മുകേഷും ദേവികയും തീർത്ത സ്വപ്നഭവനം സരിതയുടെ കയ്യിലോ?, കോടികളിൽ തീർത്ത മാധവം ചർച്ചയാകുമ്പോൾ!

2013 ഒക്ടോബർ 24നായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷും മേതിൽ ദേവികയും വിവാഹിതരായത്. നടി സരിതയായിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. രണ്ട് മക്കൾ ഇരുവർക്കുമുണ്ട്. പിന്നീട് 2011ൽ ഇരുവരും ഒത്തുപോകാൻ സാധിക്കാത്തതിന്റെ പേരിൽ വേർപിരിയുകയായിരുന്നു. മേത്തിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭർത്താവ്. ഇതിലൊരു മകനുണ്ട്. നർത്തകി കൂടിയാണ് മേത്തിൽ ദേവിക. എട്ടുവർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ ഇക്കഴിഞ്ഞ 2021ലാണ് ഇരുവരും വേർപിരിയാനുള്ള നീക്കം ആരംഭിച്ചത്.

മുകേഷുമായുള്ള വിവാ​ഹത്തിനുശേഷം ഇരുവരും ചേർന്ന് മാധവം എന്ന പേരിൽ ഒരു ആഢംബര സൗധം പണിതുയർത്തിയിരുന്നു. മുകേഷിന്റെ അച്ഛന്റെ പേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മാധവം എന്ന പേര് ദേവികയും മുകേഷും വീടിന് വേണ്ടി തെരഞ്ഞെടുത്തത്. കോടികൾ മുടക്കി പണിത വീട് രണ്ടുപേരുടെയും സ്വപ്നങ്ങളുടെ പൂർത്തീകരണമാണ്.

Mukesh

അതുകൊണ്ട് തന്നെ മുകേഷും ദേവികയും വേർപിരിഞ്ഞ സ്ഥിതിക്ക് മാധവത്തിന്റെ ഉടമസ്ഥാവകാശം ആർക്കായിരിക്കുമെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നടക്കുന്നത്. കാരണം സരിതയിൽ രണ്ട് ആൺമക്കൾ കൂടി മുകേഷിന്റെ സ്വത്തിന് അവകാശികളായുണ്ട്. മുകേഷും ദേവികയും തീർത്ത സ്വപ്നഭവനം ആദ്യ ഭാര്യ മുകേഷിന്റെ മക്കളുടെ അമ്മ എന്ന പേരിൽ സരിതയുടെ കയ്യിലാകുമോ എന്നൊക്കെയാണ് ആരാധകർ ചർച്ച ചെയ്യുന്നത്.

ഏറെ നാളത്തെ പരിശ്രമത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് മനസിൽ ആഗ്രഹിച്ചത് പോലെ ഒരു വീട് നിർമ്മിക്കാൻ ദേവികയ്ക്കും മുകേഷിനും കഴിഞ്ഞത്. തിരുവനന്തപുരം കുമാരപുരത്തിന് സമീപമായിരുന്നു ഇവരുടെ സ്വപ്ന ഭവനം ഉയർന്നത്. ആര് കണ്ടാലും അത്ഭുതപ്പെട്ടുപോകും വിധം സൗകര്യങ്ങൾ ഉള്ള വീട് പണിതത് രണ്ടുപേരുടെയും അഭിരുചിക്ക് അനുസരിച്ചാണ്.

നൃത്തവും നാടകവും എല്ലാം സംയോജിപ്പിച്ച് ഒരുക്കിയ ഈ വീട് കണ്ട് അത്ഭുതപെടാത്തവരില്ല. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതും ദേവികയാണ്. വിവിധ രാജ്യങ്ങളിലെ ആർക്കിടെക്ചെറുകളും പരമ്പരാഗത കേരളീയ തനിമയും സംയോജിപ്പിച്ചാണ് ദേവിക വീടിന്റെ ഇന്റീരിയർ വർക്ക് ഒരുക്കിയത്. 'ഹാൻഡ്മെയ്ഡ് സാധനങ്ങൾ പരമാവധി മാധവത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.'

'വീട്ടിൽ പലകാര്യങ്ങൾക്കുമായി എത്തുന്നവർക്ക് അകത്തളത്തിലെ ഒരു ഘടകവും അകൽച്ച തോന്നിക്കരുത് എന്നുണ്ടായിരുന്നു. വീടിനുവേണ്ടി പലതും ചെയ്യുമ്പോൾ ഇത് മാത്രമായിരുന്നു മനസിൽ. അതേസമയം ഹോംതിയറ്റർ സൗകര്യം ഈ വീട്ടിൽ ഇല്ല. ലക്ഷ്വറി വേണ്ട എന്ന ഉറച്ച തീരുമാനം കൂടിയാണ് ഇതിന്റെ പിന്നിൽ. വീടിന്റെ ഡിസൈനിൽ പഞ്ചഭൂതങ്ങളെ സന്നിവേശിപ്പിച്ചാണ് പണി കഴിപ്പിച്ചത്.'

mukesh

'ടെറസിൽ നിന്ന് നോക്കിയാൽ കടൽ കാണാം. വായുവിനും സൂര്യപ്രകാശത്തിനും അകത്ത് യഥേഷ്ടം വിഹരിക്കാൻ സ്ഥലമൊരുക്കിയിട്ടുണ്ട്. കളരി, അഗ്നിയെ പ്രതിനിധീകരിക്കുന്നു. തന്റെ ആശയങ്ങളും ഇഷ്ടങ്ങളും പെട്ടെന്ന് മനസിലാകുന്ന ആർക്കിടെക്ട് ദമ്പതിമാരായ അജയ്‌ അബിയെയും താര പണ്ടാലയെയും കിട്ടിയതാണ് ഭാഗ്യം. പരമ്പരാഗത കേരളീയ ആർക്കിടെക്ചറും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.'

'അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലെയും സാംസ്കാരിക മുദ്രകൾ ഈ വീട്ടിൽ കാണാനാകും. വീടിനായുള്ള ലൈറ്റുകളും കതകിനും ജനലുകൾക്കും വേണ്ട കുറ്റിയും വരെ പ്രത്യേകം പറഞ്ഞ് നിർമ്മിച്ചവയായിരുന്നു', എന്നാണ് ഒരിക്കൽ മാധവത്തെ കുറിച്ച് സംസാരിച്ച് മേത്തിൽ ദേവിക പറഞ്ഞത്. സരിത മക്കൾക്കൊപ്പം വിദേശത്താണ് താമസം.

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X