നടിയെ അവസാനം കണ്ടത് ഹോട്ടൽ സ്റ്റാഫ്! മുറിയിൽ ശ്രീദേവി മാത്രം, മരണം നടന്നത് പിന്നെ
ശ്രീദേവിയെ ബോധമില്ലാതെ കിടക്കുന്നത് കണ്ടത് ഹോട്ടൽ സ്റ്റാഫാണത്രേ
Recommended Video

തെന്നിന്ത്യൻ താരറാണി ശ്രീദേവി വിടപറഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ മരണത്തെ ചൊല്ലിയുള്ള ദൂരൂഹതകൾ കത്തി കയറുകയാണ്. ദിനംപ്രതി മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇപ്പോഴിത ശ്രീദേവിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട അവസാന മണിക്കൂറുകളെ സംബന്ധിച്ച് വ്യത്യസ്തമായ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ശ്രീദേവിയെ അവസാനം കണ്ടത് ഭർത്താവ് ബോണി കപൂറാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനെ ഖണ്ഡിക്കും വിധം മറ്റൊരു റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ശ്രീദേവിയെ അബോധാവസ്ഥയിൽ ആദ്യം കണ്ടത് ഹോട്ടൽ സ്റ്റാഫാണത്രേ. മിഡ് ഡേ ന്യൂസാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ജുമെറ എമറ്റൈറ്റ്സ് ഹോട്ടൽ
ദുബായി ജുമെറ എമറ്റൈറ്റ്സ് ഹോട്ടലായിരുന്നു ശ്രീദേവിയുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.ബന്ധുവിന്റെ വിവാഹ ശേഷം ഭർത്താവും മകളും മുംബൈയിലേയ്ക്ക് തിരിച്ചു പോയെങ്കിലും ശ്രീദേവി ദുബായിൽ തന്നെ നിൽക്കുകയായിരുന്നു. ശ്രീദേവി ഒറ്റയ്ക്കായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്.

അവസാനമായി സംസാരിച്ചത്
വിവാഹശേഷം മുംബൈയിലേയ്ക്ക് തിരിച്ചു പോയ ബോണി കപൂർ ശനിയാഴ്ച 5.30 ഓടെ ദുബായയിൽ വീണ്ടും തിരിച്ചെത്തുകയായിരുന്നു. ബോണി ഹോട്ടലിലെത്തിയ സമയം ശ്രീദേവി ഉറങ്ങുകയായിരുന്നത്രേ. ഇരുവരും ഏതാനും മിനിട്ടു സംസാരിച്ചതിനു ശേഷം ഡിന്നറിനു പോകാൻ വേണ്ടി ഒരുങ്ങുന്നതിനായി താരം ബാത്ത് റൂമിലേയ്ക്ക് പോകുകയായിരുന്നു.

ശ്രീദേവിയോട് മിണ്ടിയില്ല
ബാത്ത് റൂമിലേയ്ക്ക് പോയി 10 ,15 മിനിറ്റുകൾ കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്ന് ബാത്ത് റൂമിന്റെ വാതിൽ പൊളിച്ച് അകത്ത് കടക്കുകായിരുന്നത്രേ. എന്നാൽ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ ബാത്ത് ടബ്ബിൽ ബോധരഹിതയായി കിടക്കുന്ന ശ്രീദേവിയെ ആണ് കണ്ടത്. കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു

മരണം നേരത്തെ സംഭവിച്ചു
ബോധരഹിതയായ ശ്രീദേവിയെ കണ്ട ബോണി കപൂർ ആദ്യം വിവരം അറിയിച്ചത് തന്റെ സുഹൃത്തിനെയായിരുന്നു. അദ്ദേഹത്തെ ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം 9 മണിയോടെ പോലീസിൽ വിവരം ധരിപ്പിക്കുകയായും ചെയ്ത്. അതേ സമയം താരത്തെ ആശുപത്രിയിൽ എത്തുന്നതിനും മുൻപ് തന്നെ ഇവർ മരണപ്പെട്ടിരുന്നുവെന്നും റാഷിദ് ഹോസ്പിറ്റൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബോണി കപൂറിനെ തള്ളി ഹോട്ടൽ സ്റ്റാഫ്
അതേ സമയം ബോണി കപൂർ നൽകിയ വിവരത്തെ തള്ളി ഹോട്ടൽ സ്റ്റാഫ് രംഗത്തെത്തിയിട്ടുണ്ട്. ശ്രീദേവിയുടെ അവസാന സമയത്ത് താരം ഒറ്റയ്ക്കായിരുന്നു. മിഡ് ഡേ ന്യൂസാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ഹോട്ടൽ സ്റ്റാഫിന്റെ മൊഴി ഇങ്ങനെ
കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് ഹോട്ടൽ റൂം സർവീസിലേയ്ക്ക് താരം വിളിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വെള്ളവുമായി റൂമിനു പുറത്ത് എത്തി ബല്ല് അടിച്ചുവെങ്കിലും ആരും വാതിൽ തുറന്നിരുന്നില്ല. ഇതിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ ബോധരഹിതയായി കിടക്കുന്ന താരത്തിനെയാണ് കണ്ടതെന്ന് പേരു വെളിപ്പെടുത്താത്ത ഹോട്ടൽ ജീവനക്കാരനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജീവൻ ഉണ്ടായിരുന്നു
രാത്രി 11 മണിയോടെയാണ് സംഭവം നടക്കുന്നതെന്നും ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. ശ്രീദേവി ഹോട്ടലിൽ വീണു കിടക്കുമ്പോൾ ഇവർക്ക് ജീവനുണ്ടായിരുന്നുവത്രേ. പൾസ് ഉണ്ടായിരുന്നുവെന്നു മിഡ് ഡേയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


Click it and Unblock the Notifications