ഫോട്ടോഷൂട്ടിനിടെ കാല്‍ വഴുതി വെള്ളത്തിലേക്ക് വീണ് നടി ഹണി റോസ്; ചിത്രീകരണ വീഡിയോ വൈറലാവുന്നു

ലോക്ഡൗണ്‍ നാളുകളില്‍ പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ലെങ്കിലും 2020 ന്റെ അവസാനത്തോടെ ഇളവുകള്‍ വന്നു. അധികം വൈകാതെ താരങ്ങള്‍ സിനിമാ ചിത്രീകരണത്തിനും മറ്റ് തിരക്കുകളിലേക്ക് മടങ്ങി. പ്രധാനമായും നടിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു ഇക്കഴിഞ്ഞ നാളുകളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ നടി ഹണി റോസിന്റെ ഫോട്ടോഷൂട്ടും അതിനിടയില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളുമാണ് വൈറലാവുന്നത്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ഹണി റോസ് തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ടീസര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ' പുഴയുടെ തീരത്ത് വെച്ചാണ് ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് നടത്തിയത്. ചുവപ്പ് നിറമുള്ള സാരി ഉടുത്ത്, മുല്ലപൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് ഹണി എത്തിയത്. ക്യാമറമാന്‍ പറഞ്ഞത് അനുസരിച്ച് കല്ലില്‍ ചവിട്ടി വെള്ളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഹണി കാല്‍ വഴുതി വെള്ളത്തിലേക്ക് വീണത്.

honey-rose

Recommended Video

കാസ്റ്റിംഗ് കൗച്ച് ഇവിടെയും ഉണ്ട്, വെളിപ്പെടുത്തലുമായി ഹണി റോസ്

വീഴാന്‍ പോവുന്നു എന്ന് മനസിലായതോടെ പിന്നില്‍ നിന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹണിയെ കൈയില്‍ താങ്ങിയതിനാല്‍ കൂടുതല്‍ അപകടമൊന്നും പറ്റിയില്ല. അല്ലായിരുന്നെങ്കില്‍ നടി വീഴുന്നത് കല്ലില്‍ തലയിടിച്ച് ആയിരിക്കും. എങ്കിലും ഭാഗ്യം കൊണ്ട് താരം രക്ഷപ്പെട്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അഘോഷ് വൈഷ്ണവം ആണ് ഫോട്ടോ എടുത്തത്. ശ്രേഷ്ഠയാണ് മേക്കപ്പ് ചെയ്തത്. പുറത്ത് വന്ന വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. ഇതുപോലെയുള്ള സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്ന് ഹണിയോട് പറയുകയാണ് ആരാധകര്‍. അതേ സമയം ചിത്രങ്ങളെല്ലാം അതിമനോഹരമെന്ന് ഒറ്റ വാക്കില്‍ പറയാമെന്നാണ് ഹണിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണം.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X