For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാ​ഹിതനായി, താരനിബിഢമായി ചടങ്ങ്, സൗഹൃദം പങ്കുവെച്ച് ലാലും ശ്രീനിവാസനും!

  |

  യുവ നിർമാതാവും സിനിമ നിർമാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.

  ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുക്കൊണ്ട് നിർമാണരംഗത്തേക്ക് കടന്നുവന്ന വിശാഖ് സുബ്രഹ്മണ്യം വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്‌തു.

  Also Read: ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം, 'ചെലക്കാണ്ട് പോടേയ് '; ചര്‍ച്ചയായി ജിഷിന്റെ വാക്കുകള്‍

  തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്.മുരുഗന്റേയും സുജ മുരുഗന്റേയും മകനാണ് വിശാഖ്. തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്.

  എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. അത്യാഢംബര പൂർവമാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സിനിമാ താരങ്ങളും സന്നിഹിതരായി.

  മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ, എം.ജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ, മേനക, കല്യാണി പ്രിയദർശൻ ഉൾപ്പടെയുള്ള നിരവധി പേർ സകുടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്.

  അവശതകളെല്ലാം മാറ്റിവെച്ച് വിനീതിന്‍റെ കയ്യും പിടിച്ച് ശ്രീനിവാസൻ വിവാഹ വേദിയിൽ എത്തിയതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുണ്ട്. മോഹൻലാലിനൊപ്പം ഇരുന്ന് സൗഹൃദം പങ്കുവെക്കുന്നതിന്റെ വീഡിയോയും വൈറലാണ്.

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹവുമായി ബന്ധപ്പെട്ട് ഹൽദി അടക്കമുള്ള ചടങ്ങുകൾ നടന്നുവരികയാണ്. വിനീത് ശ്രീനിവാസന്റെ കുടുംബവും അജു വർ​ഗീസിന്റെ ഭാര്യ അ​ഗസ്റ്റീനയും ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  Also Read: ഞങ്ങളെ ഐശ്വര്യ റായി കൊന്നത് പോലെ തോന്നി; ഹോളിവുഡ് സിനിമ ഉപേക്ഷിച്ച ഐശ്വര്യയോട് ബ്രാഡ് പിറ്റ് പറഞ്ഞത്

  സ്വർണ്ണ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു വിശാഖിന്റെ വേഷം. വധു അദ്വൈത സ്വർണ്ണ നിറത്തിലുള്ള സാരിയും ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായാണ് എത്തിയത്. വിനിതീ, അജു വർ​ഗീസ്, ധ്യാൻ തുടങ്ങിയവരെല്ലാം ചുവന്ന നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്.

  മോഹൻലാലിനൊപ്പം ഇരുന്നാണ് ശ്രീനിവാസൻ ചടങ്ങുകൾ വീക്ഷിച്ചത്. വളരെ നാളുകളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീനിവാസൻ രോ​ഗമുക്തി നേടി വരികയാണ്. വളരെ കുറച്ച് നാളുകളെയായുള്ളൂ പൊതു പരിപാടികളിലും ഇത്തരം ആഘോഷങ്ങളിലും പങ്കെടുക്കാൻ തുടങ്ങിയിട്ട്.

  അസുഖം ബേധമായശേഷം ആദ്യം ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടത് മഴവിൽ‌ എന്റർടെയ്ൻമെന്റ് അവാർഡിലായിരുന്നു. അന്ന് മോഹൻലാൽ വേദിയിലെത്തിയ ശ്രീനിവാസനെ ചുംബിക്കുന്ന രം​ഗങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു.

  ആ പരിപാടിക്ക് ശേഷം ഇപ്പോഴാണ് ശ്രീനിവാസനും മോഹൻലാലും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് എന്ന നിർമാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം.

  പ്രകാശൻ പറക്കട്ടെയാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി തിയറ്ററുകളിൽ എത്തിയ ചിത്രം. കുറച്ച് മാസം മുമ്പാണ് വിശാഖിന്റെ വിവാഹ നിശ്ചയം ആഘോഷമായി നടന്നത്. പൊതുവെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ലാത്ത പ്രണവ് മോഹൻലാലും സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

  ലവ് ആക്ഷൻ ഡ്രാമ വലിയ ​ഹിറ്റായ സിനിമയായിരുന്നു. ചിത്രത്തിൽ നയൻതാര, നിവിൻ പോളി, അജു വർ​ഗീസ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. സംവിധായകനായുള്ള ധ്യാനിന്റെ അരങ്ങേറ്റം കൂടിയാണ് ലവ് ആക്ഷൻ ഡ്രാമയിലൂടെ സംഭവിച്ചത്.

  ശേഷമാണ് സാജൻ ബേക്കറി എന്ന അജു വർ​ഗീസ് സിനിമ വിശാഖ് നിർമിച്ചത്. പക്ഷെ സിനിമ വേണ്ടത്ര ഓടിയില്ല. പിന്നീട് വിനീത് ശ്രീനിവാസന് വേണ്ടി പ്രണവിനെ നായകനാക്കി ഹൃദയം വിശാഖ് നിർമിച്ചു. 2022ൽ മലയാളത്തിൽ പിറന്ന ഹിറ്റ് സിനിമകളിലൊന്നാണ് ഹൃദയം.

  Read more about: mohanlal
  English summary
  Hridayam Movie Producer Visakh Subramaniam Got Married, Wedding Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X