കുടുംബത്തിൽ സ്ഥാനമില്ല, പിന്നീട് മുത്തച്ഛന്റെ പിൻഗാമി: പുഷ്പയ്ക്ക് പ്രചോദനം ജൂനിയർ എൻടിആർ?

തെലുങ്ക് സിനിമയിൽ ഇന്ന് ഏറ്റവും തിളങ്ങിനിൽക്കുന്ന സൂപ്പർതാരങ്ങളിൽ ഒരാളാണ് ജൂനിയർ എൻടിആർ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ നടൻ തന്റെ അഭിനയപാടവവും, നൃത്തചുവടുകളും കൊണ്ട് തെന്നിന്ത്യയുടെ മനസ്സ് കീഴടക്കി. മുത്തച്ഛനും ലെജൻഡറി നടനുമായ സീനിയർ എൻടിആറിന്റെ അഭിനയത്തിലെ പിൻഗാമിയായിട്ടാണ് ആർ.ആർ.ആർ നായകനെ പ്രേക്ഷകർ കണക്കാക്കുന്നത്. എന്നാൽ, തുടക്കത്തിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല എൻടിആറിന്. സ്വന്തം അച്ഛന്റെ കുടുംബത്തിൽ സ്ഥാനം ലഭിക്കാതിരുന്ന കുട്ടിക്കാലമായിരുന്നു താരത്തിന്റേത്.

ജൂനിയർ എൻടിആറിന്റെ കുട്ടിക്കാലം

സീനിയർ എൻടിആറിന്റെ മകനും, നടൻ ബാലകൃഷ്ണയുടെ മൂത്ത സഹോദരനുമായ ഹരികൃഷ്ണയാണ് ജൂനിയർ എൻടിആറിന്റെ പിതാവ്. നേരത്തെ വിവാഹിതനായ ഹരികൃഷ്ണ നടന്റെ അമ്മയും നർത്തകിയുമായ ശാലിനി ഭാസ്കര റാവുവുമായി പ്രണയത്തിലാവുകയും, അവരെ രണ്ടാം ഭാര്യയായി സ്വീകരിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ, ബാലകൃഷ്ണ ഉൾപ്പെടെയുള്ള നന്ദമൂരി കുടുംബാംഗങ്ങൾ, ശാലിനിയെയും, മകനെയും സ്വീകരിച്ചില്ല. എന്നാൽ, തന്റെ ഏറ്റവും ഇളയ പേരകുട്ടിയോട് സീനിയർ എൻടിആർ മനസ്സിൽ വാത്സല്യം സൂക്ഷിച്ചിരുന്നു എന്നാണ് അറിവ്.

Pushpa poster  Jr NTR
Photo Credit: IMDb / Jr NTR Fans, X

പിന്നീട്, ജൂനിയർ എൻടിആറിന്റെ അഭിനയത്തിലും നൃത്തത്തിലുമുള്ള അപാരമായ കഴിവ് തിരിച്ചറിഞ്ഞ മുത്തച്ഛൻ സീനിയർ എൻടിആർ, അദ്ദേഹത്തെ തന്റെ സിനിമാ രംഗത്തെ പിൻഗാമിയായി വാഴിക്കുക കൂടി ചെയ്തു. ഒപ്പം, തന്റെ അടുത്ത സുഹൃത്തും, സംവിധായകനുമായ കെ രാഘവവേന്ദ്ര റാവുവിനോട്, ടൈഗർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തന്റെ പേരക്കുട്ടി സിനിമയിലെത്തുമ്പോൾ, അവന് എല്ലാ പിന്തുണയും സഹായവും നൽകണമെന്ന് ആവശ്യപ്പെടുത്തായും ചെയ്തു. ആദ്യം താരക് റാം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പേരകുട്ടിക്ക്, നന്ദമൂരി താരക രാമ റാവു എന്ന സ്വന്തം പേര് കൂടി മുത്തച്ഛൻ നൽകി.

Jr NTR with Sr NTR and Kalyan Ram
Photo Credit: Jr NTR Fans / X

പുഷ്പയ്ക്ക് ആധാരം ജൂനിയർ എൻടിആറിന്റെ ജീവിതമോ?

അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ ആയപ്പോൾ, സോഷ്യൽ മീഡിയ ഏറ്റവുമധികം ചർച്ച ചെയ്തത്, ചിത്രത്തിലെ നായകന്റെ കഥയും, ജൂനിയർ എൻടിആറിന്റെ ജീവിതവും തമ്മിലുള്ള അപാരമായ സാമ്യതകളാണ്. ഇതിനെ കുറിച്ച് തെലുങ്ക് സിനിമ പ്രേമികൾ പല വട്ടം റെഡിറ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, സംവിധായകൻ സുകുമാറും, നായകൻ അല്ലു അർജുനും, ഈ വാദങ്ങളോട് ഒരിക്കലും പ്രതികരിച്ചില്ല. ജൂനിയർ എൻടിആറും ഈ നിരീക്ഷണങ്ങൾ തീർത്തും അവഗണിച്ചു. എന്നാൽ, റെഡിറ്റിൽ വീണ്ടും ചർച്ചയാവുകയാണ് ഈ വിഷയം ഇപ്പോൾ.

Reddit post on Jr NTR and Pushpa connection
Photo Credit: Reddit

പുഷ്പ എന്ന ചിത്രത്തിലേതു പോലെ തന്നെ, നന്ദമൂരി കുടുംബം എന്നും ജൂനിയർ എൻടിആറിന്റെ അച്ഛനായ ഹരികൃഷ്ണയുടെ ആദ്യ ഭാര്യ ലക്ഷ്മി കുമാരിയുടെയും, മക്കളുടെയും പക്ഷത്തായിരുന്നു. അർദ്ധസഹോദരന്മാർ താരകിനെ സ്നേഹിക്കാനും അംഗീകരിക്കാനും തയ്യാറായപ്പോഴും, കുടുംബത്തിലെ ബാലകൃഷ്ണ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ നടനെ ശത്രുവിനെ പോലെയാണ് വളരെക്കാലം കണ്ടിരുന്നത്. ഒരിക്കൽ, തന്നെ അച്ഛന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ജൂനിയർ എൻടിആറിനെ അപമാനിച്ചു മടക്കി അയക്കുകയാണ് കുടുംബാംഗങ്ങൾ ചെയ്തത്.

അത് കൊണ്ട് തന്നെ, പിന്നീട് നന്ദമൂരി കുടുംബത്തിന്റെ ആഘോഷങ്ങളിലൊന്നും പിന്നീട് ആർ.ആർ.ആർ. നായകനെ അധികം കണ്ടിട്ടില്ല. എന്നാൽ, അച്ഛനായ ഹരികൃഷ്ണയും, അദ്ധേഹത്തിന്റെ ആദ്യ വിവാഹത്തിലെ മക്കളായ ജാനകി റാമും, കല്യാൺ റാമും, എന്നും താരകിനോട് സ്നേഹവും കരുതലും ഉള്ളവരായിരുന്നു. പിന്നീട്, ജൂനിയർ എൻടിആർ തെലുങ്ക് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയതോടെ കുടുംബത്തിന്റെ മനോഭാവം മാറി തുടങ്ങി. ഹരികൃഷ്ണയുടെ സഹോദരീഭർത്താവായ ചന്ദ്രബാബു നായിഡുവിന്റെ ബന്ധുവായ ലക്ഷ്മി പ്രണതിയെയാണ് താരക് വിവാഹം ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X