»   » രണ്ട് പീസ് തുണിക്കുള്ളിലുള്ള എല്ലാം ഇളക്കി മറിച്ച് പ്രേക്ഷകരെ പുളകം കൊള്ളിച്ച മലയാള നടിമാരെ അറിയാമോ?

രണ്ട് പീസ് തുണിക്കുള്ളിലുള്ള എല്ലാം ഇളക്കി മറിച്ച് പ്രേക്ഷകരെ പുളകം കൊള്ളിച്ച മലയാള നടിമാരെ അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ ഒരുപാട് വളര്‍ന്നു. കാബറെകളും ഐറ്റം ഡാന്‍സും ഗ്ലാമര്‍ ലോകത്ത് മാത്രമാണെന്ന് കരുതി നടന്നവര്‍ക്ക് മുന്നില്‍ അനുരാധയും സില്‍ക്ക് സ്മിതയും തുറന്ന് വെച്ച വാതില്‍ ഇന്ന് പല നടിമാരുടെയും കരിയറിലെ വലിയ മുതല്‍ കൂട്ടായി മാറിയിരിക്കുകയാണ്. സിനിമ അവതരണം ഒരുപാട് മാറി പോയെങ്കിലും വ്യാപരം നടക്കുന്നത് നടിമാരുടെ ഐറ്റം സോംഗിലൂടെയാണെന്ന് പറയാം.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

ചെറിയ വേഷങ്ങളിലൂടെ നായികമാരായി സിനിമയിലേക്ക് അരേങ്ങറ്റം നടത്തുന്ന പലരും നിലനില്‍പ്പിന് വേണ്ടി ബിക്കിനിയിലും മറ്റും ഗ്ലാമര്‍ വേഷങ്ങളിലേക്ക് ചുവട് മാറ്റുകയാണ്. ആദ്യകാലങ്ങളില്‍ അനുരാധ അവതരിപ്പിച്ചിരുന്ന അത്രയും എത്തുകയില്ലെങ്കിലും രണ്ട് പീസ് തുണിയ്ക്കുള്ളില്‍ എല്ലാം ഒളിപ്പിച്ചെന്ന് വരുത്തി ഇളകിമറിച്ച് പ്രേക്ഷകരെ കോരിത്തരിപ്പിക്കുകയാണ് ഇത്തരം കാബറെ വഴിമാറിയ ഐറ്റം ഡാന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

അനുരാധ

മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത കാബറെ നര്‍ത്തകിയായിരുന്നു അനുരാധ. രണ്ട് പീസ് തുണിയില്‍ എല്ലാം ഒളിപ്പിച്ച് വെച്ചെന്ന് വരുത്തി ശരീരം ഇളകിമറിച്ച് പ്രേക്ഷകരെ ആവേശത്തിലാക്കുന്നതില്‍ നൂറ് ശതമാനം വിജയിച്ച നടിയാണ് അനുരാധ.

സില്‍ക്ക് സ്മിത

ഇന്നും സില്‍ക്ക് എന്ന പേരിലൂടെ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന സില്‍ക്ക് സ്മിത മലയാള സിനിമയുടെ നല്ലൊരു ഐറ്റം ഡാന്‍സുകാരിയായിരുന്നു. 1979 ല്‍ സിനിമയിലഭിനയിച്ച് തുടങ്ങിയ നടി ബാര്‍ ഡാന്‍സുകാരിയായും പിന്നീട് ഐറ്റം ഡാന്‍സിലേക്ക് എത്തുകയായിരുന്നു.

ഡിസ്‌കോ ശാന്തി

സില്‍ക്ക് സ്മിതയുടെ പിന്തുടര്‍ച്ചക്കാരിയെന്ന പോലെയാണ് ഡിസ്‌കോ ശാന്തിയുടെ കടന്ന് വരവ്. തെന്നിന്ത്യന്‍ സിനിമയില്‍ നല്ലൊരു ഐറ്റം ഡാന്‍സറായി കോരിത്തരിപ്പിച്ചിരുന്ന 1980 മുതല്‍ 1996 വരെ മാത്രമെ സിനിമ ലോകത്ത് സജീവമായിരുന്നുള്ളു.

ശ്വേത മേനോന്‍

ഇക്കൂട്ടത്തിലേക്ക് കടന്ന് വന്ന ശ്വേത മേനോന്‍ പാര്‍ട്ടികളില്‍ നടക്കുന്ന ഡാന്‍സുകള്‍ ഐറ്റം ഡാന്‍സിലേക്ക് വഴിതിരിച്ച് വിട്ട നടിയായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടിയാണ്.

പ്രിയാമണി

മലയാളത്തിലും മറ്റ് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ഒരു പോലെ സജീവമായ നടി ഹിന്ദിയില്‍ അഭിനയിക്കാന്‍ പോയപ്പോഴായിരുന്നു ഐറ്റം ഡാന്‍സുകാരിയായിരുന്നത്. ഷാരുഖ് ഖാന്റെ ചിത്രത്തിലായിരുന്നു നടിയുടെ ഗ്ലാമര്‍ പരിവേഷം.

നയന്‍താര

തെന്നിന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാറായ നയന്‍താര ട്വന്റി ട്വന്റി എന്ന സിനിമയില്‍ ഐറ്റം ഡാന്‍സിലൂടെ പ്രത്യക്ഷപ്പെട്ടിട്ടുരുന്നെങ്കിലും തമിഴില്‍ ഗ്ലാമര്‍ ലുക്കില്‍ തന്നെയാണ് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

ജ്യോതിര്‍മയി

സാഗര്‍ ഏലീയാസ് ജാക്കി എന്ന സിനിമയിലൂടെയാണ് ജ്യോതിര്‍മയി തുണിയഴിച്ച് അറിഞ്ഞൊന്ന് ആടിയത്. കടല്‍ക്കരയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഹോട്ട് ലുക്കിലെത്തി നടി എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.

ഷംന കാസിം

ഡാന്‍സ് പെര്‍ഫോമന്‍സുമായി എത്തുന്നുണ്ടെങ്കിലും ഷംന കാസിം ഐറ്റം ഡാന്‍സിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രാജാധിരാജ എന്ന സിനിമയിലൂടെയായിരുന്നു ഷംനയുടെ ഐറ്റം ഡാന്‍സ്.

ഭാമ


അമ്പലക്കാരി പെണ്‍കുട്ടിയുടെ വേഷം മാത്രമല്ല തനിക്ക് ഐറ്റം ഡാന്‍സും വഴങ്ങുമെന്ന് കാണിച്ച് കൊണ്ടായിരുന്നു ഓട്ടോക്കാരന്‍ എന്ന സിനിമയിലൂടെ ഭാമ ഇളകി മറിച്ചത്. തകര്‍പ്പന്‍ ഐറ്റം തന്നെയാണെന്ന് പറയാം.

പത്മപ്രിയ

ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന സിനിമയിലാണ് പത്മപ്രിയയെ ഹോട്ട് ലുക്കിലെത്തി കാണുന്നത്. ശക്തമായ വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ തനിക്കും കഴിയുമെന്ന് തെളിയിക്കുകയായിരുന്നു പത്മപ്രിയ.

ഭാവന


ദിലീപിന്റെ റണ്‍വേ എന്ന സിനിമയിലൂടെയാണ് ഭാവനയും ഒരു ഐറ്റം ഡാന്‍സുകാരിയായത്. തുണി മുഴുവന്‍ അഴിച്ചുള്ള ആട്ടമായിരുന്നില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുന്നതിന് അത് മതിയായിരുന്നു.

മൈഥിലി

മാറ്റിനി എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി മതിച്ചാടിയിരുന്നത്. തുണി അഴിക്കാന്‍ തനിക്കും മടിയില്ലെന്ന് തുറന്ന് പറഞ്ഞായിരുന്നു മൈഥിലിയുടെ ഡാന്‍സും.

English summary
Hottest Mollywood Item Girls Of Decade

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam