»   » രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ കരിയറില്‍ വളരെ സെലക്ടീവാകുകയാണോ. ഈ ഒരു വര്‍ഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചത് രണ്ടേ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ്. 100 ഡെയ്‌സ് ഓഫ് ലവ്വും, ഓ കാദല്‍ കണ്‍മണിയും. ചാര്‍ലി എന്ന ചിത്രം ക്രിസ്മസ് ആഘോഷത്തിന് തയ്യാറെടുക്കുന്നു.

രണ്ട് ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വളരെ സുരക്ഷിതമായ യാത്രയായിരുന്നു ഈ വര്‍ഷം ദുല്‍ഖറിന്റേത്. 100 ഡെയ്‌സ് ഓഫ് ലവ് അത്ര അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഓ കോദല്‍ കണ്മണിയിലൂടെ ബോളിവുഡില്‍ വരെ ദുല്‍ഖര്‍ സംസാരവിഷയമായി. നോക്കാം...

Also Read: ദിലീപ് ഇപ്പോഴും ജനപ്രിയന്‍ തന്നെയാണോ?, 2015 എങ്ങനെയുണ്ട്?

രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. ദുല്‍ഖറിനെയും നിത്യ മേനോനെയും താരജോഡികളാക്കി എടുത്ത ചിത്രം ബാംഗ്ലൂരിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ മനോഹരമൊരു പ്രണയ കഥയാണ്. ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പരാജയമല്ല.

രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രകത്ഭനായ മണിരത്‌നത്തിനൊപ്പം ജോലി ചെയ്യാന്‍ ദുല്‍ഖറിന് ഭാഗ്യം സിദ്ധിച്ച വര്‍ഷമാണ് 2015. അലൈപായുതെ ട്രാക്കില്‍, എന്നാല്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത പ്രണയ കാവ്യമാണ് ഓ കാദല്‍ കണ്മണി. മുംബൈയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞു പോയി.

രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

2015 ലെ രണ്ട് ചിത്രങ്ങളെയും താരതമ്യപ്പെടുത്തി പറയുകയാണെങ്കില്‍, താനൊരു പക്ക റൊമാന്റിക് ഹീറോ ആണെന്ന് ഉറപ്പിയ്ക്കുകയായിരുന്നു ദുല്‍ഖര്‍. രണ്ടും പ്രണയ ചിത്രമാണ്. രണ്ടിലെയും നായിക നിത്യ മേനോന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.

രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

ബോളിവുഡില്‍ പോലും ദുല്‍ഖറിനെ കുറിച്ചൊരു ചര്‍ച്ചയുണ്ടാക്കാന്‍ ഓ കാദല്‍ കണ്മണിയ്ക്ക് സാധിച്ചു. അമിതാഭ് ബച്ചനുള്‍പ്പടെയുള്ളവരാണ് പ്രശ്‌സകളുമായി രംഗത്തെത്തിയത്.

രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

ഓ കോദല്‍ കണ്‍മണിയിലെ അഭിനയം വച്ച് മമ്മൂട്ടിയെയും ദുല്‍ഖറിനെയും താരതമ്യം ചെയ്തവര്‍ വരെയുണ്ട്. രാം ഗോപാല വര്‍മയാണ് അതിലെ പ്രമുഖന്‍. മമ്മൂട്ടിയെക്കാള്‍ എത്രയോ മുന്നേറിയിരിക്കുന്നു ദുല്‍ഖര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതേ ചൊല്ലി വലിയൊരു ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടന്നു

രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

ചുരിക്കി പറഞ്ഞാല്‍ 2015 ല്‍ ദുല്‍ഖര്‍ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ സമ്പന്നനാണ്. എത്ര സിനിമകള്‍ ചെയ്യുന്നു എന്നതിലല്ല, അതിലെത്ര കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു എന്നതിലാണ് കാര്യം.

രണ്ട് ചിത്രം മാത്രം, എന്നിരുന്നാലും ദുല്‍ഖര്‍ 2015 ല്‍ ഹാപ്പിയാണ്

എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും ഒന്നിയ്ക്കുന്ന ചാര്‍ളിയാണ് പുതിയ ചിത്രം. പാര്‍വ്വതി നായികയായെത്തുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. അതോടെ ദുല്‍ഖറിന് ഈ വര്‍ഷം ചിത്രം മൂന്ന് എന്ന അക്കത്തില്‍ തികയ്ക്കാം.

English summary
How was Dulquar Salman's 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam