ഭാര്യ വീട്ടുകാർക്കൊപ്പം മാത്രം പ്രത്യക്ഷപ്പെടുന്നവർ, കുടുംബം വിട്ടുപോകാൻ ശ്രമിച്ചില്ല, പേളി ചെയ്തത്; കുറിപ്പ്
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ടൊവിനോ തോമസും പേളി മാണിയും. സ്വപ്രയത്നം കൊണ്ട് ഉയർന്ന് വന്നാണ് ഇന്ന് കാണുന്നതെല്ലാം ഇരുവരും സമ്പാദിച്ചത്. പേരും പ്രശസ്തിയുമായി കഴിയുമ്പോൾ തങ്ങളിലേക്ക് മാത്രം ചുരുങ്ങി സ്വാർത്ഥത കാണിക്കുന്ന സെലിബ്രിറ്റികളുള്ള കാലത്ത് ടൊവിനോയും പേളിയും തങ്ങളുടെ കൂട്ടുകുടുംബത്തെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകുന്നവരാണ്.
തങ്ങളുടെ സമ്പാദ്യവും സന്തോഷവും സഹോദരങ്ങൾക്കും ഗുണപ്രദമാകണമെന്ന് ആഗ്രഹിക്കുന്നവർ. ഇപ്പോഴിതാ ടൊവിനോയേയും പേളിയേയും കുറിച്ച് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്... സോഷ്യൽ മീഡിയയിൽ എന്നെ വളരെയധികം ഇൻഫ്ലൂവൻസ് ചെയ്ത രണ്ട് സെലിബ്രിറ്റികളുണ്ട്. ഒന്ന് ടോവിനോ മറ്റൊരാൾ പേളി മാണി.

അങ്ങനെ വരാൻ കാരണം അവരുടെ ജീവിതത്തിലെ ചില പ്രവർത്തികളാണ്. വിശദമായി പറഞ്ഞാൽ... ടോവിനോ... സ്വന്തം കുടുംബത്തിന് നൽകുന്ന വാല്യുവാണ്. സ്വന്തം മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും കൂടെ ഒന്നിച്ച് ജീവിക്കാനുള്ള ആ തീരുമാനം. ഇന്നത്തെ കാലത്ത് കാണാൻ സാധിക്കാത്തതാണ്. ഈയ്യിടെ ഒരു ഇന്റർവ്യൂവിൽ ടോവിനോ പറയുന്നുണ്ടായിരുന്നു ചെറുപ്പത്തിലേ അച്ഛൻ പഠിപ്പിച്ച ചില ചിട്ടകളെ കുറിച്ച്.
ഇന്നും അതൊക്കെ തുടരുന്നതിനെ കുറിച്ചും. ഒരു മിഠായി കിട്ടിയാലും എല്ലാവർക്കും അത് ഷെയർ ചെയ്ത് കൊടുക്കണമെന്നത് ഇന്നും പാലിച്ച് എല്ലാവരും ഒരു കുടുംബമായി ഒന്നിച്ച് ജീവിക്കുന്നു. ശരിക്കും അത് നല്ലൊരു മാതൃക തന്നെയാണ്. കാശുണ്ട്... സ്വന്തം ജീവിതം നോക്കി അദ്ദേഹത്തിന് പോകാം. പക്ഷെ കുടുംബം വിട്ടുപോകാൻ തോന്നാത്ത ആ മനസ്. അഭിനന്ദനം അർഹിക്കുന്നു.
സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കിൽ കയ്യിൽ കുറച്ച് കാഷുണ്ടാവുമ്പോൾ സ്വന്തവും ബന്ധവും ഒന്നും ഇല്ലാതാകുന്ന ഈ കാലത്ത് നല്ലൊരു മാതൃക തന്നെയാണത്. കാശും സ്വത്തും ഒന്നും അല്ല കാര്യം ബന്ധങ്ങളാണ് വലുത്. ജീവിക്കാൻ പൈസ വേണം. പക്ഷെ പൈസ കണ്ട് കഴിയുമ്പോൾ അച്ഛനും വേണ്ട അമ്മയും വേണ്ട സഹോദരങ്ങളും വേണ്ട എന്ന ചിന്ത ഒരു വലിയ തെറ്റാണ്. ഈ കുഞ്ഞ് ജീവിതത്തിൽ നമ്മുടെ എല്ലാവരും നമുക്ക് ഒപ്പം ഉണ്ടാവണം. ആത്മാർഥമായി.
ഇന്ന് വരെ സ്വന്തം കുടുംബക്കാരെ പുറത്തുപോലും കാണിക്കാൻ ആഗ്രഹമില്ലാതെ സ്വന്തം ഭാര്യ വീട്ടുകാർക്കൊപ്പം മാത്രം കാണാറുള്ള ചില സെലിബ്രിറ്റികൾ നമുക്ക് ഇടയിൽ ഉള്ളപ്പോഴാണ് ഇത് എന്നും അറിയാം. കാശോ സൗന്ദര്യമോ ഒന്നും ഇല്ലെങ്കിലും നമുക്ക് ജന്മം നൽകിയവർ കഴിഞ്ഞെ മറ്റാരുമുള്ളു. ഇനി പേളിയുടെ കാര്യത്തിലേക്ക് വന്നാൽ പേളി വിവാഹം കഴിച്ചത് ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ശ്രീനിഷ് എന്ന ആളെയാണല്ലോ.
തികച്ചും ഒരു മിഡിൽ ക്ലാസ് ആയിട്ടുള്ള ആ കുടുംബത്തോട് പേളി എന്ന മരുമകൾ വിവാഹം കഴിഞ്ഞ നാൾ മുതൽ ഇതുവരെ കാണിക്കുന്ന സ്നേഹവും കരുതലും പറയേണ്ടത് തന്നെയാണ്. അവരുടെ വീടുകളിൽ എല്ലാം പോയി അതൊക്കെ വ്ലോഗാക്കി തന്നെ പേളി സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്. ഒരു മടിയും ഇല്ലാതെ. ആ ജീവിതത്തിൽ തൃപ്‍തയായി എത്രയോ ദിവസങ്ങൾ അവിടെ താമസിക്കുന്നതും കണ്ടിട്ടുണ്ട്. പലരും തങ്ങളെക്കാൾ അൽപം ഉയർന്ന ബന്ധുക്കളെ ആളുകൾക്ക് പരിചശ്യപെടുത്താൻ താല്പര്യം കാണിക്കുന്നത് കണ്ടിട്ടുണ്ട്.
എന്നാൽ അല്പം താഴെ ഉള്ള ആരെയും ബന്ധുക്കളെന്ന് പറയാൻ പോലും പലരും മടിക്കും. ഒരുപാട് പേരുടെ കാര്യത്തിൽ അത് കണ്ടിട്ടുമുണ്ട്. അടുത്ത ബന്ധുവിന് കാശ് ഇല്ലെങ്കിൽ അവരെ മാറ്റി നിർത്തി വളരെ ഡിസ്റ്റൻസ് റിലേഷനിൽ ഉള്ള ബന്ധുക്കളെ പലർക്കും പരിചയ പെടുത്തുന്നവരെയും അറിയാം. അപ്പോഴാണ് പേളി അവരോടൊക്കെ വളരെ സ്നേഹത്തിലും ബഹുമാനത്തിലും അവരെയൊക്കെ ഈ ലോകം മുഴുവൻ പരിചയപ്പെടുത്തി കണ്ടിട്ടുള്ളത്.
ഇപ്പോഴും വെക്കേഷനിൽ കുട്ടികളെയും കൊണ്ട് അവരുടെ അച്ഛന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലുമൊക്കെ കൊണ്ടുപോകുന്നു. അതുകൊണ്ട് തന്നെ ആ കുഞ്ഞുങ്ങൾക്ക് വളരുമ്പോഴും എല്ലാവരെയും അറിയാം. പക്ഷെ ഇന്ന് പല കുടുംബത്തിലും കുട്ടികൾക്ക് മിക്കവാറും ആരെയും അറിയാറില്ല.
ഈ പറഞ്ഞ രണ്ടുപേരുടെ കാര്യങ്ങളും കുടുംബ ബന്ധങ്ങളിലെ സ്നേഹവും വിശ്വാസവും കെട്ടുറപ്പും നിലനിർത്താൻ പറ്റുന്ന കാര്യങ്ങളായി എനിക്ക് തോന്നി. അതാണ് എഴുതിയത്. ഇങ്ങനെ മാതൃകയാക്കാൻ പറ്റുന്നവരെ ഇൻഫ്ലൂവൻസറെന്ന് തീർച്ചയായും വിളിക്കാം എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications