»   » 2015 ല്‍ ലാലിന് അഞ്ച് ചിത്രങ്ങള്‍; നാലും എട്ടുനിലയില്‍ ട്ടോ ട്ടോ!!

2015 ല്‍ ലാലിന് അഞ്ച് ചിത്രങ്ങള്‍; നാലും എട്ടുനിലയില്‍ ട്ടോ ട്ടോ!!

Posted By:
Subscribe to Filmibeat Malayalam

2013 ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വിജയങ്ങളൊന്നും കണ്ടിട്ടില്ല. 2014 ലെ പരാജയങ്ങളുടെ തുടര്‍ച്ചയായിരുന്നു 2015 ഉം. രസം എന്ന ചിത്രത്തിലെ അതിഥി വേഷമുള്‍പ്പടെ അഞ്ച് ചിത്രങ്ങളില്‍ ലാല്‍ 2015 ല്‍ അഭിനയിച്ചു. എന്നിട്ടോ...?

രസം, എന്നും എപ്പോഴും, ലൈല ഓ ലൈല, ലോഹം, കനല്‍ എന്നീ ചിത്രങ്ങളില്‍ എന്നും എപ്പോഴും മാത്രമാണ് ആവറേജ് വിജയമെങ്കിലും നേടിയത്. അമിത പ്രതീക്ഷയാണ് എല്ലാ ചിത്രത്തിനും തിരിച്ചടിയായതെന്ന് നിസംശയം പറയാം...

Also Read: അപ്പീലില്ല, 2015 ലെ ഭാഗ്യ നായകന്‍ പൃഥ്വിരാജ് തന്നെ!!

2015 ല്‍ ലാലിന് അഞ്ച് ചിത്രങ്ങള്‍; നാലും എട്ടുനിലയില്‍ ട്ടോ ട്ടോ!!

രാജീവ് രവി സംവിധാനം ചെയ്ത രസം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ 2015 തുടങ്ങിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിട്ടാണ് ലാല്‍ അഭിനയിക്കുന്നത്. അതിഥി വേഷമാണെങ്കില്‍ കൂടെ ലാലിന് ഏറെ പ്രാധാന്യമുണ്ടായിരുന്ന ചിത്രം പരാജയപ്പെട്ടു. ഇന്ദ്രജിത്താണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്

2015 ല്‍ ലാലിന് അഞ്ച് ചിത്രങ്ങള്‍; നാലും എട്ടുനിലയില്‍ ട്ടോ ട്ടോ!!

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിയ്ക്കുന്ന എന്നും എപ്പോഴും എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത വിജയം ചിത്രം നേടിയോ എന്നത് സന്ദേഹം. ചിത്രം ആവറേജ് എന്ന കാറ്റഗറിയിലാണ്

2015 ല്‍ ലാലിന് അഞ്ച് ചിത്രങ്ങള്‍; നാലും എട്ടുനിലയില്‍ ട്ടോ ട്ടോ!!

റണ്‍ ബേബി റണ്‍ ടീം വീണ്ടും ഒന്നിയ്ക്കുന്നു എന്നതായിരുന്നു ലൈല ഓ ലൈലയെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കുള്ള ഏറ്റവും വലിയ പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷയ്ക്ക് നേരെ വിപരീതമായിരുന്നു ചിത്രം. ജോഷി സംവിധാനം ചെയ്ത ചിത്രം എട്ടു നിലയില്‍ പൊട്ടി.

2015 ല്‍ ലാലിന് അഞ്ച് ചിത്രങ്ങള്‍; നാലും എട്ടുനിലയില്‍ ട്ടോ ട്ടോ!!

അമിത പ്രതീക്ഷ തന്നെയാണ് ലോഹം എന്ന ചിത്രത്തിനും തിരിച്ചടിയായത്. സ്പരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. ഒരുപാട് നാളുകള്‍ക്ക് മുമ്പ് വരെ പറഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്ന ചിത്രം റിലീസായതും പൊട്ടിയതും പെട്ടന്നായിരുന്നു

2015 ല്‍ ലാലിന് അഞ്ച് ചിത്രങ്ങള്‍; നാലും എട്ടുനിലയില്‍ ട്ടോ ട്ടോ!!

തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കനലെങ്കിലും മോഹന്‍ലാലിനെ രക്ഷിക്കും എന്നു കരുതി. എന്നാല്‍ ശിക്കറിന് ശേഷം പത്മകുമാറും ലാലും ഒന്നിച്ച ചിത്രം പ്രതീക്ഷയ്ക്ക് വിപരീതമായി ഭവിച്ചു. ഏതൊരു അവസാനത്തിനും ഒരു പഴയ തുടക്കമുണ്ടാവും എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം പ്രതികാരത്തിന്റെ കഥയാണ് പറഞ്ഞത്.

English summary
How was Mohanlal's 2015
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam