'ദര്‍ശന' കേട്ട ശേഷം ലാലേട്ടൻ പറഞ്ഞത്, തുറന്ന് പറഞ്ഞ് ഹിഷാം, അപ്പുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രണവ് നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. സിനിമയിലെ ആദ്യ ഗാനവും ടീസറും പുറത്ത് വന്നിരുന്നു. പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഗാനം കണ്ടിരിക്കുന്നത്. ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഗാനം. ഹിഷാം അബ്ദുള്‍ വഹാബാണ് ദർശന എന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ. ഹിഷാം തന്നെയാണ് പാട്ട് പാടിയിരിക്കുന്നതും.

mohanlal- pranav

ഇപ്പോഴിത ഗാനം ആളുകള്‍ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഹിഷാം. അതിനൊപ്പം പാട്ട് കേട്ട ശേഷം മോഹന്‍ലാലും പ്രണവും പറഞ്ഞ അഭിപ്രായത്തെ കുറിച്ചും ഹിഷാം പറയുന്നുണ്ട്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.'പാട്ടിറങ്ങിയ ശേഷം ലാലേട്ടന്‍ വിനീതേട്ടനെ വിളിച്ചിരുന്നു. എന്നാണ് ഹിഷാം പറയുന്നത്. അദ്ദേഹംത്തിന്റെ വാക്കുകൾ ഇങ്ങനെ...

'പാട്ടിറങ്ങിയ ശേഷം ലാലേട്ടന്‍ വിനീതേട്ടനെ വിളിച്ചിരുന്നു. പാട്ട് ഗംഭീരമായെന്ന് ലാലേട്ടന്‍ പറഞ്ഞു. ആ സന്തോഷം വിനീതേട്ടന്‍ ഞങ്ങളെ അറിയിച്ചു. വലിയ സന്തോഷം തോന്നി. എല്ലാവരിലേക്കും പാട്ടെത്തിയതിലും വളരെ സന്തോഷം തോന്നി. പാട്ടിറങ്ങിയ ശേഷം ഞാന്‍ അപ്പുവിനെ വിളിച്ചിരുന്നു. അപ്പു ഭയങ്കര സൈലന്റാണ്. പാട്ട് സക്‌സസ് ആയപ്പോഴാണ് ഞാന്‍ അപ്പുവിനെ വിളിക്കുന്നത്. ഞാന്‍ കണ്‍ഗ്രാന്റ്‌സ് പറഞ്ഞപ്പോള്‍ കണ്‍ഗ്രാന്റ്‌സ് ടു യു ഹിഷാം എന്നായിരുന്നു അപ്പുവിന്റെ മറുപടി. കണ്‍ഗ്രാറ്റ്‌സ് ടു അസ് എന്ന് ഞാനും പറഞ്ഞു. അപ്പുവല്ല അപ്പുവിന് ചുറ്റുമുള്ളവരാണ് ഗാനം സെലിബ്രേറ്റ് ചെയ്യുന്നത്, ഹിഷാം പറഞ്ഞു.

പാട്ട് ഗംഭീരമായി എന്ന് പറയുന്നത് ഹൃദയത്തിന് കിട്ടാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ്. ഹൃദയത്തില്‍ 15 പാട്ടുണ്ടെന്ന് ആദ്യം പറഞ്ഞിരുന്നില്ലെന്നും 9 പാട്ടെങ്കിലും ഉണ്ടാകുമെന്നായിരുന്നു പറഞ്ഞതെന്നും ഹിഷാം പറയുന്നു.കഥ പറയുമ്പോള്‍ ആദ്യത്തെ പാട്ടിനെ കുറിച്ച് മാത്രമായിരുന്നു വിനീതേട്ടന്‍ പറഞ്ഞത്. അതുകൊണ്ട് ആ പാട്ടില്‍ മാത്രമായിരുന്നു കോണ്‍സന്‍ട്രേറ്റ് ചെയ്തത്. അതിന് ശേഷമാണ് ഓരോ പാട്ടും ചെയ്യാന്‍ തുടങ്ങിയത്. പിന്നെ ഒടുവില്‍ നോക്കുമ്പോഴാണ് 15 പാട്ടായെന്ന് മനസിലായത്. ചില ഗാനങ്ങളുടെ ഡ്യൂറേഷനിലും ഫോര്‍മാറ്റിലും വ്യത്യാസമുണ്ട്. ദര്‍ശന ചെയ്യാനായി തയ്യാറെടുക്കുമ്പോള്‍ പാട്ടില്‍ ദര്‍ശന എന്ന വാക്ക് തീര്‍ച്ചയായും വേണമെന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നു. അതുപോലെ ലൗ സോങ് ആവണമെന്നും പറഞ്ഞു.

മിക്ക പാട്ടുകളും ഞാനും വിനീതേട്ടനും ഒരുമിച്ചിരുന്നാണ് കംപോസ് ചെയ്തത്. ദര്‍ശന രണ്ടുമൂന്ന് മണിക്കൂറിനുള്ളില്‍ ഏകദേശം രൂപം കംപോസ് ചെയ്തിരുന്നു. അതിന് ശേഷമാണ് ഇസ്താംബുളില്‍ പോയി കുറച്ച് ഇന്‍സ്ടുമെന്റ്‌സ് റെക്കോര്‍ഡ് ചെയ്യുന്നത്. അത് ട്രാക്കില്‍ ഉപയോഗിച്ചു. പിന്നെ മിക്‌സിങ്ങിനായി കുറേ നാള്‍ ചെലഴിച്ചു. ഇപ്പോള്‍ ആളുകള്‍ കേള്‍ക്കുന്നത് ദര്‍ശനയുടെ 35ാമത്തെ വേര്‍ഷനാണ്. അതാണ് ഫൈനല്‍ ലോക്ക് ചെയ്ത മിക്‌സ്. എന്നാല്‍ എല്ലാ സോംഗിനും അത്രയുംവേര്‍ഷന്‍ ഉണ്ടായിട്ടില്ല, ഹിഷാം പറയുന്നു.

പാട്ട് വൻ വിജയമായതിന് പിന്നാലെ പുതിയ ടീസർ ഹൃദയം ടീം പങ്കുവെച്ചിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം ദര്‍ശനയോട് യാത്ര പറഞ്ഞ് പോകുന്ന പ്രണവിനെ ആണ് വീഡിയോയിൽ കാണുന്നത്. മനോഹരമായ സംഗീതത്തോടെയാണ് ടീസർ തുടങ്ങുന്നത് ഇത് വൈറലായിട്ടുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഹൃദയം. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ സിനിമകള്‍ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. അതേസമയം, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന മൂന്നാമത്തെ സിനിമയാണ് ഹൃദയം.

Read more about: pranav mohanlal mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X