'എന്റെ കോസ്റ്റ്യൂംസിന്റെ ഉത്തരവാദി അമ്മ... പക്ഷെ തെറി കേൾക്കുന്നത് ഞാനും, എന്റെ പേര് അവൾ എവിടേയും പറയാറില്ല'
പേരുപോലെ തന്നെ റോസാപ്പൂവ് പോലെ സുന്ദരിയാണ് ഹണി റോസ്. ബോയ്ഫ്രണ്ടിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഹണി റോസ് മലയാളവും കടന്ന് തെലുങ്കിൽ അടക്കം തിരക്കുള്ള താരമായി മാറി കഴിഞ്ഞു. ഇടുക്കി മൂലമറ്റം സ്വദേശിനിയായ ഹണി അടുത്തിടെയാണ് എറണാകുളത്ത് ഫ്ലാറ്റ് വാങ്ങി കുടുംബസമേതം താമസമാക്കിയത്. സിനിമയിൽ സജീവമായിട്ട് ഏറെക്കാലമായിരുന്നുവെങ്കിലും മിക്കപ്പോഴും ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് വന്നശേഷം പിന്നീട് തിരികെ ഇടുക്കിയിലെ വീട്ടിലേക്ക് തന്നെ പോവുകയാണ് ഹണി റോസ് ചെയ്തിരുന്നത്.
ദിവസവും മണിക്കൂറുകളോളം യാത്ര ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് മാറ്റാനാണ് ഹണി എറണാകുളത്ത് ഫ്ലാറ്റ് വാങ്ങിയത്. ഏക മകളാണ് ഹണി. എവിടെ പോയാലും ഹണിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടാകാറുണ്ട്.

മൂലമറ്റ്ത്ത് നിന്നും എറണാകുളത്തേക്ക് താമസം മാറ്റിയെങ്കിലും പാലും വെള്ളവുമെല്ലാം അവിടെ നിന്ന് എറണാകുളത്ത് എത്തിക്കും. ആഴ്ചയിൽ ഒരു ദിവസം മുലമറ്റത്തേക്ക് പോകാറുണ്ട് ഞങ്ങൾ. അവിടെ നിന്നാണ് പാല്, വെള്ളം തുടങ്ങിയവ കൊണ്ടുവരുന്നത്. മോൾക്ക് എറണാകുളത്ത് താമസിക്കുന്നത് സന്തോഷകരമായ അന്തരീക്ഷം നൽകുന്നു. വർക്കിനും എളുപ്പം ഇവിടെയുള്ള താമസമാണ്. മൂലമറ്റത്ത് നിന്ന് ഷൂട്ടിങ് സെറ്റിലേക്കും മറ്റുമുള്ള യാത്ര കൂടുതലാണ്.
ആലുവയിൽ ഒരു ഫ്ലാറ്റ് കൂടിയുണ്ട്. പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ഓഫീസ് അവിടെയാണെന്നാണ് ഹണിയുടെ മാതാപിതാക്കൾ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് ഹണിക്കൊപ്പം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്. ഹണിയെ കുറിച്ച് നല്ലത് മാത്രമെ മാതാപിതാക്കൾക്ക് പറയാനുള്ളു.
കുറ്റപ്പെടുത്താനുള്ള സ്വഭാവമോ ചെയ്തികളോ മകൾക്കില്ലെന്നും ഹണിയുടെ മാതാപിതാക്കൾ പറഞ്ഞു. സൽസ്വഭാവിയാണ് ഹണി. ഹൃദയത്തിൽ അലിവുള്ള കുട്ടിയാണ്. ഇപ്പോൾ ഹണിയുമായി വഴക്കുണ്ടാക്കേണ്ട ആവശ്യം വരാറില്ല. ഡാഡി ഹണിയെ ഒരിക്കൽ പോലും വഴക്ക് പറഞ്ഞിട്ടില്ല. ഡാഡി എല്ലാ കാര്യത്തിലും ഹണിക്ക് ഫുൾ മാർക്ക് കൊടുക്കും. എന്നേക്കാൾ നന്നായി ഹണി കുക്ക് ചെയ്യും. നിമിഷനേരം കൊണ്ട് ടേസ്റ്റിയും നീറ്റായും ഹണി ഭക്ഷണമുണ്ടാക്കും എന്നാണ് അമ്മ പറഞ്ഞത്.
നിരന്തരമായി ഉദ്ഘാടനങ്ങൾ ചെയ്യുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാറെന്നൊരു വിളിപ്പേരും ഹണിക്കുണ്ട്. നടിക്ക് ഏറ്റവും കൂടുതൽ വിമർശനവും ട്രോളും ലഭിക്കാറുള്ളത് ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ്. പക്ഷെ പരിഹാസങ്ങളൊന്നും ഹണിയെ ബാധിക്കാറില്ല. ഹണി ധരിക്കുന്ന കോസ്റ്റ്യൂമിന് പിന്നിൽ അമ്മയാണത്രെ. ഹണി തന്നെയാണ് ഇക്കാര്യം പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

എന്റെ കോസ്റ്റ്യൂമിന്റെ ഉത്തരവാദി അമ്മയാണ്. പക്ഷെ തെറി കേൾക്കുന്നത് ഞാനാണെന്നാണ് ഹണി റോസ് പറഞ്ഞത്. ഹണിക്ക് വസ്ത്രം വാങ്ങുന്നതും സെലക്ട് ചെയ്യുന്നതും അതിന് പിറകിൽ കഷ്ടപ്പെടുന്നതുമെല്ലാം ഞാനാണ്. പക്ഷെ എന്റെ പേര് അവൾ എവിടേയും പറയാറില്ല. എന്തുകൊണ്ടാണ് പറയാത്തതെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ചിരിക്കുക മാത്രമാണ് ചെയ്തത്. ഫാഷൻ സെൻസ് ജനിച്ചപ്പോൾ മുതൽ എനിക്കുണ്ട്.
ഹണി എപ്പോഴും ഒരുങ്ങി ഏറ്റവും ടോപ്പായി നിൽക്കണമെന്ന് എനിക്കുണ്ട്. കുഞ്ഞിലെ മുതൽ എല്ലായിടത്തും ഹണിയെ നന്നായി ഒരുക്കിയാണ് ഞാൻ കൊണ്ടുപോയിരുന്നതെന്നും അമ്മ പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്ത് തരാൻ ഹണിക്ക് ഇഷ്ടമല്ല. ഞാൻ സാരി ഉടുക്കാറില്ല. പക്ഷെ ഹണി നന്നായി സാരിയുടുക്കും. കല്യാണത്തിന്റെ അന്ന് മാത്രമാണ് ഞാൻ സാരി ഉടുത്തതെന്നും അമ്മ കൂട്ടിച്ചേർത്തു.
തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ വിശേഷങ്ങളും ഹണിയും കുടുംബവും പങ്കിട്ടു. ഹണി റോസ് വർഗീസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ബോയ്ഫ്രണ്ട് റിലീസ് ചെയ്തപ്പോൾ മുതൽ പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്നത് ഡാഡിയുടെ ആഗ്രഹമാണ്. അതിനാലാണ് ഹണി നിർമ്മാണത്തിലേക്കും ഇറങ്ങാൻ തീരുമാനിച്ചതെന്നും കുടുംബം പറഞ്ഞു.
മകൾക്ക് പ്രേമമുണ്ടായിട്ടുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോൾ തഗ് മറുപടിയാണ് അമ്മയിൽ നിന്നും വന്നത്. പ്രമോമോ... ഒരു മണ്ണാങ്കട്ടയും ഇതുവരെ ഹണിക്കുണ്ടായിട്ടില്ല. ഇവൾക്ക് പ്രേമമുണ്ടായിരുന്നുവെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ എന്നാണ് അമ്മ പറഞ്ഞത്. ഹണിയുടെ വിവാഹമാണ് അമ്മയുടെ വലിയ സ്വപ്നം.


Click it and Unblock the Notifications