»   » പൃഥ്വിരാജിന്റെ ഒരു ദിവസം എങ്ങനെയെന്നറിയണ്ടേ?

പൃഥ്വിരാജിന്റെ ഒരു ദിവസം എങ്ങനെയെന്നറിയണ്ടേ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ വന്നതുമുതല്‍ അപ്പിയറന്‍സില്‍ ഒരു മാറ്റവുമില്ലാത്ത താരമാണ് പൃഥ്വിരാജ്. അതായത് നന്ദനത്തില്‍ അഭിനയിച്ച പൃഥ്വിയെ തന്നെയാണ് അമര്‍ അക്ബര്‍ അന്തോയിലും കാണുന്നത്. ശരീരം ഇത്രയധികം സ്‌നേഹിക്കുന്ന മറ്റൊരു യുവതാരം ഉണ്ടാകില്ല. പൃഥ്വി ശരീരം കാത്തുസൂക്ഷിക്കുന്നതെങ്ങനെയെന്നറിയണ്ടേ.

രാവിലെ അഞ്ചരമ ണിക്കാണ് പൃഥ്വി എഴുന്നേല്‍ക്കുക. കുറച്ചുനേരം വര്‍ക്കൗട്ട്. ശാരീരികമായി അധ്വാനം വേണ്ട സിനിമയാണെങ്കില്‍ അതിനനുസരിച്ച് വര്‍ക്കൗട്ട് ചെയ്യും. അങ്ങനയെല്ലെങ്കില്‍ ഒരുമണിക്കൂര്‍ വര്‍ക്കൗട്ട്. ബോഡി ഫിറ്റായിരിക്കുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇങ്ങനെ വര്‍ക്കൗട്ട് ചെയ്യുന്നതുകൊണ്ടാണ് തടികൂടാതെയിരിക്കുന്നതെന്നാണ് പൃഥ്വി പറയുന്നത്.

prithviraj

വര്‍ക്കൗട്ട് കഴിഞ്ഞാല്‍ കുളി, പിന്നെ ലൊക്കേഷനിലേക്കുള്ള യാത്ര. ആറുമണിക്ക് ഷൂട്ടിങ് കഴിഞ്ഞാല്‍ ഒരു സിനിമ കാണും. ക്യൂബ് ഉള്ളതിനാല്‍ വീട്ടില്‍ ഇരുന്നുതന്നെയാണ് സിനിമ കാണുന്നത്. സിനിമ കാണുന്നില്ലെങ്കില്‍ കുട്ടിയെ കളിപ്പിച്ച് ഭാര്യയുമായി സൊറ പറഞ്ഞിരിക്കും. രാത്രി ഭക്ഷണ ശേഷം ഒന്നര മണിക്കൂര്‍ വായന. പിന്നെ ഉറക്കം.

ഉറക്കം കുറച്ചു സമയം മാത്രമേയുള്ളൂ. രാത്രി പതിനൊന്നു മണിക്ക് കിടന്നാല്‍ രാവിലെ അഞ്ചരയ്ക്കു എഴുന്നേല്‍ക്കും. പകല്‍ സമയത്ത് ഉറങ്ങുകയേ ഇല്ല. ഭക്ഷണം ഒരുപാട് ഇഷ്ടമാണെങ്കിലും ഒരുപാടുകഴിക്കില്ല.

സമയത്തിനു ഭക്ഷണം കഴിക്കുകയോ ആവശ്യത്തിനു വിശ്രമമോ ഉറക്കമോ ഇല്ലാത്തവരാണു സിനിമക്കാര്‍. സിനിമയ്ക്കു വേണ്ടിയാണ്ഫിറ്റ്‌നെസ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ആരോഗ്യം സൂക്ഷിക്കാന്‍ വേണ്ടിയാണുചെയ്യുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. ഇതുവായിച്ച് ചെറുപ്പക്കാര്‍ക്കും തോന്നുന്നില്ലേ പൃഥ്വിയെ പോലെ സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍.

English summary
How is Prithviraj's one day ?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam