുമാനിച്ചത്.
പതിവുപോലെ ചിലർ ഹണിയുടെ സൗന്ദര്യത്തെ പ്രശംസിച്ച് കമന്റുകൾ കുറിച്ചെങ്കിലും ഭൂരിഭാഗം കമന്റുകളും അശ്ലീലം നിറഞ്ഞതും ഹണിയുടെ ശരീരഭാഗങ്ങളെ മോശമായി ചിത്രീകരിച്ചുമുള്ളതായിരുന്നു. വയലെറ്റ് സാരിയുടുത്ത് നടക്കുന്ന വടയക്ഷി... വല്ല പണിയുമെടുത്ത് ജീവിച്ചൂടെ..? എന്നൊക്കെയും കമന്റുകളുണ്ട്.
ഈ വർഷം ആരംഭിച്ചതിൽ പിന്നെ ഹണി നിരവധി ഉദ്‌ഘാടനങ്ങൾക്ക് പങ്കെടുത്ത് കഴിഞ്ഞു. എല്ലായിടങ്ങളിലും സ്ഥിരമായി കാണുന്ന ആരാധക വൃന്ദം ചുറ്റിനുമുണ്ട്. ഹണി റോസിന് പുരുഷ ആരാധകർ മാത്രമല്ല ഒട്ടനവധി സ്ത്രീകളും ഫാൻസായിട്ടുണ്ട്. റേച്ചലാണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ഹണി റോസ് സിനിമ.


Click it and Unblock the Notifications