ഈ മാഡം തന്നെ കൊണ്ട് ബാഗുകള്‍ ചുമപ്പിച്ചു; കല്യാണി തനിക്ക് കിലുക്കത്തിലെ ജോജിയുടെ അവസ്ഥ ഉണ്ടാക്കിയെന്ന് വിശാഖ്

പ്രേക്ഷക പ്രശംസകളെല്ലാം വാനോളം ഉയര്‍ത്തി വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് നായികമാരായി എത്തിയത്. തിയറ്ററുകളില്‍ റിലീസ് ചെയ്ത ഹൃദയത്തിന് എല്ലായിടത്ത് നിന്നും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. എടുത്ത് പറയാവുന്ന തരത്തിലാണ് ഓരോ താരങ്ങളുടെയും പ്രകടനങ്ങളും.

പ്രണവിനൊപ്പം തന്നെ നടി കല്യാണി പ്രിയദര്‍ശനും വലിയ സ്വീകാര്യത കിട്ടിയിരുന്നു. നസ്രിയയ്ക്ക് ശേഷം മലയാളത്തിലെ ഏറ്റവും ക്യൂട്ട് സുന്ദരി കല്യാണി ആണെന്നാണ് ഭൂരിഭാഗ അഭിപ്രായം. ഇപ്പോഴിതാ കല്യാണിയുമായി കട്ട കമ്പനിയായി മാറിയ ദിവസത്തെ കുറിച്ച് പറയുകയാണ് ഹൃദയത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം. സിനിമയിലെ ഒരു പാട്ട് രംഗം ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ കിലുക്കത്തിലെ മോഹന്‍ലാലിന്റെ അവസ്ഥയായി പോയെന്നുമാണ് വിശാഖ് പറയുന്നത്. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

കല്യാണി ബാഗ് ചുമപ്പിച്ച കഥ പറഞ്ഞ് നിർമാതാവ്

'Once upon a time in Munnar - ഷൂട്ടിന്റെ ആദ്യ ദിവസം. ചെറിയൊരു സോങ് കട്ടിനായി ഞങ്ങള്‍ പുറപ്പെട്ടു. ലിമിറ്റഡ് ക്രൂ മതിയെന്ന് വിനീത്, സസന്തോഷം ഞാന്‍ അത് സമ്മതിച്ചു. ഫോട്ടോയിലെ ഈ മാഡത്തിനും സമ്മതം. പക്ഷെ നിങ്ങള്‍ കൂടെ നിന്ന് സഹായിക്കണം എന്നായിരുന്നു ആവശ്യം. എനിക്കും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താരയ്ക്കും ഡബിള്‍ ഓക്കേ. ഷൂട്ടിനായി രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസം മൂന്നാറില്‍ എത്തിയ ഉടനെ എന്റെ തോളത്തേക്ക് ബാഗുകള്‍ അണ്‍ലോഡ് ചെയ്തു ഈ മാഡം. ബാഗുകളും ചുമന്ന് മല കയറി ഞാനൊരു പരുവമായി. ചുരുക്കി പറഞ്ഞാല്‍ പ്രിയന്‍ അങ്കിളിന്റെ കിലുക്കത്തില്‍' രേവതി മാമിന്റെ പെട്ടികളും ചുമന്ന് മല കയറി പരുവമായി ജോജിയുടെ (ലാല്‍ ചേട്ടന്‍) അവസ്ഥ. ഈ മാഡവുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്... ഇന്ന് കട്ട കമ്പനിയായി അത് തുടരുന്നു... എന്നാണ് വിശാഖ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇങ്ങനെയൊരു സിനിമ സമാനിച്ചതിന് ഒരുപാട് ഒരുപാട് നന്ദി

അതേ സമയം വിശാഖിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. 'ഇങ്ങനെയൊരു സിനിമ സമാനിച്ചതിന് ഒരുപാട് ഒരുപാട് നന്ദി. പിന്നെ തിയ്യറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ കാണിച്ച ആ ചങ്കൂറ്റം ലവ് യു ഏട്ടാ. രണ്ട് വട്ടം കണ്ടു. പടം ഇനിയും കാണെണം. സത്യം പറയല്ലോ അപ്പുവിന്റെ ആ നെഗറ്റീവ് തോന്നിക്കുന്ന ക്യാരക്ടര്‍ ഒരു രക്ഷയും ഇല്ല. ഇന്റര്‍വെല്ലിനു ശേഷം അതുക്കും മേലെയാണ് അപ്പു. അപ്പുവിന്റെ അടുത്ത പടത്തിനായി വീണ്ടും കാത്തിരിക്കുന്നു. എന്ന് സ്വന്തം ഹൃദയത്തിന്റെ ആരാധകന്‍. ഈ കോംബോ സൂപ്പറാണ്. ഇനിയും ഇതുപോലൊരു സിനിമ കൂടി വേണമെന്നാണ് ആഗ്രഹിക്കുന്നത്. എന്ന് തുടങ്ങി ഹൃദയത്തെ കുറിച്ച് അനേകം അഭിപ്രായങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

Recommended Video

Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
വിനീത് ശ്രീനിവാസൻ ഒരുക്കിയ മാജിക്

ഏറെ കാലത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് കൊണ്ട് സംവിധാനം ചെയ്ത സിനിമയായിരുന്നു ഹൃദയം. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമ എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ടായിരുന്നു. കോളേജ് പശ്ചാതലത്തില്‍ ഒരുക്കിയ സിനിമ കിടിലനൊരു റൊമാന്റിക് ചിത്രമാണ്.ജനുവരി ഇരുപത്തിയൊന്ന് മുതല്‍ പ്രദര്‍ശനം തുടങ്ങിയ ഹൃദയം ഇപ്പോഴും ഹൗസ്ഫുള്‍ ആയി ഓടി കൊണ്ടിരിക്കുകയാണ്.

More from Filmibeat

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X