അജിത്താണ് റിച്ചാർഡിന് വേണ്ടി എല്ലാം ഒരുക്കിയത്, ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ വന്നതോടെ വിവാഹം മുടങ്ങി!
സെലിബ്രിറ്റികളുടെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ അറിയുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും സോഷ്യൽമീഡിയയിൽ ആദ്യം പങ്കുവെക്കാൻ താരങ്ങളും ശ്രദ്ധിക്കും. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡ് റിഷി സോഷ്യൽമീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചു.
തമിഴ് യുവനടി യാഷിക ആനന്ദിനേയും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു റിച്ചാർഡ് പോസ്റ്റ് ചെയ്തത്. യാഷികയെ ചുംബിക്കുന്ന ഒരു ചിത്രവും റിച്ചാർഡ് പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മാത്രമല്ല ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങി.
നാൽപ്പത്തിയഞ്ചുകാരനായ റിച്ചാർഡ് അവിവാഹിതനാണ്. യാഷിക ആനന്ദിന്റെ പ്രായം ഇരുപത്തിമൂന്നാണ്. പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഇരുവരുടേയും പ്രായ വ്യത്യാസവും ചർച്ചയാകുന്നുണ്ട്. 'റിച്ചാർഡിന്റെ മകളാകാനുള്ള പ്രായം മാത്രമെ യാഷികയ്ക്കുള്ളുവെന്നാണ്' കപ്പിൾ ഫോട്ടോ കണ്ട് ഒരാൾ കമന്റ് ചെയ്തത്.
'ഡാഡി ഡോട്ടർ കോമ്പോ' എന്നാണ് മറ്റൊരാൾ പരിഹസിച്ച് കുറിച്ചത്. യാഷികയ്ക്ക് മുമ്പും റിച്ചാർഡിന് ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രണയം വിവാഹത്തിലേക്ക് എത്താൻ നാളുകൾ മാത്രം ശേഷിക്കുമ്പോഴാണ് തകർന്നത്.

അതോടെ വിവാഹത്തോട് താൽപര്യം നഷ്ടപ്പെട്ട റിച്ചാർഡ് സിനിമയിലേക്കും അഭിനയത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിലെ പ്രശസ്തനായ ഗാനരചയിതാവ് കണ്ണദാസന്റെ ചെറുമകൾ സത്യലക്ഷ്മിയുമായിട്ടാണ് വർഷങ്ങൾക്ക് മുമ്പ് റിച്ചാർഡിന്റെ വിവാഹം തീരുമാനിച്ചിരുന്നത്.
സൗഹൃദം പ്രണയത്തിലേക്ക് മാറിയപ്പോൾ ഇരുവരും മാതാപിതാക്കളോട് പറഞ്ഞ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. സത്യലക്ഷ്മിയുടെ പിതാവും റിച്ചാർഡിന്റെ അച്ഛനും കുടുംബ സുഹൃത്തുക്കളാണ്. വർഷങ്ങളായുള്ള പരിചയത്തിന്റെ പേരിൽ ജാതിയും മതവും നോക്കാതെ മക്കളുടെ ഇഷ്ടം മാത്രം പരിഗണിച്ച് വിവാഹത്തിന് കുടുംബം പച്ചക്കൊടി കാണിക്കുകയായിരുന്നു.
2012ലാണ് ആഢംബരപൂർവ്വം റിച്ചാർഡിന്റേയും സത്യലക്ഷ്മിയുടേയും വിവാഹനിശ്ചയം നടന്നത്. എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന് നേതൃത്വം നൽകിയത് ശാലിനിയും അജിത്തുമായിരുന്നു. പക്ഷെ പ്രതീക്ഷച്ചതുപോലെ പിന്നീട് കാര്യങ്ങൾ നടന്നില്ല. വിവാഹനിശ്ചയത്തിന് ശേഷം റിച്ചാർഡും സത്യലക്ഷ്മിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വർധിക്കുകയും ഇരുവരും വേർപിരിയുകയും ചെയ്തു.
ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച യാഷിക ആനന്ദ് ബിഗ് ബോസ് തമിഴിലും മത്സരാർത്ഥിയായിരുന്നു. ഇരുട്ട് അറയിൽ മുരട്ട് കുത്ത്, നോട്ട തുടങ്ങിയവയാണ് യാഷിക അഭിനയിച്ച സിനിമകൾ.

സഹോദരിമാരെപ്പോലെ തന്നെ റിച്ചാര്‍ഡും മലയാളമുൾപ്പടെയുള്ള വിവിധ തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് അദ്ദേഹവും അരങ്ങേറിയത്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് റിച്ചാര്‍ഡ് അഭിനയിച്ചിട്ടുള്ളത്. ദ്രൗപതി, രുദ്രതാണ്ഡവം തുടങ്ങിയ റിച്ചാർഡിന്റെ സിനിമകള്‍ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. സൗഹൃദത്തിന്റെ കഥ പറഞ്ഞെത്തിയ കൂട്ട് എന്ന മലയാള സിനിമയിൽ നടൻ അരവിന്ദിനൊപ്പമാണ് റിച്ചാര്‍ഡ് അഭിനയിച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.
ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. അഭിനയത്തേക്കാൾ ഉപരിയായി പാട്ടിലായിരുന്നു റിച്ചാര്‍ഡ് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. ചെന്നൈയിലേക്ക് ചേക്കേറിയതിന് പിന്നിലെ പ്രധാന ഉദ്ദേശവും പാട്ടിൽ ശ്രദ്ധിക്കുക എന്നതായിരുന്നു. കാതല്‍ വൈറസിലൂടെയായിരുന്നു റിച്ചാർഡ് നായകനായത്. പക്ഷെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് കൂട്ടിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത്.
ശാലിനിയും ശ്യാമിലിയും ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളാണ്. ഇരുവരും ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിൽ മാത്രമാണ് ശ്യാമിലി നായികയായത്. കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. പക്ഷെ സിനിമ പരാജയപ്പെട്ടു.


Click it and Unblock the Notifications











