'പെട്രോള്‍ പമ്പ് ഉദ്ഘാടനത്തിന് വിളിക്കുന്നത് എന്തിനെന്ന് മനസിലായിട്ടില്ല, പണ്ടും ഉദ്ഘാടനങ്ങൾ ചെയ്തിരുന്നു'

ഇരുപത് വർഷത്തോളമായി മലയാള സിനിമയുടെ ഭാ​ഗമാണ് നടി ഹണി റോസ്. ഇതിനോടകം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഹണി സിനിമകൾ ചെയ്ത് കഴിഞ്ഞു. അഭിനയമോഹമാണ് മൂലമറ്റമെന്ന ചെറിയ ​ഗ്രാമത്തിൽ നിന്നും സിനിമയുടെ വിശാലമായ ലോകത്തിലേക്ക് വരാൻ നടിയെ പ്രേരിപ്പിച്ചത്. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. അഭിനേത്രി എന്നതിലുപരിയായി നടിയെ പലപ്പോഴും സോഷ്യൽമീഡിയ വിശേഷിപ്പിക്കാറുള്ളത് ഉദ്ഘാടനം സ്റ്റാർ എന്ന ടാ​ഗ് നൽകിയാണ്.

എന്നാൽ താൻ ഈ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത് തുടങ്ങിയ വ്യക്തിയല്ലെന്നും ബോയ്ഫ്രണ്ട് ചെയ്ത് കഴിഞ്ഞപ്പോൾ മുതൽ ഉ​ദ്ഘാടനങ്ങൾക്ക് പോകാറുണ്ടെന്നും ഹണി റോസ് പറയുന്നു. താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ യുട്യൂബ് ചാനലില്‍ നടന്‍ ബാബുരാജിനോട് സംസാരിക്കവെയാണ് ഹണി റോസ് ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. ഉദ്ഘാടനം സ്റ്റാറെന്ന വിശേഷണം തനിക്ക് ഉണ്ടെന്ന കാര്യം ഹ​ണിക്കും അറിയാവുന്നതാണ്.

Honey Rose Inauguration

ഒരു മാസം എത്ര ഉദ്ഘാടനങ്ങൾ വരെ ചെയ്യുമെന്ന് ബാബുരാജ് ചോദിച്ചപ്പോഴാണ് നടി മറുപടി പറഞ്ഞത്. ബോയ്ഫ്രണ്ട് സിനിമ ചെയ്ത് കഴിഞ്ഞ സമയം മുതൽ ഞാൻ ഉദ്ഘാടനങ്ങൾ ചെയ്യാറുണ്ട്. പക്ഷെ കൊവിഡിന് മുമ്പുള്ള സമയത്താണ് ആളുകൾ ഇത് ശ്രദ്ധിച്ച് തുടങ്ങിയത്. ഓൺലൈൻ മീഡിയയുടെ ഇൻഫ്ലൂവൻസ് ഇപ്പോൾ കൂടുതലാണല്ലോ. അതുകൊണ്ട് ഒരു ഉദ്ഘാടന പരിപാടി ചെയ്താൽ നാട്ടുകാരെല്ലാം അറിയും.

അതുകൊണ്ടാണ് പെട്ടന്നുണ്ടായതാണ് എന്ന ഫീൽ ആളുകൾക്ക് തോന്നുന്നത്. കേരളത്തിൽ എല്ലാത്തരം ഷോപ്പിനും ഉദ്ഘാടനത്തിന് നടീനടന്മാരെ വെക്കാറുണ്ട്. തെലുങ്കിൽ പക്ഷെ ജ്വല്ലറി, ടെക്സ്റ്റൈൽസ് ഉദ്ഘാടനത്തിന് മാത്രമെ വിളിക്കാറുള്ളു.‍ തെലുങ്കിലും ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്. മരുന്ന് കടയുടെ ഉദ്ഘാടനം ഞാൻ ചെയ്തിട്ടുണ്ട്. അതുപോലെ പെട്രോൾ പമ്പിന്റെ ഉദ്ഘാടനത്തിന് ക്ഷണം വന്നിരുന്നു. പക്ഷെ പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ എന്നെ വിളിക്കുന്നത് എന്തിനെന്ന് മനസിലായിട്ടില്ല.

ഇതൊക്കെ വളരെ ഇന്ററസ്റ്റിങ്ങാണ് എന്നാണ് ഹണി റോസ് പറഞ്ഞത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ചോദിച്ചപ്പോൾ ഹണിയുടെ മറുപടി ഇങ്ങനെയായിരുന്നു... ബോയ്ഫ്രണ്ടൊക്കെ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോഴില്ലാ. നല്ലൊരാൾ വരുമ്പോൾ വിവാഹം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനൊരാൾ ഇതുവരെ വന്നിട്ടില്ല. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത റിലേഷൻഷിപ്പിലേക്ക് പോകില്ല.

വീട്ടുകാർ ഭാവി വരനെ കണ്ടുപിടിച്ചാലും ഞാൻ കണ്ടുപിടിച്ചാലും ഓക്കെയാണ്. വരനെ കുറിച്ച് സങ്കൽപ്പങ്ങളൊന്നുമില്ല. നീ ഇനി വർക്ക് ചെയ്യരുതെന്ന് പറഞ്ഞ് വീട്ടിലിരുത്തുന്നയാളാകരുത് പങ്കാളിയെന്ന് ആ​ഗ്രഹമുണ്ടെന്നും നടി പറയുന്നു. പിന്നീട് പഠന കാലത്തെ കുറിച്ചാണ് താരം സംസാരിച്ചത്. ഞാൻ അധികം ആരെയും ഫോൺ വിളിക്കാറില്ല. ഞാൻ പഠിക്കാത്ത കുട്ടിയായിരുന്നു. കോളേജിൽ പോയപ്പോഴും അങ്ങനെ തന്നെയായിരുന്നു.

Honey Rose Inauguration

ക്ലാസ് റൂമിൽ കുറേനേരം ഇരിക്കുക എന്നത് എനിക്ക് ഭയങ്കര ബോറിങ്ങാണ്. പഠിക്കുന്ന സമയത്ത് സ്കൂളിൽ നാടകം ചെയ്തിട്ടുണ്ട്. അതൊരു ഇം​ഗ്ലീഷ് ഡ്രാമയായിരുന്നു. ക്ലാസിക്ക് ഡാൻസ് മാത്രമാണ് ഞാൻ പഠിച്ചത്. പക്ഷെ സിനിമയിലെ ഫാസ്റ്റ് നമ്പർ സോങിന് ഡാൻസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. തെലുങ്കിലും തമിഴിലും സിനിമകൾ ചെയ്തിട്ടുണ്ട്. നല്ല ശക്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. പോലീസ് ഓഫീസറായും ബയോപിക്കിൽ അഭിനയിക്കണമെന്നുമെല്ലാം ആ​ഗ്രഹമുണ്ടെന്നും ഹണി പറഞ്ഞു.

പിന്നീട് റിലീസിനൊരുങ്ങുന്ന ഹണിയുടെ ഏറ്റവും പുതിയ സിനിമ റേച്ചലിനെ കുറിച്ചാണ് താരം സംസാരിച്ചത്. റേച്ചലിൽ ഇറച്ചി വെട്ടുകാരിയാണ് ഞാൻ അഭിനയിക്കുന്നത്. അതിന് വേണ്ടി കുറച്ചുനാൾ പ്രാക്ടീസുണ്ടായിരുന്നുവെന്നും ഹ​ണി പറയുന്നു. ബാബുരാജും റേച്ചലിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X