ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ വിജയം കണ്ടു, പക്ഷെ ഈ വര്‍ഷം പൃഥ്വിയ്ക്ക് നല്ലതായിരുന്നോ??

By Aswini

Recommended Video

ദിലീപിനെ പുറത്താക്കി, ബാക്കി? പൃഥ്വിയുടെ 2017? | filmibeat Malayalam

2017 അന്ത്യത്തോട് അടുക്കുന്നു. ഡിസംബര്‍ മാസം പാതി ദൂരം പിന്നിട്ടപ്പോള്‍ മലയാളത്തിലെ മികച്ച നടനെയും നടിയെയും സിനിമയെയും സംവിധായകനെയുമൊക്കെ തേടി ഇറങ്ങിയിരിയ്ക്കുകയാണ് അവാര്‍ഡി ജൂറികള്‍.

നൂറ്റിയിരുപതിലധികം ചിത്രങ്ങള്‍ ഇറങ്ങിയതില്‍ 20 ല്‍ താഴെ ചിത്രങ്ങള്‍ മാത്രമേ ഈ വര്‍ഷം ശ്രദ്ധിക്കപ്പെടുന്ന വിജയം നേടിയിട്ടുള്ളൂ. ബാക്കി 100 സിനിമകള്‍ എന്തായി എന്ന് ചോദിക്കരുത്. ഇതില്‍ നിന്നു വേണം 'മികച്ച'വരെ കണ്ടെത്താന്‍.

2017 എന്ന വര്‍ഷം പൃഥ്വിരാജിന് എങ്ങിനെയായിരുന്നു. 2016 മായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ വലിയ മാറ്റങ്ങളൊന്നുമില്ല. പറഞ്ഞുവച്ചതൊന്നും സംഭവിച്ചില്ല. എന്നാല്‍ പറയാത്തത് ചിലത് സംഭവിയ്ക്കുകയും ചെയ്തു.

മൂന്ന് സിനിമകള്‍

മൂന്ന് സിനിമകള്‍

2017 ല്‍ മൂന്ന് സിനിമകളാണ് പൃഥ്വിരാജിന് ഉണ്ടായിരുന്നത്. എസ്ര, ടിയാന്‍, ആദം ജോആന്‍ എന്നീ മൂന്ന് ചിത്രങ്ങള്‍ക്കും ബോക്‌സോഫീസില്‍ വലിയ ബഹളമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.

എസ്ര

എസ്ര

എസ്ര എന്ന ചിത്രത്തിന് അപാര ബില്‍ഡപ്പാണ് പൃഥ്വി നല്‍കിയത്. നൂറിലധികം തവണ താന്‍ ചിത്രം കണ്ടു എന്നത് പൃഥ്വിയുടെ തള്ളാണെന്ന് പലരും പറഞ്ഞു. മലയാളത്തിലെ ഡീസന്റ് ഹൊറര്‍ ത്രില്ലറായിരുന്നു എസ്ര എന്ന് തീര്‍ച്ചയായും പറയാം. എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ നേട്ടമൊന്നും ചിത്രമുണ്ടാക്കിയില്ല.

ടിയാന്‍

ടിയാന്‍

ബില്‍ഡപ്പോടെ വന്ന മറ്റൊരു പൃഥ്വിരാജ് ചിത്രമാണ് ടിയാന്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ഫാന്റസി ചിത്രത്തിന് പക്ഷെ എല്ലാ തരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല.

ആദംജോആന്‍

ആദംജോആന്‍

ലുക്ക് കൊണ്ടും മറ്റും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള പൃഥ്വിരാജ് ചിത്രമായിരുന്നു ആദം ജോആന്‍. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചെങ്കിലും ചിത്രത്തിന് സാമ്പത്തിക ലാഭമുണ്ടായില്ല.

വിമാനം

വിമാനം

ഈ ക്രിസ്മസിന് റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രമാണ് വിമാനം. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് പൃഥ്വിരാജ് ഫാന്‍സ്.

ഈ വര്‍ഷത്തെ വാര്‍ത്ത

ഈ വര്‍ഷത്തെ വാര്‍ത്ത

പഴയത് പോലെ ഈ വര്‍ഷം പൃഥ്വിരാജിന് നേരെ വ്യക്തിഹത്യ ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാദങ്ങളില്‍ പേര് പറഞ്ഞ് കേള്‍ക്കാതെയുമല്ല. നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ മുന്‍കൈ എടുത്തത് പൃഥ്വിരാജാണെന്നാണ് വാര്‍ത്തകള്‍.

പറയാന്‍ കാരണം

പറയാന്‍ കാരണം

പൃഥ്വിരാജും ദിലീപും തമ്മില്‍ വര്‍ഷങ്ങളായി ശത്രുക്കളാണെന്ന് നേരത്തെ കിംവദന്തികള്‍ വന്നിരുന്നു. അന്ന് പൃഥ്വിയെ പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചു. ഇന്ന് അവസരം വന്നപ്പോള്‍ പൃഥ്വി ദിലീപിനെ പുറത്താക്കി എന്നാണ് വാര്‍ത്തകള്‍ വന്നത്.

ദൃഢപ്രതിജ്ഞ

ദൃഢപ്രതിജ്ഞ

2017ല്‍ പൃഥ്വിരാജ് ഒരു ദൃഢപ്രതിജ്ഞ എടുത്തതും വാര്‍ത്തയായിരുന്നു. നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തില്‍, ഇനി തന്റെ ചിത്രങ്ങളില്‍ സ്ത്രീവിരുദ്ധ പരമാര്‍ശങ്ങളുണ്ടാവില്ലെന്നാണ് പൃഥ്വി പറഞ്ഞത്

പറഞ്ഞ വാക്ക് പാലിച്ചില്ല

പറഞ്ഞ വാക്ക് പാലിച്ചില്ല

അതേ സമയം പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് തന്ന വാക്കുകളൊന്നും പാലിച്ചില്ല. പൃഥ്വി ആദ്യമായി സംവിധായകനാകുന്ന ലൂസിഫര്‍ 2017 ന്റെ അവസാനത്തോടെ ഷൂട്ടിങ് ആരംഭ്യയ്ക്കം എന്നാണ് പറഞ്ഞത്. ഇപ്പോള്‍ 2018 ന്റെ മധ്യത്തില്‍ എന്നാണ് പറയുന്നത്. കര്‍ണന്‍ എന്ന ചിത്രത്തെ കുറിച്ച് തന്ന പ്രതീക്ഷയും പൃഥ്വി പാലിച്ചില്ല.

2018 ന്റെ ഒരുക്കങ്ങള്‍

2018 ന്റെ ഒരുക്കങ്ങള്‍

2018 പൃഥ്വി വലിയ പ്രതീക്ഷയോടെയാണ് ആരംഭിയ്ക്കുന്നത്. ലൂസിഫര്‍ 2018 ല്‍ ആരംഭിയ്ക്കുമത്രെ. ബ്ലെസിയുടെ ആട് ജീവിതവും 2018 ല്‍ തുടങ്ങും എന്നാണ് പൃഥ്വി പറഞ്ഞത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ഡെട്രോയിറ്റ് ക്രോസിങ്, മൈ സ്‌റ്റോറി, അഞ്ജലി മേനോന്റെ പേരിടാത്ത ചിത്രം- ഇവയെല്ലാം 2018 തുടക്കത്തില്‍ തന്നെ തിയേറ്ററുകളിലെത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X