»   » ദിലീപ് ഇപ്പോഴും ജനപ്രിയന്‍ തന്നെയാണോ?, 2015 എങ്ങനെയുണ്ട്?

ദിലീപ് ഇപ്പോഴും ജനപ്രിയന്‍ തന്നെയാണോ?, 2015 എങ്ങനെയുണ്ട്?

Posted By:
Subscribe to Filmibeat Malayalam

സിനിമാഭിനയത്തിനപ്പുറം ദിലീപ് സാമൂഹിക കാര്യങ്ങളിലും ഇടപെട്ട വര്‍ഷമാണ് 2015. സിനിമയിലേക്ക് മാത്രം ശ്രദ്ധകൊടുക്കുമ്പോള്‍ 'ജനപ്രിയനായകന്റെ' 2015 എങ്ങിനെയുണ്ടായിരുന്നു. ആ സ്ഥാനം പൃഥ്വിയിലോക്കോ നിവിന്‍പോളിയിലേക്കോ പോകുന്ന എല്ലാവിധ സാധ്യതകളും കണ്ടു കഴിഞ്ഞു.

2015 ല്‍ ഇതുവരെ നാല് ചിത്രങ്ങളാണ് ദിലീപിന്റെതായി റിലീസായത്. ഇവന്‍ മര്യാദ രാമന്‍, ചന്ദ്രേട്ടന്‍ എവിടെയാ, ലവ് 24 X 7 , ലൈഫ് ഓഫ് ജോസൂട്ടി. ജനപ്രിയ നായകന്റെ ഈ വര്‍ഷം ഈ നാല് ചിത്രങ്ങളിലൂടെ വിലയിരുത്താം...

Also Read: ചാക്കോച്ചന്‍ ആള് ഗെഡിയാട്ടാ; 2015 ല്‍ അഞ്ച് ചിത്രങ്ങള്‍, അഞ്ചും വ്യത്യസ്തം

ദിലീപ് ഇപ്പോഴും ജനപ്രിയന്‍ തന്നെയാണോ?, 2015 എങ്ങനെയുണ്ട്?

തെലുങ്കിലും, കന്നടയിലും തമിഴിലുമൊക്കെ മികച്ച വിജയം നേടിയ മര്യാദ രാമന്‍, ഇവന്‍ മര്യാദ രാമന്‍ എന്ന പേരില്‍ മലയാളത്തിലെത്തി. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ചിത്രത്തിന് കോടികള്‍ മുടക്കി സെറ്റുമിട്ടു. എന്നാല്‍ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ച ചിത്രം അങ്ങേയറ്റം പരാജയമായി

ദിലീപ് ഇപ്പോഴും ജനപ്രിയന്‍ തന്നെയാണോ?, 2015 എങ്ങനെയുണ്ട്?

2014 മുതല്‍ ദിലീപ് തുടര്‍ന്നുവന്ന പരാജയങ്ങള്‍ക്ക് നേരീയ ആശ്വാസം നല്‍കിയ ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് കുടുംബ പ്രേക്ഷകരില്‍ നിന്നും മോശമല്ലാത്ത അഭിപ്രായം ലഭിച്ചു.

ദിലീപ് ഇപ്പോഴും ജനപ്രിയന്‍ തന്നെയാണോ?, 2015 എങ്ങനെയുണ്ട്?

സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലവ് 24x7. മാധ്യമലോകത്തെ അറിയാക്കഥകള്‍ക്കൊപ്പം ഒറു പ്രണയകഥ- അതായിരുന്നു ചിത്രത്തിന്റെ ലൈന്‍. സുഹാസിനി മണിരത്‌നവും ശശികുമാറുമൊക്കെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം മോശമല്ലാത്ത അഭിപ്രായം നേടി.

ദിലീപ് ഇപ്പോഴും ജനപ്രിയന്‍ തന്നെയാണോ?, 2015 എങ്ങനെയുണ്ട്?

ദിലീപിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസൂട്ടി. ദിലീപിന് മാത്രമേ ആ കഥാപാത്രത്തെ ഇത്രയും നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കൂ എന്ന് സിനിമ കണ്ടവര്‍ക്ക് നിസംശയം പറയാം. ജിത്തു ജോസഫ് എന്ന സംവിധായകന്റെ മിടുക്കാണ് സിനിമയുടെ വിജയം. ഒപ്പം ദിലീപിന്റെ അഭിനയവും.

ദിലീപ് ഇപ്പോഴും ജനപ്രിയന്‍ തന്നെയാണോ?, 2015 എങ്ങനെയുണ്ട്?

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോളോ ട്വിറ്റര്‍

English summary
How is Dileep's 2015; One flop and three hits

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam