For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിം​ഗ് മുടങ്ങി, സിനിമ പ്രതിസന്ധിയിലായി; ഒടുവിൽ അസിനെത്തി; നടിയുടെ ആദ്യ മലയാള സിനിമയിൽ സംഭവിച്ചത്

  |

  ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടി ആണ് അസിന്‌. തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഹിന്ദിയിലേക്ക് കടന്ന അസിൻ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചു. ശ്രീദേവിക്ക് ശേഷം വന്ന താരമായി അസിൻ വളരുമെന്നാണ് കരുതിയതെങ്കിലും സംഭവിച്ചത് മറിച്ചാണ്. 2016 ൽ അഭിനയ രം​ഗത്ത് നിന്നും പൂർണമായും വിട്ടു നിന്ന അസിനെ ഇന്ന് ലൈം ലൈറ്റിൽ കാണാനേ ഇല്ല.

  Also Read: സൊല്ലമുടിയാത്! എല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്, പക്ഷേ വേദനിപ്പിക്കുന്ന രീതിയില്‍ പറയരുതെന്ന് മഞ്ജു വാര്യര്‍

  ബിസിനസ്കാരനായ രാ​ഹുൽ ശർമ്മയെ വിവാഹം കഴിച്ച അസിന് ഒരു മകളുമുണ്ട്. സിനിമാ തിരക്കുകൾ ഒഴിവാക്കി കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകാനായിരുന്നു അസിന്റെ തീരുമാനം. ബോളിവുഡിലെ മിക്ക താരങ്ങൾക്ക് പിറകെയും പാപ്പരാസികൾ ഉണ്ടാവാറുണ്ടെങ്കിലും പാപ്പാരാസി ക്യാമറകളിൽ പോലും അസിനെ ആരും കാണുന്നില്ല.

  മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ആണ് അസിൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരു മലയാള ചിത്രത്തിലും അസിൻ അഭിനയിച്ചിട്ടില്ല.

  തമിഴിലെ മുൻ നിര നായിക നടി ആയി അസിൻ പിന്നീട് മാറി. ​പോക്കിരി, ​ഗജിനി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിൻ സൃഷ്ടിച്ചു. ​ഗജിനിക്ക് ശേഷമാണ് അസിന്റെ കരിയർ മാറി മറിയുന്നത്. ​ഗജിനിയുടെ ഹിന്ദി പതിപ്പിലും അസിൻ അഭിനയിച്ചു. ആമിർ ഖാനൊപ്പമാണ് അസിൻ ഹിന്ദിയിൽ ആദ്യമായി അഭിനയിച്ചത്.

  Also Read: 'അതിന് മുമ്പ് ​ഗുഡ് മോണിം​ഗ് പോലും പറയാത്ത ​ഗീത; അഞ്ച് മിനുട്ട് കൊണ്ടാണ് ആ പ്രശ്നം പരിഹരിച്ചത്; പവർഫുൾ ലേഡി'

  ഇപ്പോഴിതാ അസിന്റെ ആദ്യ സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഷിബു ബാലൻ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സിനിമയിലെ പ്രധാന ലൊക്കേഷൻ എന്നത് വീട് ആണ്'

  'അത് അന്വേഷിച്ച് അലച്ചിലോട് അലച്ചിലായി. വീട് കണ്ടെത്തിയതോടെ മറ്റ് ലൊക്കേഷനുകളും അവിടെ തന്നെ കണ്ടെത്തി. ഷൂട്ടിം​ഗ് തുടങ്ങി ഒരു പത്ത് ദിവസം ആയിട്ടും ഇതിലെ നായികയെ ഫിക്സ് ചെയ്യാൻ പറ്റിയിരുന്നില്ല'

  'അത് വലിയൊരു പ്രതിസന്ധി ആയി. ഷൂട്ടിം​ഗ് നിന്ന് പോവുന്ന അവസ്ഥ. അലച്ചിലുകൾക്ക് ഒടുവിൽ ഞങ്ങളുടെ സുഹൃത്തായിരുന്ന സംവിധായകൻ ഫാസിൽ വീഡിയോ എടുത്ത് വെച്ചിരുന്ന കുട്ടി ഉണ്ടായിരുന്നു. സുന്ദരി ആയ പെൺകുട്ടി'

  'അത് വേറെ ആരും അല്ല, പിന്നീട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിയ അസിൻ ആയിരുന്നു. അസിനെ കണ്ടെത്തുന്നത് പത്തോ പന്തോണ്ടോ ദിവസത്തിന് ശേഷമാണ്. അത് കഴിഞ്ഞ് അഞ്ചാറ് ദിവസം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങുന്നത്. അസിനെ ആദ്യം പഠിപ്പിക്കണം'

  'കഥാപാത്രം മനസ്സിലാക്കിക്കണം. അതെല്ലാം കഴിഞ്ഞാണ് അസിൻ അഭിനയിക്കാൻ തുടങ്ങുന്നത്. പതുക്കെ പതുക്കെ വടക്കാഞ്ചേരിയിലെ പല ഭാ​ഗങ്ങളിലായി ഷൂട്ടിം​ഗ് നടന്നു,' ഷിബു ബാലൻ പറഞ്ഞതിങ്ങനെ.

  കുഞ്ചാക്കോ ബോബൻ, സംയുക്ത, ഇന്നസെന്റ്, ശ്രീനിവാസൻ തുടങ്ങിയവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങ​ൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് അന്ന് ലഭിച്ചത്. വെട്ടം എന്ന മലയാള സിനിമയിലും ആദ്യം അസിനെ നായിക ആക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ തമിഴിലെ തിരക്കുകൾ കാരണം അസിന് വരാൻ കഴിഞ്ഞില്ല.

  Read more about: asin
  English summary
  How Asin Acted In Narendran Makan Jayakanthan Vaka Movie; Latest Revelation Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X