Don't Miss!
- News
ശൈശവ വിവാഹം: അസമില്‍ 2000 പേര് അറസ്റ്റില്‍, പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
- Sports
രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Lifestyle
ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
ഡിവോഴ്സ് ആയിരിക്കെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവ സുന്ദരി?; ഹൃതിക്-സബ പ്രണയം തുടങ്ങിയതിങ്ങനെ
ബോളിവുഡിലെ മുൻ നിര നായക നടൻ ആണ് ഹൃതിക് റോഷൻ, ഒരു സൂപ്പർ താരം എന്നതിനപ്പുറം ഹൃതിക്ക് പ്രേക്ഷക മനസ്സിൽ ഒരു സ്റ്റെെൽ ഐക്കൺ ആണ്. ബോളിവുഡിലെ ഗ്രീക്ക് ദേവൻ എന്നാണ് ആരാധകർ ഹൃതിക്കിനെ വിളിക്കുന്നത്. ഒരു ഹോളിവുഡ് താരത്തോട് കിട പിടിക്കാൻ പറ്റുന്ന ലുക്കും സ്റ്റെെലും ആണ് ഹൃതിക്കിനെ വ്യത്യസ്തനാക്കുന്നത്.
ഈ രൂപ ഭംഗി നടന്റെ മിക്ക സിനിമകളിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൃഷ്, അഗ്നീപാത്, കൈറ്റ്സ്, ധൂം 2 തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ആണ് ഫൈറ്റർ.

ഈ വർഷം സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ദീപിക പദുകോൺ ആണ് സിനിമയിൽ ഹൃതിക്കിന്റെ നായിക ആയെത്തുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ആണിത്. കരിയറിനൊപ്പം തന്നെ ഹൃതിക്കിന്റെ വ്യക്തി ജീവിതവും വാർത്തകളിൽ നിറയാറുണ്ട്.
സൂസൻ ഖാനുമായുള്ള പ്രണയ വിവാഹം, പിന്നീടുണ്ടായ വിവാഹ മോചനം, കങ്കണയുമായുണ്ടാെയെന്ന് പറയപ്പെടുന്ന പ്രണയം, യുവ നടി സബ അസദുമായുള്ള പ്രണയം തുടങ്ങിയവ എല്ലാം ഹൃതിക്കിനെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചിരുന്നു.

കാമുകി സബ അസദുമായി നടൻ വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ ഹൃതിക്കും സബയും തമ്മിലുള്ള പ്രണയകഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആവുകയാണ്.
പ്രണയത്തിലായി മാസങ്ങളോളം ഇക്കാര്യം പുറത്തറിയാതിരിക്കാൻ സബയും ഹൃതിക്കും ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഇരുവരും കൂടുതൽ അടുത്തറിയുകയും ഹൃതിക്കിന്റെ ബന്ധുക്കളുമായി സബ പരിചയപ്പെടുകയും ചെയ്തു. ഹൃതിക്കിനും കുടുംബത്തിനും ഒപ്പം സബ ഒത്തു ചേരാറുമുണ്ട്.

ഇരുവരും ഒരു ഡേറ്റിംഗ് ആപ്പിലൂടെ ആണ് പരിചയപ്പെട്ടതെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ ട്വിറ്ററിലൂടെ ആണ് ഹൃതിക്-സബ സൗഹൃദം ഉടലെടുക്കുന്നതെന്നാണ് പിന്നീട് പുറത്ത് വന്ന വിവരം.
സബയുടെ ഒരു മ്യൂസിക് വീഡിയോ ഹൃതിക് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതിന് നന്ദി അറിയിച്ച് ഹൃതിക്കിന് സബ മെസേജ് അയച്ചു. അങ്ങനെയാണ് പരിചയം തുടങ്ങുന്നത്.

49 കാരനായ ഹൃതിക് വിവാഹ മോചിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. 37 കാരിയാണ് സബ അസദ്. വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും ആദ്യ ഭാര്യ സൂസൻ ഖാനുമായി ഹൃതിക്കിന് ഇപ്പോഴും സൗഹൃദം ഉണ്ട്. രണ്ട് മക്കളെയും ഇരുവരും ഒരുമിച്ചാണ് നോക്കുന്നത്. പാർട്ടികളിലും മറ്റും ഇരുവരും ഒത്ത് ചേരാറുണ്ട്.

ഹൃതിക്കിനെ പോലെ തന്നെ സൂസനും പുതിയ പ്രണയം കണ്ടെത്തി. നടൻ അർസ്ലൻ ഗോണി ആണ് സൂസൻ ഖാന്റെ കാമുകൻ. ഹൃതിക്കിന്റെയും സുഹൃത്താണ് ഇദ്ദേഹം. ഹൃതിക്കും സബയും വിവാഹം കഴിക്കാൻ പോവുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. താരങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ സൂസനും അർസ്ലനും വിവാഹം കഴിക്കാൻ പോവുകയാണെന്നും ഗോസിപ്പ് വന്നിരുന്നു.
-
അന്നേ എല്ലാ പുസ്തകങ്ങളും വരുത്തിച്ച് വായിക്കും; 'ഇന്ദ്രൻസ് സീരിയസായ ആളാണെന്ന് അന്ന് ആരും മനസ്സിലാക്കിയില്ല'
-
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
-
'മകന് വേണ്ടി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ, സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി