»   » ജംഷാദ് ഉമ്മര്‍ ആര്യയായി മാറിയതെങ്ങനെ ?? തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറാവുന്നതിന് മുന്‍പുള്ള കഥ!!

ജംഷാദ് ഉമ്മര്‍ ആര്യയായി മാറിയതെങ്ങനെ ?? തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറാവുന്നതിന് മുന്‍പുള്ള കഥ!!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ ചിത്രം ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുന്പോള്‍ മലയാളികള്‍ സന്തോഷത്തോടെ ഒാര്‍ക്കുന്ന ഒരാളുണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ആര്യ. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ തമിഴ് താരം ആര്യയും എത്തിയിരുന്നു. നിര്‍മ്മാണ പങ്കാളിത്തത്തിന് പുറമേയാണ് അഭിനയിക്കാന്‍ താരം തയ്യാറായത്. ഗ്രേറ്റ് ഫാദറിലെ 'ആന്‍ഡ്രൂസ് ഈപ്പന്‍' എന്ന നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഹനീഫ് അദേനി സമീപിച്ചപ്പോള്‍ ആദ്യം താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ ആര്യ വ്യക്തമാക്കിയിരുന്നു.

ആര്യയ്ക്ക് കേരളവുമായുള്ള ബന്ധം സിനിമയിലൂടെ മാത്രമല്ല. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ജംഷാദ് ഉമ്മറാണ് ആര്യായി തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നുള്ള കാര്യത്തെക്കുറിച്ച് എത്രപേര്‍ക്കറിയാം ?? ജംഷാദ് സീതിരകത്ത് എങ്ങനെ ആര്യയായി മാറിയെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

കാസര്‍കോട് സ്വദേശിയായ ജംഷാദ് സീതിരകത്ത്

കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ ജംഷാദ് സീതിരകത്താണ് ആര്യയെന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. ഗ്രേറ്റ് ഫാദറിലെ പൊലീസ് വേഷം ആര്യക്കിപ്പോള്‍ ജന്മനാട്ടിലും ഏറെ ആരാധകരെ നേടികൊടുത്തിരിക്കുന്നു.

സംവിധായകന്‍ ജീവയുടെ കണ്ടെത്തല്‍

ചെന്നൈയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടെ സംവിധായകന്‍ ജീവയാണ് ആര്യയെ കണ്ടെത്തുന്നത്. ചെന്നൈയില്‍ ഒരേ പ്രദേശത്തുള്ള വീടുകളില്‍ താമസിച്ചിരുന്ന ഇരുവരും പള്ളിയില്‍ വെച്ചും മറ്റും കണ്ടുമുട്ടാറുണ്ടായിരുന്നു. ജീവയുടെ ഉള്ളം കേക്കുമേ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ ആര്യ ശ്രദ്ധേയനായി.

ആദ്യ ചിത്രത്തില്‍ മറ്റൊരു മലയാള സാന്നിധ്യവും

ആര്യയുടെ ആദ്യ ചിത്രമായ ഉള്ളം കേക്കുമേ യിലൂടെയാണ് മലയാളി നടി അസിന്‍ തോട്ടുങ്കല്‍ തമിഴില്‍ അരങ്ങേറുന്നത്. വിഷ്ണുവര്‍ധന്റെ അറിന്തും അറിയാമലുമാണ് ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ കുട്ടി എന്ന കഥാപാത്രത്തിന് തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. നാന്‍ കടവുള്‍, മദ്രാസിപട്ടണം എന്നീ ചിത്രങ്ങളില്‍ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റി. സിനിമയിലെത്തും മുമ്പ് മോഡലിങ്ങിലും ആര്യ സജീവമായിരുന്നു.

നടനും നിര്‍മ്മാതാവുമായി മലയാളത്തില്‍ സജീവമാണ്

നടനും നിര്‍മാതാവായും മലയാളത്തിലും ആര്യ സജീവമാണ്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ആഗസ്റ്റ് സിനിമ എന്ന നിര്‍മാണ കമ്പനിയിലെ അംഗമാണ് ആര്യ. ആഗസ്റ്റ് സിനിമാസാണ് ഗ്രേറ്റ് ഫാദര്‍ നിര്‍മിച്ചത്.

ഉറുമിയിലൂടെ അഭിനയത്തിലേക്ക്

പൃഥ്വിരാജ് നായകനായ ഉറുമിയിലൂടെയാണ് ആര്യ ആദ്യമായി മലയാളസിനിമയില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജിനൊപ്പം തന്നെ ഡബിള്‍ ബാരലിലും പ്രധാന വേഷം കൈകാര്യം ചെയ്തു. അഭിനയത്തിന് പുറമേ നിര്‍മ്മാണ പങ്കാളിയായും താരം ഇപ്പോള്‍ മലയാളത്തിലും സജീവമാണ്.

English summary
Here is the story of Jamshad, and how he baecame Arya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X