»   » ലിപ് ലോക് കിസിന് ഹണി തയാര്‍

ലിപ് ലോക് കിസിന് ഹണി തയാര്‍

Posted By:
Subscribe to Filmibeat Malayalam
Honey Rose
സിനിമയില്‍ എന്തിനും തയ്യാറായി ഒറ്റ നടിയേ ഇപ്പോള്‍ മലയാളത്തിലുള്ളൂ. അത് ഹണി റോസ് ആണ്. ട്രിവാന്‍ഡ്രം ലോഡ്ജിലെ അല്പം പിശകുള്ള വേഷം ചെയ്തതോടെ ഹണിയെ തേടി വരുന്നതെല്ലാം അത്തരം ചിത്രമാണ്. ഏറ്റവും ഒടുവില്‍റിലീസ് ചെയ്ത അഞ്ചു സുന്ദരികളില്‍ ആമി എന്നചിത്രത്തിലും ഇതുപോലെയൊരു വേഷമാണ്. വിദേശത്തുള്ള ഭര്‍ത്താവിനെ വഞ്ചിച്ച് നാട്ടിലെ മുന്‍കാമുകനൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകുന്ന നഴ്‌സിന്റെ വേഷമായിരുന്നു ഹണിക്ക് ഈ ചിത്രത്തില്‍. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ഒരു അഭിമുഖത്തില്‍ ഹണി വ്യക്തമാക്കി കഴിഞ്ഞു. വേണമെങ്കില്‍ ലിപ് ലോക്ക് കിസിനും തയ്യാറാണ്. ലിപ് ലോക് കിസ്സിനു വേണ്ടിയുള്ള വെറും സീനാകരുത്. അതാവശ്യപ്പെടുന്ന കാരക്ടറാണെങ്കില്‍ ഹണിയുടെ ചുണ്ട് തയ്യാറാകും.

തല്‍ക്കാലം പ്രണയിക്കാന്‍ ഹണി ഒരുക്കമല്ല. ഇപ്പോള്‍ സിനിമാ ജീവിതം ആസ്വദിക്കുകയാണ്. റിയല്‍ ലൈഫ് അത്ര സുഖമല്ലെന്നാണ് തോന്നല്‍. വിവാഹവും സെക്‌സുമൊന്നും ഇപ്പോള്‍ മനസ്സിലില്ല. ഭര്‍ത്താവ് , കുട്ടികള്‍, പ്രസവം ഇതൊക്കെ വലിയ ഉത്തരവാദിത്തമാണ്. താന്‍ അതിനുമാത്രം പാകമായിട്ടില്ലെന്നാണ് ഹണി പറയുന്നത്.

ഒരാര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഏതു കഥാപാത്രവും ചെയ്യാന്‍ തയ്യാറാണ്. ഗഌമര്‍ ചെയ്യും, എന്നാല്‍ വള്‍ഗര്‍ വേഷം ചെയ്യില്ല.

ഇപ്പോള്‍ മമ്മൂട്ടിയുടെ നായികയായി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ നായികയായി അഭിനയിക്കുകയാണ്. അതില്‍ ലക്ഷ്മി എന്ന തയ്യല്‍ക്കാരിയായിട്ടാണ് അഭിനയിക്കുന്നത്. മറ്റുള്ളവരുടെ വസ്ത്രത്തിന്റെ അളവു കുറയ്ക്കുന്നവാളെങ്കിലും ഈ ചിത്രത്തില്‍ ഹണിയുടെ വസ്ത്രത്തിന് അളവില്‍ കുറവില്ല.

English summary
Trevandrum lodge fame actress Honey Rose said, she is ready to lip lock kiss

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam