വാസന്തി മരിക്കാന്‍ കാരണം തോമസ് സാര്‍! രാമു എങ്ങനെ അത് മനസിലാക്കി! ആ ക്ലൈമാക്‌സിനെക്കുറിച്ച് വിനയന്‍
കലാഭവന്‍ മണിയുടെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളിലൊന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ധനായ രാമുവായി അദ്ദേഹം ജീവിക്കുകയായിരുന്നു. കാവേരിയും പ്രവീണയുമായിരുന്നു വാസന്തിയേയും ലക്ഷ്മിയേയും അവതരിപ്പിച്ചത്. വിനയന്റെ കഥയ്ക്ക് ജെ പള്ളാശ്ശേരിയായിരുന്നു തിരക്കഥയും സംഭാഷണവും. സായ് കുമാര്‍, മേഘനാഥന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, കെബി ഗണേഷ് കുമാര്‍, കാവേരി, പ്രവീണ, വാണി വിശ്വനാഥ് തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും മനോഹരമായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് പറഞ്ഞുള്ള വിനയന്റെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" ക്ലൈമാക്സ് ഷൂട്ടിംഗിനിടെ തിരക്കഥാകൃത്ത് പള്ളാശ്ശേരിയോടൊത്ത് കൂലങ്കഷമായ ചിന്തയിൽ നിൽക്കുന്ന ഈ ഫോട്ടോ യാദൃശ്ചികമായി പഴയ ആൽബത്തിൽ കണ്ടു. തന്റെ പെങ്ങൾ വാസന്തി ആത്മഹത്യ ചെയ്തത് മുൻ എംപി തോമസ് സാർ കാരണമാണന്ന് അന്ധനായ രാമുവിനോട് ആരും പറഞ്ഞിരുന്നില്ല. വാസന്തിക്കും ലക്ഷ്മിക്കുമല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. തോമസ് മുതലാളിയുടെ ആ ക്രൂരത. വലിയ മാന്യനായി മരണവീട്ടിലെത്തി രാമുവിനെ സമാധാനിപ്പിക്കുന്ന തോമസ്സിനെ പക്ഷേ രാമു കഴുത്തു ഞെരിച്ചു കൊല്ലുന്നു.

ആരും പറയാതെ രാമു എങ്ങനെ അറിഞ്ഞു.? ഈ സംശയം പ്രേക്ഷകന് ഉണ്ടാകില്ലേ എന്ന അഭിപ്രായം നിർമ്മാതാവ് വിന്ധ്യനുൾപ്പടെ ചോദിച്ചു.
പക്ഷേ അതു പ്രേക്ഷകന് വിട്ടു കൊടുക്കുകയായിരുന്നു. മനസ്സിൽ മൂന്നാം കണ്ണുള്ള അന്ധഗായകനായ രാമുവിന്റെ കഥാപാത്രത്തെ ആ രീതിയിലായിരുന്നു സിനിമയിൽ ട്രീറ്റു ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകർ അതുൾക്കൊള്ളുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നായിരുന്നു കുറിപ്പ്.
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. എല്ലാം പറയുന്നതല്ല സിനിമ. ചിലതൊക്കെ ഒളിപ്പിക്കുകയും, പ്രേക്ഷകന് വിട്ട് കൊടുക്കുകയും ചെയ്യുന്നതാണ്. ആദ്യ ദിവസം ഈ സിനിമ കാണുമ്പോള്‍ കുറച്ചുപേരേയുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പോയപ്പോള്‍ ഹൗസ്ഫുളായിരുന്നു. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം. നല്ല സിനിമയാണ്, ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ജനാര്‍ദ്ദനന്‍ പറയുന്നുണ്ടല്ലോയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അത്രയും ഭാവതീവ്രമായ രംഗം ഒഴിവാക്കേണ്ടിയിരുന്നില്ല. ഹൃദയത്തെ അത്രമേല്‍ പിടിച്ച് കുലുക്കാന്‍ പറ്റുന്ന രംഗമായിരുന്നു.
എത്ര കാലഘട്ടം കഴിഞ്ഞാലും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അതിലെ ഗാനങ്ങളും അഭിനേതാക്കളും സംവിധായകനും എന്നും ജനമനസുകളിൽ മായാതെ തങ്ങിനിൽക്കും. കലാഭവൻ മണിയെന്ന അസാമാന്യ പ്രതിഭയെ വിനയൻ മാജിക്കിൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾ. മണിച്ചേട്ടനെ എന്റെ മനസ്സിൽ നായകനായി കുടിയിരുത്തിയ വിനയൻ സാറിനു ഒരായിരം നന്ദി. മണിച്ചേട്ടനെ ഈ നിമിഷം ഞാൻ ഓർക്കുന്നു. തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു.


Click it and Unblock the Notifications











