twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു അതിഥി വേഷം, ഒരു നിര്‍മാണം, ഒരു മികച്ച ചിത്രം, ആകെക്കൂടെ ആറ്; ആസിഫിന്റെ ഈ വര്‍ഷം

    By Aswini
    |

    ആസിഫ് അലി സിനിമയെയും തിരഞ്ഞെടുക്കേണ്ട വിഷയങ്ങളെയും കഥാപാത്രങ്ങളെയും തിരിച്ചറിഞ്ഞ വര്‍ഷമാണ് 2015. കൂടുതല്‍ സെലക്ടീവാകുകയും പക്വതയോടെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും കണ്ടു.

    നിര്‍ണായകം പോലൊരു മികച്ച ചിത്രത്തില്‍ അഭിനയിക്കാനും കൊഹിനൂര്‍ പോലൊരു എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കാനും ആസിഫ് അലി തയ്യാറായി. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം ആസിഫ് അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.

    Also Read: ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നുAlso Read: ഹാട്രിക് പരാജയം നേടി ഫഹദ്; വെള്ളിത്തിരയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു

    യു ടൂ ബ്രൂട്ടസ്

    ഒരു അതിഥി വേഷം, ഒരു നിര്‍മാണം, ഒരു മികച്ച ചിത്രം, ആകെക്കൂടെ ആറ്; ആസിഫിന്റെ ഈ വര്‍ഷം

    രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി ഈ വര്‍ഷം തുടങ്ങിയത്. ആസിഫ് അലിയ്‌ക്കൊപ്പം ശ്രീനിവാസന്‍, രചന നാരായണന്‍ കുട്ടി, അനു മോഹന്‍, ഹണി റോസ്, അഹമ്മദ് സിദ്ദിഖ്, ടോവിനോ തോമസ്, എന സ്‌നേഹ തുടങ്ങിയൊരു വലിയ താരനിരയും ഉണ്ടായിരുന്നു. പക്ഷെ അപാരമായ 'ന്യൂജനറേഷന്‍ ഡയലോഗുകള്‍' സിനിമയ്ക്ക് തിരിച്ചടിയായി. എങ്കിലും ശരാശരി വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചു

    നിര്‍ണായകം

    ഒരു അതിഥി വേഷം, ഒരു നിര്‍മാണം, ഒരു മികച്ച ചിത്രം, ആകെക്കൂടെ ആറ്; ആസിഫിന്റെ ഈ വര്‍ഷം

    വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകമാണ് ഈ വര്‍ഷത്തെ ആസിഫിന്റെ ഏറ്റവും മികച്ച ചിത്രം. കരിയറിലെ ഏറ്റവും നല്ല കഥാപാത്രമായും നിര്‍ണായകത്തിലെ അജയ് സിദ്ധാര്‍ത്ഥിനെ കണക്കാക്കാവുന്നതാണ്. ബോബി സഞ്ജയ് ടീമിന്റെ നട്ടെല്ലുള്ള തിരക്കഥയാണ് സിനിമയുടെ വിജയം. പക്ഷെ തിയേറ്ററില്‍ കാര്യമായ ശ്രദ്ധ നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

    ഡബിള്‍ ബാരല്‍

    ഒരു അതിഥി വേഷം, ഒരു നിര്‍മാണം, ഒരു മികച്ച ചിത്രം, ആകെക്കൂടെ ആറ്; ആസിഫിന്റെ ഈ വര്‍ഷം

    മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ ഈ വര്‍ഷവും ആസിഫ് ശ്രദ്ധകൊടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പരീക്ഷണ ചിത്രമായിരുന്നു ഡബിള്‍ ബാരല്‍. പൃഥ്വിരാജിനും ആര്യയ്ക്കും ഇന്ദ്രിജിത്തിനുമൊക്കെ ഒപ്പം ആസിഫ് അലിയും ആ പരീക്ഷണ ചിത്രത്തിന്റെ ഭാഗമായി. സിനിമ എല്ലാ പ്രേക്ഷകര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അത്തരമൊരു പരീക്ഷണ ചിത്രത്തിന്റെ ഭാഗമായ ആസിഫിനെ അഭിനന്ദിക്കാതെ വയ്യ

    കൊഹിനൂര്‍

    ഒരു അതിഥി വേഷം, ഒരു നിര്‍മാണം, ഒരു മികച്ച ചിത്രം, ആകെക്കൂടെ ആറ്; ആസിഫിന്റെ ഈ വര്‍ഷം

    ഈ ചിത്രത്തിലൂടെ ആസിഫ് നിര്‍മാണ രംഗത്തേക്കിറങ്ങി. മകന്‍ ആദമിന്റെ പേരില്‍, ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലി ആദ്യമായി നിര്‍മിച്ച ചിത്രമാണ് കോഹിനൂര്‍. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫിന്റെ ഗെറ്റപ്പ് പ്രേക്ഷക ശ്രദ്ധനേടി. ചിത്രം ശരാശരി വിജയവും നേടി

    അമര്‍ അക്ബര്‍ അന്തോണി

    ഒരു അതിഥി വേഷം, ഒരു നിര്‍മാണം, ഒരു മികച്ച ചിത്രം, ആകെക്കൂടെ ആറ്; ആസിഫിന്റെ ഈ വര്‍ഷം

    ആസിഫ് അലി അതിഥിയായെത്തുന്ന ചിത്രങ്ങളെല്ലാം വിജയ്ക്കും എന്നൊരു ചൊല്ല് മലയാള സിനിമയിലുണ്ട്. അമര്‍ അക്ബര്‍ അന്തോണിയും അതാവര്‍ത്തിച്ചു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയില്‍ അതിഥി താരമായിട്ടാണ് ആസിഫ് എത്തിയത്.

     രാജമ്മ അറ്റ് യാഹു

    ഒരു അതിഥി വേഷം, ഒരു നിര്‍മാണം, ഒരു മികച്ച ചിത്രം, ആകെക്കൂടെ ആറ്; ആസിഫിന്റെ ഈ വര്‍ഷം

    ഇപ്പോള്‍ ഒടുവില്‍ ആസിഫിന്റേതായി റിലീസായ ചിത്രമാണ് രാജമ്മ അറ്റ് യാഹു. ആസിഫിനൊപ്പം കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ രഘുരാമ വര്‍മയാണ്. ചിത്രം പ്രദര്‍ശനം തുടരുന്നു.

    English summary
    How was Asif Ali's 2015?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X