പ്രണവിനോടൊപ്പമുള്ള യാത്രയെ കുറിച്ച് അശ്വത് ലാൽ, സ്ഥലം ഇവിടെയാണ്... അതിനൊരു കാരണമുണ്ട്
സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ചിത്രമാണ് ഹൃദയം. 2022 ജനുവരി 21 ന് റലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ജൈത്ര യാത്ര തുടരുകയാണ്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൊണ്ടാണ് ഓരോ വിനീത് ശ്രീനിവാസൻ സിനിമകളും തിയേറ്ററുകളിൽ എത്തുന്നത്. ഹൃദയവും പ്രേക്ഷകപ്രതീക്ഷ തെറ്റിച്ചില്ല. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ എല്ലാം സൗഹൃദങ്ങളുടേയും കഥ പറയുന്നതാണ്. സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും ഈ ബന്ധം നിലനിൽക്കുന്നത് കാണാറുണ്ട്. ഹൃദയത്തിൽ പ്രണവ് മോഹൻലാലിനോടൊപ്പം ഒട്ടനവധി പുതുമുഖങ്ങളും എത്തിയിരുന്നു. ചിത്രത്തിൽ അരുണിനും നിത്യയ്ക്കും ദർശനയ്ക്കുമൊപ്പം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായിരുന്നു ആന്റണി താടിക്കാരന്റേത്. അശ്വത് ലാൽ ആണ് അരുണിന്റെ അടുത്ത സുഹൃത്തായ ആന്റണിയെ അവതരിപ്പിച്ചത്. ഇപ്പോഴിത സിനിമയ്ക്ക് അപ്പുറം പ്രണവുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അശ്വത്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഹൃദയത്തിലെ ആന്റണി താടിക്കാരനുമായി റിയൽ ലൈഫിൽ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് അശ്വത് പറയുന്നത്. ആന്റണി താടിക്കാരന് സുഹൃത്തുക്കളോടുള്ള ഒരു വികാരമുണ്ട്. അശ്വത്ത് ലാല്‍ എന്ന വ്യക്തിയും സൗഹൃദത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന ആളാണ്. കൂടാതെ പ്രണവ് ഒരിക്കൽ പോലും മേഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ പെരുമാറിയിട്ടില്ലെന്നും അശ്വത് പറയുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനൊപ്പം നന്നായി വർക്ക് ചെയ്യാൻ സാധിച്ചത്.

ചിത്രീകരണത്തിന്റെ ഇടയിൽ കംഫര്‍ട്ടബിള്‍ അല്ലെന്ന തരത്തിൽ പ്രണവ് പെരുമാറിയിട്ടില്ലെന്നും അശ്വത് പറയുന്നു. പ്രണവിനെ കണ്ടപ്പോൾ തന്നെ
തനിക്ക് അഭിനയത്തെകുറിച്ചോ സിനിമയെ കുറിച്ചോ കുടുതല്‍ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഇത് തന്നെയായിരുന്നും അദ്ദേഹവും എന്നോട് പറഞ്ഞത്.
അപ്പോള്‍ മുതല്‍ പ്രണവിനോട് അടുപ്പം തോന്നി. രണ്ടു വര്‍ഷത്തോളം സിനിമയുടെ വര്‍ക്കുണ്ടായിരുന്നു. അതിനിടയില്‍ ഒരിക്കല്‍ പോലും മോഹന്‍ലാലിന്റെ മകനെ കാണാന്‍ കഴിഞ്ഞില്ല. പ്രണവ് എന്ന ഒരു ആക്ടറിന്റെ കൂടെയാണ് വര്‍ക്ക് ചെയ്തതെന്നും അശ്വത് ലാൽ പറയുന്നു.

പ്രണവിനോടൊപ്പുള്ള യാത്രയെ കുറിച്ചും താരം പറയുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് അശ്വത് പറയുന്നത്. കൂടാതെ കേരളത്തിൽ തന്നെയാവും യാത്രയെന്നും പറയുന്നുണ്ട്. അതിനുളള കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. '' പ്രണവിനോടുള്ള സംസാരത്തിനിടയില്‍ കൂടുതലും യാത്രകളെക്കുറിച്ചായിരുന്നു. ഒരോ സ്ഥലങ്ങളെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം സംസാരിക്കാറുണ്ട്. നമ്മള്‍ മനസിലാക്കിയതിനേക്കാള്‍ കുടുതല്‍ പ്രണവ് സംസാരിക്കും.

നമ്മള്‍ ആതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രണവ് ഓസ്‌ട്രേലിയയിലുള്ള മനോഹരമായ ഒരു സ്ഥലത്തെപ്പറ്റിയാകും പറയുക. പിന്നെ അവിടെയുള്ള ഫോട്ടോയും വീഡിയോയും കാണിക്കും. പിന്നീട് തിരിച്ചൊന്നും പറയാന്‍ ഉണ്ടാകില്ല.
എന്നാല്‍ പ്രണവ് കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ ഒന്നും പോയിട്ടില്ല. അതുകൊണ്ടാണ് കേരളത്തിലേയ്ക്ക് യാത്ര പോകൻ തീരുമാനിച്ചതെന്നും അശ്വത് അഭിമുഖത്തിൽ പറഞ്ഞു.
Recommended Video

ഓഡിഷനിലൂടെയാണ് അശ്വത് ഹൃദയത്തിൽ എത്തുന്നത്. രണ്ട് സെക്ഷന്‍ ഓഡിഷനായിരുന്നു സിനിമയ്ക്കായി നടത്തിയത്. ആദ്യതേതില്‍ വിശാഖും രണ്ടാമത്തേത് സംവിധായകന്‍ വനീത് ശ്രീനിവാസനും ആയിരുന്നു നടത്തിയത്. ഹൃദയത്തിന്റെ ഭാഗമായപ്പോള്‍ ഒരു വലിയ കൂട്ടത്തില്‍ ഒരാള്‍ എന്ന ഇമേജില്‍ നിന്നും ക്യാരക്ടറിലേക്ക് എത്തുകയായിരുന്നു. ആഭാസമാണ് ആദ്യ ചിത്രം. ഹൃദയത്തിന് മുമ്പ് ശേഷവും എന്ന് വിലയിരുത്തിയാല്‍ ഉത്തരവാദിത്തം കൂടിയെന്ന ഫീലാണുള്ളതെന്നും അശ്വത് പറഞ്ഞു.


Click it and Unblock the Notifications











