For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല, പർദ്ദയിട്ട് ലുലു മാളിൽ പോയപ്പോൾ പണി കിട്ടി'; അനുഭവം പറഞ്ഞ് ഹണി റോസ്!

  |

  ട്രിവാൻഡ്രം ലോഡ്ജ് എന്ന അനൂപ് മേനോൻ സിനിമയിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടിയാണ് ഹണി റോസ്. മുപ്പത്തിയൊന്നുകാരിയായ ഹണി റോസ് 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്.

  ജൂലി എന്ന കഥാപാത്രത്തെയായിരുന്നു ഹണി റോസ് ചിത്രത്തിൽ അവതരിപ്പിച്ചത്. മണിക്കുട്ടൻ, ലക്ഷ്മി ​ഗോപാലസ്വാമി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്.

  Also Read: 'അമ്മയേയും ഫ്രണ്ട്സിനേയും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ'; മകളുടെ പിറന്നാൾ ആഘോഷത്തിൽ താരമായി നിത്യ ദാസ്!

  ബോയ്ഫ്രണ്ട് ചെയ്ത ശേഷം ഹണിക്ക് തമിഴിലേക്കും തെലുങ്കിലേക്കും അവസരം ലഭിച്ചു. പിന്നീട് 2008ൽ സൗണ്ട് ഓഫ് ബൂട്ട് എന്ന സിനിമ ചെയ്തുകൊണ്ടാണ് ഹണി റോസ് തിരികെ മലയാളത്തിലേക്ക് എത്തിയത്. പിന്നേയും തമിഴിലും കന്നടത്തിലും സിനിമകൾ ചെയ്തു.

  ശേഷം 2011ൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയും ഹണി റോസ് ചെയ്തു. പതിനാല് വയസിൽ അഭിനയജീവിതം ആരംഭിച്ച നടി 31 വയസായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നട അടക്കമുള്ള മറ്റ് ഭാഷകളിലും കാലുറപ്പിച്ച് കഴിഞ്ഞു.

  Also Read: ആനയും ചെണ്ടമേളവും, അഭിരാമിക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ചേട്ടച്ഛനും ചേച്ചിയും; ചിത്രങ്ങളുമായി ഗോപി സുന്ദർ

  തൊടുപുഴയ്ക്കടുത്ത മൂലമറ്റത്തെ ഒരു സീറോ മലബാർ ഓർത്ത്ഡോക്സ് കുടുംബത്തിൽ വർക്കി-റോസിലി ദമ്പതികളുടെ മകളായിട്ടാണ് ഹണി റോസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹണി ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്.

  2012വരെ നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും ട്രിവാൻഡ്രം ലോഡ് എന്ന സിനിമയാണ് ഹണിക്ക് കരിയർ ബ്രേക്കായത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ചങ്ക്‌സിലെ അഭിനയത്തിനും നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചത്.

  Also Read: രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ടയുണ്ട്; രഹസ്യം കണ്ടുപിടിച്ച് ആരാധകർ

  അഭിനയിക്കാൻ മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിയിക്കണമെന്ന് ആഗ്രഹിക്കുന്ന നടി തന്റെ മനസിൽ കുറെ കഥകൾ ഉണ്ടെന്നും അടുത്തിടെ പറഞ്ഞിരുന്നു. സ്വന്തം പേരിൽ ഒരു ബ്രാൻഡ് ഇറക്കികൊണ്ടും ഹണി വിജയം നേടിയെടുത്തിട്ടുണ്ട്. രാമച്ചം കൊണ്ട് നിര്‍മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ലോഞ്ച് ചെയ്തുകൊണ്ടാണ് നടി ബിസിനസ്സിലേക്കും ചുവടുവെച്ചത്.

  സ്വന്തമായി ബിസിനസ് എന്ന ലക്‌ഷ്യം പൂർത്തിയാക്കുന്നതോടൊപ്പം കുറച്ച് വീട്ടമ്മമാര്‍ക്ക് ജോലിയും നല്‍കുന്നുണ്ട് താരം. അഭിനയത്തിലും രൂപത്തിലുമെല്ലാം ഒരുപാട് മാറ്റങ്ങൾക്ക് വിധേയയായിട്ടുണ്ട് നടി. കരിയറിന്റെ ഗ്രാഫ് സ്വയം ഉയർത്തിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഹണി.

  ഇംപ്രൂവ് ചെയ്തുകൊണ്ടേയിരിക്കണമെന്നതും സിനിമയുടെ ഒപ്പം നിൽക്കണമെന്നതുമാണ് ഹണിയുടെ പോളിസി. ഇപ്പോഴിത സെലിബ്രിറ്റി ജീവിതത്തിനിടെ സംഭവിച്ച ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയ ഹണി റോസിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

  'ഞാൻ വിവാഹം കഴിക്കില്ല. എനിക്ക് ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ലുലുമാളിൽ സ്ഥിരമായി കറങ്ങാറുണ്ട്. അങ്ങനെ പോകുമ്പോൾ പർദ്ദ ധരിച്ചാണ് പോകാറുള്ളത്. ഒരിക്കൽ ഷോപ്പിങിന് പോയപ്പോൾ അബദ്ധം പറ്റി. പർദ്ദയിട്ടതിനാൽ ലാവിഷായി കാഴ്ചകളൊക്കെ കണ്ട് നടക്കുകയായിരുന്നു ‍ഞാൻ.'

  'പെട്ടന്ന് എതിരെ വന്ന ചേട്ടൻ അസ്സലാമും അലൈക്കും പറഞ്ഞിട്ട് പോയി. പെട്ടന്ന് സ്റ്റക്കായ ഞാൻ മറുപടി പറയാൻ കഴിയാതെ വിഷമിച്ചു. അവസാനം താങ്ക്യു എന്ന് പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടു. വീട്ടിൽ വെറുതെ ഇരിക്കാനാണ് ഏറ്റവും ഇഷ്ടം.'

  'മനസ് സന്തോഷത്തോടെ വെച്ചാൽ തന്നെ മുഖത്തിന് മാറ്റം വരും നന്നായി ഭക്ഷണം കഴിച്ച് വെള്ളം കുടിച്ച് ഇരുന്നാൽ സൗന്ദര്യം നിലനിർത്താം', ഹണി റോസ് പറഞ്ഞു. മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് ഇനി റിലീസിനെത്താനുള്ള ഹണി റോസ് ചിത്രം.

  Read more about: honey rose
  English summary
  Honey Rose Shares A Funny Memory About Visting Lulu Mall In Burka-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X