»   » 2015 ല്‍ യുവതാരങ്ങളോട് മത്സരിച്ച് മമ്മൂട്ടിയും കുറച്ച് വിയര്‍ത്തു

2015 ല്‍ യുവതാരങ്ങളോട് മത്സരിച്ച് മമ്മൂട്ടിയും കുറച്ച് വിയര്‍ത്തു

Posted By:
Subscribe to Filmibeat Malayalam

2013, 14 വര്‍ഷങ്ങളില്‍ മമ്മൂട്ടി തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു. 2014 ല്‍ ഗ്യാങ്സ്റ്റര്‍ പോലുള്ള വമ്പന്‍ പരാജയങ്ങള്‍ നേരിട്ട മമ്മൂട്ടി മുന്നറിയിപ്പ്, വര്‍ഷം എന്നീ ചിത്രങ്ങളിലൂടെ വിമര്‍ശനങ്ങളെ നേരിട്ടു നിന്നു. വിജയിച്ച ചിത്രങ്ങള്‍ രണ്ടും മികച്ച അഭിപ്രായങ്ങളാണ് നേടിയത്.

എന്നാല്‍ 2015 ല്‍ അങ്ങനെ പിന്നോട്ട് പോകേണ്ട അവസ്ഥ വന്നിട്ടില്ല. ഈ വര്‍ഷം റിലീസ് ചെയ്ത ഒരേ ഒരു ചിത്രം മാത്രമേ തകര്‍ന്ന് തരിപ്പണമായിട്ടുള്ളൂ. അതൊരു ഒന്നൊന്നര പരാജയവുമായിരുന്നു. എന്തൊക്കെ പറഞ്ഞാലും മോഹന്‍ലാലിനെ പോലെ ഈ വര്‍ഷം യുവതാരങ്ങളോട് മാത്സരിച്ച് നില്‍ക്കാന്‍ മമ്മൂട്ടിയും ചെറുതായി പാടുപെട്ടു. മമ്മൂട്ടിയുടെ 2015 എങ്ങനെയായിരുന്നു എന്ന് നോക്കാം

Also Read: 2015 ല്‍ ലാലിന് അഞ്ച് ചിത്രങ്ങള്‍; നാലും എട്ടുനിലയില്‍ ട്ടോ ട്ടോ!!

2015 ല്‍ യുവതാരങ്ങളോട് മത്സരിച്ച് മമ്മൂട്ടിയും കുറച്ച് വിയര്‍ത്തു

ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി 2015 ആരംഭിച്ചത്. അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ ജീവിതത്തെ കുറിച്ച് പറയുന്ന ചിത്രം മികച്ച വിജയം നേടി

2015 ല്‍ യുവതാരങ്ങളോട് മത്സരിച്ച് മമ്മൂട്ടിയും കുറച്ച് വിയര്‍ത്തു

സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കലായിരുന്നു രണ്ടാമത്തെ ചിത്രം. സിദ്ദിഖും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയെ നിലനിര്‍ത്താനും ചിത്രത്തിന് സാധിച്ചു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തിയത്

2015 ല്‍ യുവതാരങ്ങളോട് മത്സരിച്ച് മമ്മൂട്ടിയും കുറച്ച് വിയര്‍ത്തു

ഈ വര്‍ഷം ഇറങ്ങിയതില്‍ മമ്മൂട്ടിയുടെ പരാജയപ്പെട്ട ഒരേ ഒരു ചിത്രമാണ് അച്ചാ ദിന്‍. പേരിലെ 'അച്ചാ' സിനിമയില്‍ ഉണ്ടായിരുന്നില്ല. ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്തത്. നേരത്തെ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

2015 ല്‍ യുവതാരങ്ങളോട് മത്സരിച്ച് മമ്മൂട്ടിയും കുറച്ച് വിയര്‍ത്തു

കമല്‍ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവിനും കാര്യമായ വിജയം നേടാന്‍ കഴിഞ്ഞില്ല. സിവി സ്വതന്ത്ര്യന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കമലും മമ്മൂട്ടിയും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയോളം എത്താന്‍ ചിത്രത്തിന് സാധിച്ചില്ല.

2015 ല്‍ യുവതാരങ്ങളോട് മത്സരിച്ച് മമ്മൂട്ടിയും കുറച്ച് വിയര്‍ത്തു

സലിം അഹമ്മദും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ വീണ്ടും മലയാളത്തിന് മികച്ചൊരു ജീവിത സിനിമ കിട്ടി. പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു പത്തേമാരി. 2015 ല്‍ ഇറങ്ങിയ മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങളില്‍ രണ്ടെണ്ണം പരാജയപ്പെട്ടപ്പോള്‍ മൂന്നെണ്ണം മികച്ച വിജയം നേടി. ആ വിജയത്തില്‍ പത്തേമാരി അല്പം കൂടെ മുന്നില്‍ നില്‍ക്കുന്നു.

English summary
How was Mammootty's 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam