For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ് തന്നെ ടിപ്പ്; ഇന്നും താനത് ഫോളോ ചെയ്ത് വരുന്നുണ്ടെന്ന് കമ്മട്ടിപ്പാടം നായിക ഷോണ്‍

    |

    ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയായി മാറിയ നടിയാണ് ഷോണ്‍ റോമി. കമ്മട്ടിപ്പാടം സിനിമയിലെ നായിക ഷോണ്‍ ആയിരുന്നു. അതിന് മുന്‍പ് ചെറിയൊരു റോളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടത് കമ്മട്ടിപ്പാടത്തിലൂടെയാണ്. ഇപ്പോഴിതാ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് ഷോണ്‍. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദുല്‍ഖറിനെ ആദ്യം കണ്ടതിനെ കുറിച്ചും പിന്നീട് ആ സൗഹൃദം മുന്നോട്ട് പോയതിനെ പറ്റിയുമെല്ലാം ഷോണ്‍ സംസാരിച്ചത്.

    'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്ന ആദ്യ ചിത്രത്തിന് ശേഷം മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷോണ്‍ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും വിനായകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'കമ്മട്ടിപ്പാടം' എന്നചിത്രത്തില്‍ ഷോണ്‍ ആയിരുന്നു നായിക. 'കമ്മട്ടിപ്പാടത്തിന്റെ സെറ്റില്‍ കണ്ടപ്പോള്‍ ദുല്‍ഖര്‍ തന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് ഷോണ്‍ റോമി ഓര്‍ക്കുന്നു.

    നമ്മുടെ വീടുകളിലും ഇതുപോലെ ഒരുപാട് കുട്ടിയമ്മമാര്‍ ഉണ്ട് എന്നത് ഒട്ടും ചിരിയില്ലാത്ത സത്യമാണ്; കുറിപ്പ് വൈറൽ

     shaun-romy-

    'ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പറയുകയാണെങ്കില്‍ അത്രയ്ക്കും സ്വാഭാവികവും ആകര്‍ഷകവുമായ നടനാണെന്ന് പറയാം. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ദുല്‍ഖര്‍ തന്ന ചെറിയ ടിപ്പിനെ കുറിച്ചും ഷോണ്‍ സൂചിപ്പിച്ചിരുന്നു. ഓരോ കഥാപാത്രത്തിനും ഓരോ യാത്രയുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സംവിധായകന്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ പെട്ടെന്ന് കഥാപാത്രത്തിലേക്ക് മാറുകയല്ല വേണ്ടത്. അതിന് മുന്‍പ് തന്നെ ആ കഥാപാത്രം എങ്ങനെയായിരിക്കും ചിന്തിക്കുക, അല്ലെങ്കില്‍ ആ കഥാപാത്രം കടന്ന് പോവുന്ന മാനസികാവസ്ഥ എന്താണെന്നൊക്കെ അറിയാന്‍ ശ്രമിക്കണം. നമ്മള്‍ പെര്‍ഫോം ചെയ്യുന്നതിന് മുന്‍പ് തന്നെ അത് നമ്മളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കണം എന്നും ദുല്‍ഖര്‍ പറഞ്ഞതായി ഷോണ്‍ വ്യക്തമാക്കുന്നു. അതിന് ശേഷം മുതല്‍ താനും അങ്ങനെ തന്നെ പിന്തുടര്‍ന്ന് വരികയാണെന്നാണ് നടി പറയുന്നത്.

    കഷണ്ടി തനിക്ക് അനുഗ്രഹമാവുകയാണ് ചെയ്തത്; സിനിമയിലേക്ക് വന്നതിന് ശേഷമുള്ള സന്തോഷത്തെ കുറിച്ച് രാജേഷ് ഹെബ്ബാര്‍

     shaun-romy-

    അതേ സമയം ദുല്‍ഖര്‍ സല്‍മാന്റെ ഇഷ്ടപ്പെട്ട സിനിമകള്‍ ഏതൊക്കെയാണ് എന്ന് ചോദിച്ചാല്‍ അതും നടി സൂചിപ്പിച്ചു. ഉസ്താദ് ഹോട്ടല്‍, എബിസിഡി, എന്നിങ്ങനെയുള്ള ചിത്രങ്ങളാണത്. അതേ സമയം ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ മേഖലയില്‍ ഉയരങ്ങളില്‍ എത്തി നില്‍ക്കാനുള്ള കാരണം അദ്ദേഹത്തിന് അഭിനയിക്കാനുള്ള കഴിവുകള്‍ കൊണ്ട് തന്നെയാണെന്നാണ് ഷോണിന്റെ അഭിപ്രായം.

    വേദികയുടെ കുതന്ത്രം പൊളിച്ചു, റേറ്റിങ്ങില്‍ വന്‍കുതിപ്പ് നടത്തി കുടുംബവിളക്ക്; മത്സരിച്ച് മറ്റ് സീരിയലുകള്‍

    കമ്മട്ടിപ്പാടത്തിലെ അനിത എന്ന വേഷത്തിന് ശേഷം വേറെയും സിനിമകളില്‍ ഷോണ്‍ അഭിനയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം എന്ന സിനിമയിലാണ് നടി അഭിനയിച്ചത്. ചെറിയ റോള്‍ ആയിരുന്നെങ്കിലും പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ വീണ്ടും ഷോണിന് സാധിച്ചിരുന്നു.

    English summary
    Hridayam Movie Actress Shaun Romy Opens Up About Her Costar Dulquer Salmaan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X