Just In
- 11 hrs ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- 11 hrs ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 11 hrs ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 11 hrs ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
Don't Miss!
- Lifestyle
ജീവിതപാതയില് ഈ രാശിക്ക് മാറ്റങ്ങള്‍ സാധ്യം
- News
ശിവമോഗയിലെ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; 5 പേർ മരിച്ചെന്ന് റിപ്പോർട്ട്.. നിരവധി പേർക്ക് പരിക്ക്
- Travel
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്
തന്റേതായ അഭിനയ ശൈലിയിലൂടെ വെളളിത്തിരയിൽ സ്ഥാനം കണ്ടെത്തിയ താരമാണ് നടി ഹണി റോസ്. ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും അതിൽ നിന്ന് വ്യതി ചലിക്കാതെ സ്വന്തം നിലപാടുകൾക്കൊപ്പം നിൽക്കാണ് താരം എപ്പോഴും ശ്രമിക്കാറുളളത്. ജീവിതത്തിൽ മാത്രമല്ല തന്റെ കഥാപാത്രങ്ങളിലും താരത്തിന്റെ ശക്തമായ നിലപാടുകൾ പ്രതിഫലിക്കുന്നുണ്ട്. സിനിമ പാരമ്പര്യം ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് ഹണി റോസ് വെളളിത്തിരയിൽ എത്തുന്നത്.
സിനിമയിലെ എല്ലാവരുമായി അടുത്ത സൗഹൃദമാണ് ഹണി കത്തു സൂക്ഷിക്കാറുള്ളത്. ഇപ്പോഴിത സിനിമയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു സിനിമ തിരഞ്ഞെടക്കുമ്പോൾ താൻ ആദ്യം അഭിപ്രായം ചോദിക്കാറുള്ള വ്യക്തിയെ കുറിച്ചും ഹണി വെളിപ്പെടുത്തി. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ മിക്കവരും അറിയുന്നവരാണ് . ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് വിനയൻ സാറിനെയാണ്. അദ്ദേഹത്തിന്റെ നിർദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകൾക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു.

ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജർമാർ സിനിമ കമ്മിറ്റ് ചെയ്യിപ്പിക്കുന്നത്. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കുന്നത്. ചിലർ മാനസികമായി തളർത്താൻ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക.. ഇപ്പോഴാണെങ്കിൽ അങ്ങനെ ഒന്നും സംഭവിക്കുകയില്ല.

എത്രപേർ വന്നാലും എല്ലാവർക്കും അവരുടേതായ ഇടമുണ്ടെന്ന് വിശ്വസിക്കുന്നു. കുറേ നാളുകളായി സിനിമ ചെയ്യുന്നവരുണ്ട്. അവർക്ക് ആഗ്രഹിച്ച പോലെ ഉയർച്ച ഉണ്ടാകണമെന്നില്ല. ചിലപ്പോൾ പെട്ടെന്നായിരിക്കും ഒരു സിനിമ അവരുടെ തലവര മാറ്റുന്നത്. എന്തും ഏതുസമയത്തും സംഭവിക്കാം. ഒരാൾ മോശമാണെന്നോ മറ്റൊരാൾ മികച്ചതാണെന്നോ പറയാൻ പറ്റില്ല.നല്ല സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് ഭാഗ്യമാണ്. കൃത്യസമയത്ത് കൃത്യമായി നമുക്കത് വന്നുചേരണം. കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.

സിനിമയിൽ എത്തിയിട്ട് പതിനാലു വർഷമായി. പ്രതീക്ഷിച്ച ഉയരത്തിലെത്താൻ കഴിഞ്ഞില്ലെന്ന് കരുതി വേണമെങ്കിൽ സിനിമ ഉപേക്ഷിച്ച് പോകാമായിരുന്നു. നല്ല സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നത്. സിനിമയുടെ എണ്ണത്തിലല്ല കാര്യം.സിനിമ ഒരുപാട് ഇഷ്ടമാണ്. കഥാപാത്രമായി മാറാൻ പരമാവധി ശ്രമിക്കാറുണ്ട്. നല്ല കഥാപാത്രം വരണം, മികച്ച രീതിയിൽ അവതരിപ്പിക്കാനും കഴിയണം . ചങ്ക്സ് കഴിഞ്ഞ് കുറെ ഓഫറുകൾ വന്നു. എന്നാൽ ചെയ്ത റോളുകൾ ആവർത്തിക്കാൻ താത്പര്യമില്ല. അഭിനയ സാധ്യതയേറിയ വേഷം അവതരിപ്പിക്കാനാണ് ഇഷ്ടം. അതുകൊണ്ടാണ് ഇടവേള സംഭവിക്കുന്നത്.