കനകയുടെ ഇപ്പോഴത്തെ ജീവിത മാർ​ഗം എന്താണെന്ന് അറിയാം; പക്ഷെ…; നടിയെക്കുറിച്ച് കുട്ടി പത്മിനി

വർ‌ഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണെങ്കിലും നടി കനകയെ മറക്കാൻ സിനിമാ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. കുറച്ച് കാലം മാത്രമേ കനകയെ സിനിമകളിൽ കണ്ടിട്ടുള്ളൂ. എന്നാൽ അഭിനയിച്ച സിനിമകളിൽ ഭൂരിഭാ​ഗവും വൻ വിജയമായിരുന്നു. മലയാളത്തിൽ ചെയ്ത ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. പഴയ കാല നടി ദേവികയുടെ മകളാണ് കനക. ദേവികയുടെ മരണത്തിന് ശേഷമാണ് കനകയുടെ ജീവിതം മാറി മറിഞ്ഞത്. അമ്മയു‌ടെ നിഴലിലായിരുന്നു കനക എന്നും.

അമ്മയുടെ മരണം കനകയെ വലിയ തോതിൽ ബാധിച്ചു. അച്ഛൻ ദേവദാസുമായി ന‌ടിക്ക് അസ്വാരസ്യങ്ങളുമുണ്ടായിരുന്നു. തീർത്തും ഒറ്റപ്പെട്ട് പോയ കനക എല്ലാത്തിൽ നിന്നും അകന്ന് തമിഴ്നാട്ടിലെ വീട്ടിലേക്കൊതുങ്ങി. വർഷങ്ങളായി പഴകിയ ഈ വീട്ടിലാണ് കനക താമസിക്കുന്നത്. ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് കനകയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ന‌ടി കുട്ടി പത്മിനിയാണ് കനകയെ നേരിൽ പോയി കണ്ട് സംസാരിച്ചത്.

Kanaka

കനകയെ നേരിൽ പോയി കണ്ടെങ്കിലും തിരിച്ച് വന്ന ശേഷം കനക തന്റെ മേസേജുകൾക്കൊന്നും മറുപടി തരുന്നില്ലെന്ന് പിന്നീട് കുട്ടി പത്മിനി വ്യക്തമാക്കി. ഇപ്പോഴിതാ കനകയെ നേരിൽ പോയി കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് കുട്ടി പത്മിനി. തന്നോട് നല്ല രീതിയിലാണ് കനക ഇടപഴകിയതെന്ന് കുട്ടി പത്മിനി പറയുന്നു.

വീട് അന്വേഷിച്ച് കണ്ടെത്തിയപ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. അടുത്തുള്ളവരോട് ചോദിച്ചപ്പോൾ വിവരമൊന്നും ലഭിച്ചില്ല. വീട്ടിനുള്ളിൽ വെളിച്ചമുണ്ട്. പക്ഷെ ​ഗേറ്റ് അരുന്ധതി സിനിമയിലേത് പോലെ പൂട്ടിയിട്ടുണ്ട്. എന്ത് ചെയ്യുമെന്ന് ആലോചിച്ച് കാറിൽ കാത്തിരിക്കെ കനക ഒരു ഓട്ടോയിൽ വന്നു. അപരിചിതത്വം ഇല്ലാതെ കനക തന്നോട് നന്നായി സംസാരിച്ചെന്ന് കുട്ടി പത്മിനി ഓർത്തു.

Kanaka

ഇപ്പോൾ ഞാനയക്കുന്ന മെസേജുകൾ വായിക്കുന്നുണ്ടെങ്കിലും മറുപടിയില്ല. പുതുവത്സരാശംസ അറിയിച്ചപ്പോൾ ഒരു സ്മെെലി അയച്ചു. അത്ര മത്രം. ഇനി കനകയെ ശല്യപ്പെടുത്താൻ തനിക്ക് താൽപര്യമില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനക ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നതെന്നും ജീവിത മാർ​ഗം എന്താണെന്ന ചോദ്യത്തിനും കുട്ടി പത്മിനി മറുപടി നൽകി.

ഇതേക്കുറിച്ച് അവളോട് ഞാൻ ചോദിച്ചിരുന്നു. ചില കാര്യങ്ങൾ കനക പറയുകയും ചെയ്തു. അവൾ സുരക്ഷിതയായിരിക്കേണ്ടതിനാൽ അതൊന്നും ഞാൻ പറയുന്നില്ല. ജീവിക്കാനുള്ളതെല്ലാം കനകയ്ക്കുണ്ട്. അമ്മ അതെല്ലാം ഏർപ്പാടാക്കിയിട്ടാണ് പോയത്. പക്ഷെ കനകയുടെ വീട് വളരെ പഴകിപ്പോയിട്ടുണ്ടെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

കനക സന്തോഷവതിയാണ്. മുഖത്ത് ദുഖമാെന്നുമില്ല. അച്ഛനോട് ഞാൻ സംസാരിക്കണോ എന്ന് ചോദിച്ചു. അതെല്ലാം കഴിഞ്ഞു അക്കാ, ഞങ്ങൾ സമരസത്തിലെത്തി. എനിക്ക് ഒരു വീടുണ്ട്. അദ്ദേഹത്തിനും ഒരു വീടുണ്ടെന്ന് കനക പറ‍ഞ്ഞെന്നും കുട്ടി പത്മിനി ഓർത്തു.

കനകയെ സഹായിക്കാൻ വേണ്ടിയാണ് താൻ ശ്രമിച്ചത്. റോഡിന് വേണ്ടിയെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കനക എന്നോട് പറഞ്ഞിരുന്നു. ആ തുക വാങ്ങിത്തരാമെന്ന് ഉറപ്പ് നൽകിയതാണ്. പക്ഷെ കനക തന്നോട് സംസാരിക്കാത്ത സാഹചര്യത്തിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X