ദിലീപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഇനി നിവിന്‍ പോളിക്ക് കൊടുത്തേക്കൂ...

By Rohini

ചെയ്യുന്ന കഥാപാത്രങ്ങളില്ലെല്ലാം പ്രേക്ഷകര്‍ക്ക് തങ്ങളിലൊരാളെ കാണാന്‍ കഴിയുന്നുണ്ടെങ്കില്‍, ഇഷ്ടപ്പെടാന്‍ കഴിയുന്നുണ്ടെങ്കില്‍ ആ നടനെയല്ലേ ജനപ്രിയന്‍ എന്ന് വിളിയ്ക്കുന്നത്. കഥാപാത്രങ്ങളില്‍ അസാധാരണത്വമോ, അമാനുഷികതയോ ഇല്ലത്ത വേഷങ്ങള്‍ ചെയ്യുന്ന നടനെയാണ് ജനപ്രിയന്‍ എന്ന് വിളിയ്ക്കുന്നതെങ്കില്‍ 2015 ല്‍ ആ പേരിന് യോഗ്യന്‍ എന്തുകൊണ്ടും നിവിന്‍ പോളിയാണ്

മോഹന്‍ലാലിന്റെ സൂപ്പര്‍സ്റ്റാര്‍ പദവിയ്ക്കുള്ള പക്വതയൊന്നും നിവിന്‍ പോളിയ്‌ക്കോ, നിവിന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കോ ഇല്ല. മറിച്ച് ആ കഥാപാത്രങ്ങള്‍ക്കൊക്കെ ജനശ്രദ്ധ ലഭിയ്ക്കുകയും ജനപ്രീതി ലഭിയ്ക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ നിവിന്‍ പോളി സൂപ്പര്‍സ്റ്റാറല്ലല്ലോ, ജനപ്രിയനല്ലേ. എന്നിട്ടും ബോധ്യമായില്ലെങ്കില്‍ 2015 ല്‍ നടന്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം...

മിലി

ദിലീപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഇനി നിവിന്‍ പോളിക്ക് കൊടുത്തേക്കൂ...

മിലി എന്ന രാജേഷ് പിള്ള ചിത്രത്തിലൂടെയാണ് നിവിന്‍ പോളി ഈ വര്‍ഷം തുടങ്ങിയത്. ഒരു സ്ത്രീപക്ഷ ചിത്രമായിരുന്നിട്ടും, കരിയറില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന നിവിന്‍ മിലി ഏറ്റെടുത്തതിന് ആദ്യമൊരു ഷേക്ക്ഹാന്റ്. നവീന്‍ എന്ന കഥാപാത്രത്തെ നമുക്കിടയില്‍ പലപ്പോഴും കാണാന്‍ സാധിക്കാറുണ്ട്. അല്ലെങ്കില്‍ ഒരു വാക്ക് കൊണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്ന നവീന്‍ ജീവിത്തില്‍ ഒരു സുഹൃത്തായി വന്നിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ആ കഥാപാത്രം വിജയിച്ചതും

ഒരു വടക്കന്‍ സെല്‍ഫി

ദിലീപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഇനി നിവിന്‍ പോളിക്ക് കൊടുത്തേക്കൂ...

പറയാനില്ല, എന്‍ജിനിയറിങ് പഠിച്ചിറങ്ങിയവരോട് ചോദിച്ചു നോക്കൂ, എത്ര സപ്ലി ബാക്കിയുണ്ടെന്ന്. ഈ യുവത്വത്തിന്റെ പ്രതിനിധിയായിരുന്നു ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയിലെ ഉമേഷ്. സെല്‍ഫി ഭ്രമമില്ലാത്ത, സിനിമ പിടിയ്ക്കാന്‍ ആഗ്രഹമില്ലാത്ത, പ്രേമിക്കാത്ത എത്ര ചെറുപ്പക്കാര്‍ ഉണ്ടാകും ഇന്നാട്ടില്‍ ഇപ്പോള്‍. സിനിമയും നിവിന്റെ കഥാപാത്രവും വിജയിച്ചു. ചിത്രം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ്.

ഇവിടെ

ദിലീപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഇനി നിവിന്‍ പോളിക്ക് കൊടുത്തേക്കൂ...

ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിലെത്തുമ്പോള്‍ നിവിന്‍ പോളിയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ലൊക്കേഷന്‍ മാറി. പൃഥ്വിരാജിനൊപ്പം മത്സരിച്ചഭിനിയച്ച് നിവിന്‍ അവിടെയും ജനശ്രദ്ധ നേടി. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പരാജയമാണെന്ന് പറയാന്‍ കഴിയില്ല.

പ്രേമം

ദിലീപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഇനി നിവിന്‍ പോളിക്ക് കൊടുത്തേക്കൂ...

നിവിന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമമെന്ന് പറയാം. പ്രേമത്തിന്റെ വിജയത്തിന് ശേഷമാണ് നിവിന്‍ മോഹന്‍ലാല്‍ ആയതും സൂപ്പര്‍സ്റ്റാര്‍ നേടിയതും. കഥാപാത്രത്തിന്റെ ആത്മാവ് തൊട്ട്, അതിലേക്ക് ചൂഴ്ന്നിറങ്ങിയ അഭിനയം കൊണ്ടൊന്നുമായിരുന്നില്ല അത്. ജോര്‍ജ്ജ് എന്ന കഥാപാത്രത്തെ തങ്ങളിലൊരാളായി പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചതുകൊണ്ടാണ്. തന്മയത്വത്തോടെ നിവിന്‍ അത് കൈകാര്യം ചെയ്യുകയും ചെയ്തു.

നിവിന്റെ 2015

ദിലീപിന്റെ ജനപ്രിയനായകന്‍ സ്ഥാനം ഇനി നിവിന്‍ പോളിക്ക് കൊടുത്തേക്കൂ...

ചുരുക്കി പറഞ്ഞാല്‍ നിവിന്‍ പോളിയെ ഒരു ജനപ്രിയ നായകനാക്കിയ വര്‍ഷമാണ് 2015. അഭിനയിച്ച നാല് സിനിമകളില്‍ മൂന്നും മികച്ച വിജയം നേടി. അതില്‍ രണ്ട് ചിത്രം ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തിലും ഞെട്ടിച്ചു. 2015 ലെ ഭാഗ്യ നായകനാണ് നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജുവാണ് നിവിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X