For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹൃദയത്തിന്റെ ഷൂട്ടിങ് തുടങ്ങിയ ദിവസം മുതൽ കാത്തിരുന്നത്'; നിർമാതാവ് വിശാഖിന് ആശംസകളുമായി കല്യാണി!

  |

  2022ൽ പുറത്തിറങ്ങിയ സിനിമകളിൽ ആദ്യം ഹിറ്റടിച്ച സിനിമയാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. ഇതുവരെ പ്രണവ് തന്റെ സിനിമ കരിയറിൽ ഏഴ് സിനിമകൾ ചെയ്തി‌രുന്നുവെങ്കിലും നായകനായി പ്രണവ് എത്തിയപ്പോൾ താരത്തിന് ലഭിച്ച കരിയർ ബ്രേക്കായി സിനിമാ പ്രേമികൾ വിലയിരുത്തുന്നത് ഹൃദയം സിനിമയാണ്.

  2022 ജനുവരിയിലാണ് ഹൃദയം തിയേറ്ററുകളിലെത്തിയത്. ജനുവരി 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മുഖ്യാകര്‍ഷണം.

  ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളജിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമയില്‍ അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദി, ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പ്രണവ് അഭിനയിച്ച ചിത്രമാണ് ഹൃദയം.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം 6 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വിനീത് ശ്രീനീവാസന്‍ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയ സിനിമ കൂടിയായിരുന്നു ഹൃദയം. 2021 വർഷത്തെ മികച്ച കലാമൂല്യമുളള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഹൃദയത്തിന് ലഭിച്ചിരുന്നു.

  മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് ഹൃദയം നിര്‍മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷായിരുന്നു. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹനിര്‍മാണം ചെയ്തത്.

  കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോയായ മെറിലാന്റിന്റെ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം.

  ഇപ്പോഴിത വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്തയാണ് ഹൃദയത്തിലെ നായകമാരിൽ ഒരാളായ കല്യാണി പ്രിയദർശൻ അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് വിശാഖ് സുബ്രഹ്മണ്യത്തിന് ആശംസകൾ നേർന്ന് കല്യാണി പ്രിയദർശൻ പങ്കുവെച്ചിരിക്കുന്നത്.

  വധുവിനൊപ്പം വേദിയിൽ നിൽക്കുന്ന വിശാഖ് സുബ്രഹ്മണ്യമാണ് കല്യാണി പങ്കുവെച്ച ചിത്രത്തിലുള്ളത്. 'ഹൃദയത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്' എന്നാണ് വിശാഖിന്റേയും ഭാവി വധുവിന്റേയും ചിത്രം പങ്കുവെച്ച് കല്യാണി കുറിച്ചത്.

  സംരംഭകയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ വധു. അടുത്തിടെ പ്രകാശൻ പറക്കട്ടെ സിനിമയുടെ പ്രമോഷനെത്തിയപ്പോൾ വൈകാതെ വിവാഹിതനാകുമെന്ന് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു. മുപ്പത്തിനാലുകാരനായ വിശാഖ് നിർമാതാവ് എന്നതിലുപരി ഡിസ്ട്രിബ്യൂട്ടർ, എക്സിബിറ്റർ എന്നീ മേഖലകളിലും മെറിലാന്റിന്റെ പാരമ്പര്യം പതിന്മടങ്ങ് ഉയർത്തി ശോഭിക്കുന്ന യുവ സിനിമാ നിർമാതാവാണ്.

  നടൻമാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മാണ കമ്പനിയുടെ പങ്കാളിയുമാണ് വിശാഖ് സുബ്രഹ്മണ്യം. 2019ൽ പുറത്തിറങ്ങിയ സിനിമ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് വിശാഖ് നിർമാണത്തിലേക്ക് കാലെടുത്തുവെച്ചത്.

  ലവ് ആക്ഷൻ ഡ്രാമ വാണിജ്യപരമായി നേട്ടം കൊയ്ത സിനിമയായിരുന്നു. നിവിൻ പോളി, നയൻതാര, അജു വർ​ഗീസ് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‌നൂറ് ദിവസം തിയേറ്ററുകളിൽ തികച്ച മലയാള സിനിമ കൂടിയായിരുന്നു ലവ് ആക്ഷൻ ഡ്രാമ.

  പ്രകാശൻ പറക്കട്ടെയാണ് വിശാഖ് സുബ്രഹ്മണ്യം കൂടി പങ്കാളിയായി നിർമിച്ച് തിയേറ്ററുകളിലെത്തിയ അവസാന ചിത്രം. ദിലീഷ് പോത്തൻ, മാത്യു, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു പ്രകാശൻ പറക്കട്ടെ.

  ജൂൺ 17ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശൻ പറക്കട്ടെ.

  Read more about: kalyani priyadarshan
  English summary
  Hridayam movie producer Visakh Subramaniam getting married, latest photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X