twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരും പാര്‍വ്വതിയും മാറ്റത്തിനായി ശ്രമിക്കുന്നു! മോഹന്‍ലാലിന്റെ വരവ് ഗുണപരമാവും, ഹണി റോസ്

    |

    വിനയന്റെ സംവിധാനത്തിലെത്തിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് ഹണി റോസ്. പിന്നീട് നായികയായും സഹനടിയായും നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച ഹണി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാര്‍ക്കൊപ്പമെത്തിയിരിക്കുകയാണ്. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളിലൊരാള്‍ കൂടിയാണ് ഹണി റോസ്.

    ഇപ്പോഴിതാ സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനത്തെ പറ്റി ഹണി റോസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭി്മുഖത്തിലായിരുന്നു മറ്റെല്ലാ മേഖലകളിലെയും പോലെ സിനിമാ മേഖലിയും വിവേചനം ഉണ്ടെന്നുള്ള കാര്യം നടി വെളിപ്പെടുത്തിയിരിക്കുന്നത്.

    ഹണി റോസിന്റെ വാക്കുകളിലേക്ക്..

    ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രയോഗിക ബുദ്ധിമുട്ടുകള്‍ ചെറുതല്ല. സ്ത്രീകള്‍ക്ക് ബിസിനസ് തലത്തില്‍ ഒരു സിനിമയെ കൈകാര്യം ചെയ്യാന്‍ പ്രയാസമായിരിക്കും. നമ്മുടെ ഇന്‍ഡസ്ട്രി നായകന്മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവര്‍ക്ക് മാത്രമാണ് സാറ്റലൈറ്റ് മൂല്യം. മഞ്ജു വാര്യര്‍, പാര്‍വ്വതി തുടങ്ങിയവരെല്ലാം അതിന് മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്.

    ഹണി റോസിന്റെ വാക്കുകളിലേക്ക്..

    ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വ്വതി. എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താല്‍പര്യം.

     ഹണി റോസിന്റെ വാക്കുകളിലേക്ക്..

    ഇതേ പ്രശ്‌നം നേരിട്ട ഒരു സിനിമയാണ് താന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വി കെ പ്രകാശാണ് താന്‍ അടുത്തതായി അഭിനയിക്കാന്‍ പോവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് . സ്ത്രീ കേന്ദ്രീകൃതമായ ഈ സിനിമയുടെ രചന നിര്‍വഹിച്ചത് ഡോക്ടറായ വീണയാണ്. മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് വീണ. ഈ ചിത്രത്തെ കുറിച്ചുള്ള് വീണയ്ക്കുള്ള താല്‍പര്യത്തില്‍ എനിക്കും മതിപ്പ് തോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഫ്രെയിമിനെ കുറിച്ചും അവര്‍ക്ക് ധാരണ ഉണ്ടായിരുന്നു. വളരെ കൃത്യമായിട്ടാണ് വീണ കഥ വിവരിച്ച് തന്നത്.

     ഹണി റോസിന്റെ വാക്കുകളിലേക്ക്..

    നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ക്ക് പ്രമേയം ഇഷ്ടപ്പെട്ടു. തുടക്കത്തില്‍ ഈ സിനിമയുടെ സംവിധായിക ആവണമെന്ന് വീണയ്ക്ക് ആഗ്രമുണ്ടായിരുന്നു. എന്നാല്‍ വീണ ഒരു സ്ത്രീ ആണെന്നുള്ളതായിരുന്നു പലരും ഉയര്‍ത്തി കാട്ടിയ പ്രശ്‌നം. ഒരു സ്ത്രീ എന്ന നിലയില്‍ ആ ചുമതല മുന്നോട്ട് കൊണ്ട് പോവാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് അവര്‍ കരുതിയിരുന്നു. അതിനാലാണ് സംവിധാനം മറ്റൊരാളെ ഏല്‍പ്പിച്ചതെന്നും ഹണി പറയുന്നു.

    നിവിന്‍ പോളിയ്ക്ക് മുന്‍പേ ദിലീപ്? മേജര്‍ രവിയുടെ സിനിമയില്‍ ദിലീപ്! പ്രീപ്രൊഡക്ഷന്‍ നടക്കുന്നുനിവിന്‍ പോളിയ്ക്ക് മുന്‍പേ ദിലീപ്? മേജര്‍ രവിയുടെ സിനിമയില്‍ ദിലീപ്! പ്രീപ്രൊഡക്ഷന്‍ നടക്കുന്നു

     ഹണി റോസിന്റെ വാക്കുകളിലേക്ക്..

    മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും വഴി വെച്ചേക്കുമെന്നും ഹണി പറയുന്നു. നിലവില്‍ മോഹന്‍ലാലിനൊപ്പം ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ ഹണി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ലണ്ടനില്‍ ജോലി ചെയ്യുന്ന നഴ്‌സ് ആയിട്ടാണ് ഹണി എത്തുന്നത്. ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി ഇട്ടിമാണി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

    ഭാര്യയുടെ നിറവയര്‍ ചിത്രവുമായി വിനീത് ശ്രീനിവാസന്‍! കുഞ്ഞതിഥിയെ കാത്ത് താരകുടുംബം, ആശംസാ പ്രവാഹംഭാര്യയുടെ നിറവയര്‍ ചിത്രവുമായി വിനീത് ശ്രീനിവാസന്‍! കുഞ്ഞതിഥിയെ കാത്ത് താരകുടുംബം, ആശംസാ പ്രവാഹം

    English summary
    Honey Rose Opens About Malayala Cinema Bussiness
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X