»   » ചാക്കോച്ചന്‍ ആള് ഗെഡിയാട്ടാ; 2015 ല്‍ അഞ്ച് ചിത്രങ്ങള്‍, അഞ്ചും വ്യത്യസ്തം

ചാക്കോച്ചന്‍ ആള് ഗെഡിയാട്ടാ; 2015 ല്‍ അഞ്ച് ചിത്രങ്ങള്‍, അഞ്ചും വ്യത്യസ്തം

Posted By:
Subscribe to Filmibeat Malayalam

അസാധരണത്വമൊന്നും കഥാപാത്രങ്ങളില്ലാതെ, സാധാരണക്കാരന്റെ വേഷത്തിലൂടെ മികച്ച വിജയം നേടാന്‍ കഴിയുമെന്ന് ഓര്‍ഡിനറി, എല്‍സമ്മ എന്ന ആണ്‍ കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ചാക്കോച്ചന്‍ തെളിയിച്ചതാണ്. 2015 ലും ആ സാധാരണക്കാരന്റെ വഴികളിലൂടെയാണ് ചാക്കോച്ചന്‍ സഞ്ചരിച്ചത്.

ചിറകൊടിഞ്ഞ കിനാവുകള്‍, മധുരനാരങ്ങ, ജമ്‌നാപ്യാരി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി, രാജമ്മ അറ്റ് യാഹു എന്നീ അഞ്ച് ചിത്രങ്ങളാണ് ചാക്കോച്ചന്‍ ഈ വര്‍ഷം ചെയ്തത്. സാധാരണ കഥാപാത്രങ്ങള്‍ ആണെങ്കില്‍ കൂടെ അഞ്ചിലും വ്യത്യസ്തത നിലനിര്‍ത്താന്‍ ചാക്കോച്ചന്‍ ശ്രദ്ധിച്ചു. ഈ ചിത്രങ്ങളിലൂടെ ചാക്കോച്ചന്റെ ഈ വര്‍ഷം എങ്ങനെയായിരുന്നു എന്ന് നോക്കാം...

Also Read: ഒരു അതിഥി വേഷം, ഒരു നിര്‍മാണം, ഒരു മികച്ച ചിത്രം, ആകെക്കൂടെ ആറ്; ആസിഫിന്റെ ഈ വര്‍ഷം

ചാക്കോച്ചന്‍ ആള് ഗെഡിയാട്ടാ; 2015 ല്‍ അഞ്ച് ചിത്രങ്ങള്‍, അഞ്ചും വ്യത്യസ്തം

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രത്തില്‍ അഭിനയിച്ച നടന്‍ എന്ന പേര് ഈ ചിത്രത്തിലൂടെ ചാക്കോച്ചന് സ്വന്തമായി. നവാഗതനായ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രം അഴകിയ രാവണനില്‍ അംബുജാക്ഷന്‍ പറഞ്ഞ കഥയുടെ തുടര്‍ച്ചയായിരുന്നു. അവതരണ - അഭിനയ വ്യത്യസ്തതകൊണ്ട് വേറിട്ടു നില്‍ക്കുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി

ചാക്കോച്ചന്‍ ആള് ഗെഡിയാട്ടാ; 2015 ല്‍ അഞ്ച് ചിത്രങ്ങള്‍, അഞ്ചും വ്യത്യസ്തം

ഈ വര്‍ഷം ഇറങ്ങിയ ചാക്കോച്ചന്‍ ചിത്രങ്ങളില്‍ മികച്ചതില്‍ മികച്ചതാണ് സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങ. ജീവന്‍ എന്ന കഥാപാത്രത്തിന് ചാക്കോച്ചന്‍ ജീവന്‍ നല്‍കി. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് ഈ ചിത്രത്തലൂടെ ചാക്കോച്ചന്റെ നായികയായി അരങ്ങേറി. ചിത്രം മികച്ച അഭിപ്രായം നേടി

ചാക്കോച്ചന്‍ ആള് ഗെഡിയാട്ടാ; 2015 ല്‍ അഞ്ച് ചിത്രങ്ങള്‍, അഞ്ചും വ്യത്യസ്തം

പേരിലെ വ്യത്യസ്തയായിരുന്നു ചിത്രത്തിലെ ആദ്യത്തെ ആകര്‍ഷണം. ഭാഷാഭേദങ്ങളില്‍ പരീക്ഷണം നടത്തുന്ന നായകന്മാര്‍ക്കിടയില്‍ തൃശ്ശൂര്‍ ഭാഷയിലൂടെ ചാക്കോച്ചനും വിജയിച്ചു കാണിച്ചുകൊടുത്തു. ചിത്രം ശരാശരി വിജയം നേടി

ചാക്കോച്ചന്‍ ആള് ഗെഡിയാട്ടാ; 2015 ല്‍ അഞ്ച് ചിത്രങ്ങള്‍, അഞ്ചും വ്യത്യസ്തം

വേറിട്ട സിനിമകളൊരുക്കുന്ന മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ഒരുക്കിയ സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് ലോഡ്‌ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. ചിത്രത്തെ കുറിച്ച് മോശമായ അഭിപ്രായം ആര്‍ക്കും പറയാനില്ലെങ്കിലും തിയേറ്റര്‍ വിജയം നേടിയില്ല. മൊയ്തീന്റെയൊക്കെ ഒപ്പം റിലീസായ ചിത്രം എന്നിട്ടും പിടിച്ചു നിന്നു.

ചാക്കോച്ചന്‍ ആള് ഗെഡിയാട്ടാ; 2015 ല്‍ അഞ്ച് ചിത്രങ്ങള്‍, അഞ്ചും വ്യത്യസ്തം

ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസായ ചിത്രമാണ് രാജമ്മ അറ്റ് യാഹു. കുഞ്ചാക്കോ ബോബനൊപ്പം ആസിഫ് അലിയും മുഖ്യ വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ രഘുരാമ വര്‍മയാണ്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.

English summary
How is Kunchakko Boban's 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam