ആദ്യമായി അളിയാ എന്ന് വിളിച്ചപ്പോൾ പ്രണവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി അശ്വത്
2022 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. തിയേറ്ററുകളിൽ ഇപ്പോഴും ചിത്രം ഹൗസ് ഫുള്ളായി ഓടുകയാണ്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഹൃദയം കാണാൻ വേണ്ടി തിയേറ്ററുകളിൽ എത്തുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. അഞ്ച് വർഷത്തിന് ശേഷമാൺ ഒരു ചിത്രവുമായി വിനീത് എത്തുന്നത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവരെ കൂടാതെ പുതുമുഖ താരങ്ങളും ഹൃദയത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. പ്രണവിനേയും കല്യാണിയേയും ദർശനയേയും പോലെ തന്നെ ഇവർക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഹൃദയം പുറത്ത് വന്നതിന് ശേഷം പ്രണവിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ പേരായുന്നു അശ്വതിന്റേത്. അരുണിന്റെ അടത്ത സുഹൃത്തായ ആന്റണി താടിക്കാരൻ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. പ്രണവ് അശ്വത് കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.

'അളിയ' എന്ന് വിളിച്ചപ്പോഴുണ്ടായ പ്രണവിനെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അശ്വത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രണവ് മോഹന്‍ലാല്‍ അല്ല പ്രണവായിരുന്നു അയാളെന്നാണ് അശ്വത് പറയുന്നത്. കൂടാതെ വിനീത് ശ്രീനിവാസൻ സെറ്റിനെ കുറിച്ചും പറയുന്നുണ്ട്.

മോഹന്‍ലാല്‍ എന്ന വലിയ ലെജന്‍ഡിന്റെ മകനാണെന്നുള്ള ഒരു ഫീലുമില്ലാതെയാണ് പ്രണവ് നമ്മളോട് ഇടപെടുന്നത്. ഇത് ലാലേട്ടന്റെ മോനാണല്ലോ എന്ന ഫീല്‍ നമ്മൾ എപ്പോൾ കളയുന്നോ ആ സമയം മുതല്‍ ഭയങ്കര ഫ്രീയായിട്ട് നമുക്ക് ഇടപെടാം. തനിക്ക് തുടക്കത്തില്‍ അങ്ങനെയൊരു ഫീലുണ്ടായിരുന്നു. മോഹൻലാലിന്റെ മകൻ അങ്ങനെയാണ് കൂടുതലും പ്രണവിനെ അറിഞ്ഞിട്ടുള്ളത്. എങ്ങനെയാണ് ഈ മനുഷ്യന്റെ കൂടെ അഭിനയിക്കുക, നമ്മള്‍ വല്ലതും ചെയ്താല്‍ അതിഷ്ടമായില്ലെങ്കിലോ, തുടക്കക്കാരനല്ലേ, പണി പാളുമോ എന്നൊക്കെ തുടക്കത്തിൽ തനിക്ക് ആശങ്കയുണ്ടായിരുന്നു.

എന്നാൽ എനിക്കങ്ങനെ ചെയ്യാനറിയില്ല. ഞാന്‍ ചെയ്യുന്നതില്‍ നിനക്കെന്തെങ്കിലും അണ്‍കംഫര്‍ട്ട് ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ എന്നോട് പറയണേയെന്നായിരുന്നു പുള്ളി എന്നോട് പറഞ്ഞത്. ഇത് കേട്ട മൊമന്റില്‍ ഇയാളുമായിട്ട് ഒക്കും എന്ന് എനിക്ക് തോന്നിയെന്നും അശ്വത് പറഞ്ഞു. ഇത് നമുക്ക് എങ്ങനെ ചെയ്യാമെന്ന് ചോദിച്ച് കൊണ്ട് പുള്ളി വരാറുണ്ട്. ആദ്യം നമ്മൽ പറയുന്നത് പുള്ളി കേള്‍ക്കും. കമ്മ്യൂണിക്കേഷനൊന്നും ഒരു പ്രശ്‌നമില്ല. ഞാന്‍ ചേട്ടായെന്നോ സാര്‍ എന്നോ വിളിച്ചാണ് തുടങ്ങിയതെങ്കില്‍ ഈ കെമിസ്ട്രി വര്‍ക്കൗട്ടാവില്ലായിരുന്നു. ആദ്യദിനം അളിയാ നമുക്ക് പൊളിക്കാടാ എന്ന് പറഞ്ഞ് തോളില്‍ കൈവെച്ചപ്പോള്‍ മുതല്‍ പ്രണവിലെ അഭിനേതാവിനെ താൻ കണ്ടതെന്നും താരം പറയുന്നു.

'അളിയാ' എന്ന വിളികൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് പോലും പ്രണവിന് അറിയില്ലായിരുന്നു എന്നും അശ്വത് പറയുന്നു. ബ്രോ പോലെ തന്നെയാണ് ആ വിളിയെന്ന് താൻ പറഞ്ഞു കൊടുത്തു.അളിയാ എന്നൊക്കെ പുള്ളിയെ വിളിക്കുന്നത് ഞാനായിരുന്നുവെന്നാണ് തോന്നുന്നത്. വിനീതേട്ടന്‍ ഞങ്ങള്‍ക്ക് തന്നൊരു ഫ്രീഡമുണ്ടായിരുന്നു. അപ്പു കാരവനില്‍ ഇരിക്കുകയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും എനിക്ക് കയറാം. പ്രണവിന് ഒരു സ്‌പേസ്, ഫ്രീഡം കൊടുക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. അത് പുള്ളി തന്ന സ്വാതന്ത്ര്യമാണെന്നുമായിരുന്നു അശ്വത് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











