എന്നെ കുറിച്ച് നിങ്ങൾ ഇങ്ങനെ മാത്രം പറയല്ലേ, പ്രണവിന്റെ ഫോൺ കോളിനെ കുറിച്ച് കലേഷ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ പ്രണവ് മോഹൻലാൽ ചർച്ചയായിരുന്നു. പോസിറ്റീവ് കമൻറിനോടൊപ്പം വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു. ഇപ്പോഴിത വിമർശിച്ചവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിച്ചിരിക്കുകയാണ്. പ്രണവിന്റെ രണ്ടാം വരവ് ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
പ്രണവിന്റെ അഭിനയത്തെ കുറിച്ച് ആരാധകർ വാചാലരാവുമ്പോൾ വ്യക്തിത്വത്തെ കുറിച്ചാണ് സഹതാരങ്ങൾ പറയുന്നത്. താരജാഡയില്ലാത്ത വളരെ ലളിത ജീവിതം നയിക്കുന്ന ആളാണ് അപ്പു എന്നാണ് വിനീത് ഉൾപ്പെടെയുള്ളവർ പറഞ്ഞത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഹൃദയത്തിലെ താരങ്ങളുടെ അഭിമുഖം കേട്ടതിന് ശേഷമുള്ള പ്രണവിന്റെ പ്രതികരണത്തെ കുറിച്ചാണ്. ചിത്രത്തിൽ സെൽവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കലേഷാണ് കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രണവിന്റ വാക്കുകൾ വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഹൃദയത്തിലെ വിശേഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.

വളരെ നല്ല മനുഷ്യനാണ് പ്രണവ് എന്നാണ് കലേഷ് പറയുന്നത്. റിയല്‍ ലൈഫ് ചാര്‍ലിയാണ് അദ്ദേഹം. ജിന്ന് എന്നൊക്കെ പറയില്ലേ, ഒരു കാറ്റ് പോലെ പറന്ന് നടക്കാനാണ് ഇഷ്ടം. ഹൃദയം മികച്ചൊരു അനുഭവമാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് ഇരുവരും പറയുന്നു. ഒപ്പം തന്നെ അഭിമുഖങ്ങൾ കേട്ടതിന് ശേഷം പ്രണവ് വിളിച്ചതിനെ കുറിച്ചും കലേഷ് പറയുന്നു.''നിങ്ങളെല്ലാവരും എന്നെക്കുറിച്ച് ഇങ്ങനെ നല്ലത് മാത്രം പറയല്ലേയെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രണവ് പറഞ്ഞത്.. അത്രയും സിംപിളാണ് ആളെന്നും താരം പറഞ്ഞു.

ഓഡീഷനില്ലാതെയാണ് കലേഷ് ചിത്രത്തിലേക്ക് എത്തിയത്. ''തനിയൊരുവന്‍ എന്ന ചിത്രത്തില്‍ ഞാന്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. നന്നായി ചെയ്‌തെന്ന് ആ സമയത്ത് വിനീതേട്ടന്‍ പറഞ്ഞിരുന്നു. പിന്നെ കുറച്ച് ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്തിരുന്നു. അതൊക്കെ കണ്ടിട്ടാണ് ഹൃദയത്തി ചാൻസ് ലഭിക്കുന്നതെന്നും' കലേഷ് വ്യക്തമാക്കി. കൊച്ചിയിലാണെങ്കിലും കുറേക്കാലം ഞങ്ങള്‍ ചെന്നൈയിലായിരുന്നു. തമിഴ് അറിയാവുന്ന ഭാഷയായത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു .

ഞങ്ങള്‍ ഒരു പാന്‍ ഇന്ത്യന്‍ കുടുംബമാണെന്ന് ഫാമിലിയെ കുറിച്ച് തമാശ രൂപേണേ കലേഷ് പറഞ്ഞു. താനൊരു ആലപ്പുഴക്കാരനാണെങ്കിലും
അമ്മ തമിഴും ഭാര്യ ഗുജറാത്തിയുമാണ്. ഭാര്യയും ഞാനും കുറച്ചുകാലം ഒന്നിച്ച് വര്‍ക്ക് ചെയ്തിരുന്നു. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍. ആ സമയത്ത് എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി ചോദിച്ചപ്പോള്‍ പാടും, അഭിനയിക്കും. അഭിനേതാവാകാനാണ് ഇഷ്ടം എന്നായിരുന്നു പറഞ്ഞത്. ഏഅജ് നബിയായിരുന്നു അന്ന് പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ പാടിയത്. അവളിപ്പോള്‍ ചെന്നൈയിലാണെന്നും താരം കലേഷ് കൂട്ടിച്ചേർത്തു.

വിനീത് ശ്രീനിവാസനെ കണ്ടുമുട്ടിയതിനെ കുറിച്ച് മറ്റൊരു അഭിമുഖത്തിൽ കലേഷ് പറഞ്ഞിരുന്നു. കോളേജില്‍ പഠിക്കുന്ന കാലം മുതലേ തന്നെ വിനീതേട്ടനെ അറിയാമായിരുന്നു എന്നാണ് നടൻ പറഞ്ഞത്.. രാജഗിരി എഞ്ചിനീയറിംഗ് കോളേജില്‍ വിനീതേട്ടന്‍ ആല്‍ബം ഷൂട്ടിനായി വന്നിരുന്നു, റോമയുടെ കൂടെ നടക്കാനായി നാലഞ്ച് പയ്യന്‍മാരെ തിരഞ്ഞെടുത്തിരുന്നു. അതിലൊന്ന് ഞാനായിരുന്നു. മിന്നലഴകേ എന്ന ഗാനത്തില്‍ എന്നെ കാണാം.

പിന്നീട് കുഞ്ഞനന്തന്‍റെ കട എന്ന സലീം അഹമ്മദ് സംവിധാനത്തിലെത്തിയ മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. അന്ന് പ്രശംസകള്‍ വന്നിരുന്നെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. ശേഷം തനി ഒരുവന്‍ എന്ന തമിഴ് ചിത്രം ചെയ്തു. ഈ സിനിമ കണ്ടശേഷം വിനീതേട്ടന്‍ നല്ലതായിരുന്നുവെന്ന് അഭിപ്രായം പറഞ്ഞിരുന്നു. പിന്നീടാണ് എനിക്ക് വിനീതേട്ടന്‍ നമ്പര്‍ തരുത്. മൂന്നര കൊല്ലം കഴിഞ്ഞാണ് ഹൃദയത്തിലെ സെല്‍വ നീ ചെയ്യുമോ എന്ന് ചോദിച്ച് കൊണ്ട് വിളി വന്നതെന്നും കലേഷ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











