For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ കംഫർട്ടാണ് പ്രധാനം! കൂടുതൽ ധരിക്കുന്നത് ഇതൊക്കെ, വസ്ത്രധാരണത്തെ കുറിച്ച് ഹണി റോസ്

  |

  വ്യക്തമായ നിലപാടുകളുള്ള നടിയാണ് ഹണി റോസ് . അത് താരത്തിന്റെ സിനിമകളിലായാലും വസ്ത്രധാരണത്തിലായാലും കൃത്യമായി പ്രതിഫലിക്കുന്നുമുണ്ട്. കാലം മാറിയിട്ടും ഇന്നും നടിമാരുടെ വസ്ത്രധാരണത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. . സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചാൽ അത് കൃത്യമായി മനസ്സിലാകും.

  ഇപ്പോഴിത വസ്ത്രധാരണത്തെ കുറിച്ച് നടി ഹണി റോസ്. ജീവിതത്തിലായാലും വസ്ത്രധാരണത്തിലായാലും കൃത്യമായി നിലപാടുണ്ടെന്ന് നടി ഹണി റോസ്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് ആരോടും അഭിപ്രായം ചോദിക്കാറില്ലെന്ന് നടി വെളിപ്പെടുത്തി.

  വസ്ത്രധാരണത്തിൽ ആരോടും അഭിപ്രായം ചോദിക്കാറില്ല. തന്റെ കംഫർട്ടാണ് ഏറ്റവും പ്രധാനമായി നോക്കുന്നത്. ധരിക്കുമ്പോൾ നമുക്ക് ഓടിച്ചാടി നടക്കാൻ പറ്റണം. സാരി ഉടുത്താൽ അത് പറ്റില്ല. അപ്പോൾ നമ്മുടെ നടത്തം ഉൾപ്പെടെ കുഴപ്പമാകും. ചുരിദാർ ധരിച്ചാൽ ഷാൾ ശരിയായിട്ടിടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ജിൻസും കുറച്ച് ലൂസായ സലാല ടൈപ്പ് പാന്റും ടോപ്പുമാണ് അധികം ഉപയോഗിക്കാറൂള്ളത്. അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ മോശം കമന്റുകൾ ലഭിക്കാറില്ല. കൂടുതലും പോസിറ്റീവായ കമന്റുകളാണ് ലഭിക്കുക.

  ആളുകളുടെ ചിന്തഗതിയിലും മാറ്റം വന്നിട്ടുണ്ട് . അൽപം മോഡേണായ വസ്ത്രം ധരിച്ചു കൊണ്ടുള്ള ഫേട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ മുൻപത്തെ പോലെ മോശം കമന്റുകൾ ലഭിക്കാറില്ല. ആളുകളുടെ മനോഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. ആരോഗ്യകരമായ വിമർശനങ്ങളാണ് അധികം എത്താറുള്ളത്. ചിലർക്ക് നാടൻ വേഷത്തിലായിരിക്കും തന്നെ കാണാൻ താൽപര്യം മറ്റുള്ളവർക്ക് മോഡേൺ വേഷത്തിലാകും.

  കാലത്തിനനുസരിച്ച് മാറ്റമുണ്ടാകും. നമ്മുടെ അമ്മമാർ പോലും മാറിയല്ലോ. പഴയ കാലത്തെ സെറ്റും മുണ്ടും സാരിയും ബ്ലൗസുമൊക്കെ എത്ര പേർ ഇന്നും ഉപയോഗിക്കുന്നുണ്ട്. എന്റെ അമ്മൂമ്മ ചട്ടയം മുണ്ടുമാണ് ധരിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ അമ്മൂമ്മമാർ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നതു പോലും വളരെ കുറവാണ്. എന്റെ അമ്മ പോലു സൽവാറും ചുരിദ്ദാറുമാണ് ഉപയോഗിക്കുന്നത്. സ്റ്റൈലീഷ് ആകണം എന്നുള്ള ഉദ്യേശത്തലല്ല അവർ മാറിയത്. സാരിധരിക്കുമ്പോഴുളള കഷ്ടപ്പാട് അവർക്ക് അറിയാം. പുരുഷന്മാരുടേയു വസ്ത്രധാരണവും മാറി കഴിഞ്ഞു- ഹണി റോസ് പറഞ്ഞു.

  അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ് താൻ. സിനിമയുടേയും വസ്ത്രത്തിന്റേയും കാര്യത്തിൽ അമ്മയോട് ആണ് ഉപദേശം ചോദിക്കാറുള്ളത് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അച്ഛൻ. ഷൂട്ടിങ്ങിനും മറ്റും കൂടെ വരുന്നത് അദ്ദേഹമാണ ഹണി റോസ് പറഞ്ഞു. ഒറ്റ മകളായത് കുട്ടിക്കാലത്ത് വലിയ പ്ലസായി തോന്നിട്ടുണ്ട്. ​ഒ​രാ​ളും​ ​കൂ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ര​സ​മാ​യി​രു​ന്നേ​നെ​യെ​ന്ന് ​കൂ​ട്ടു​കാ​ർ​ ​പ​റ​യു​മാ​യി​രു​ന്നു​ .​ ​അ​ത് ​കേ​ൾ​ക്കു​മ്പോ​ൾ​ ​എ​നി​ക്ക് ​ദേ​ഷ്യം​ ​വ​രും.​ ​എ​നി​ക്ക് ​മാ​ത്രം​ ​കി​ട്ടേ​ണ്ട​ ​സ്‌​നേ​ഹം​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​വീ​തി​ച്ച് ​പോ​കും​ ​എ​ന്നാ​യി​രു​ന്നു​ ​ചി​ന്ത.​ ​ഇ​പ്പോ​ഴ​ന്റെ​ ​ചി​ന്താ​ഗ​തി​ ​മാ​റി.​ ​ഒ​രു​ ​സ​ഹോ​ദ​ര​നോ​ ​സ​ഹോ​ദ​രി​യോ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​വ​രോ​ട് ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​ഷെ​യ​ർ​ ​ചെ​യ്യാ​മാ​യി​രു​ന്നെ​ന്ന് ​തോ​ന്നു​ന്നു- ഹണി കൂട്ടിച്ചേർത്തു.

  Read more about: honey rose
  English summary
  Honey Rose says about her dressing style
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X