Don't Miss!
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- News ഗോൾഡ് ലോണിനും ഇഎംഐയോ? കെഎസ്എഫ്ഇ എന്നാ സുമ്മാവാ, ആശ്വാസമേകാൻ ജനമിത്രം പദ്ധതി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Automobiles തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
ഏഷ്യയിലെ ഏറ്റവും സെക്സിയായ താരം ഹൃത്വിക് റോഷന്! പ്രഭാസും സല്മാന് ഖാനുമെല്ലാം പിന്നിലാണ്
ബോളിവുഡ് താരം ഹൃത്വിക് റോഷനെ തേടി വീണ്ടും അംഗീകാരങ്ങള്‍. ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഹൃത്വിക് റോ,ന് തിരഞ്ഞെടുക്കപ്പെട്ടു. ബ്രീട്ടിഷ് പോര്‍ട്ടല്‍ ഈസ്റ്റേണ്‍ ഐ നടത്തിയ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാം സ്ഥാനത്ത് എത്തിയത്. രസകരമായ കാര്യം വോട്ടെടുപ്പിലെ ആദ്യ പത്ത് സ്ഥാനം നേടിയവരില്‍ പലരും ഇന്ത്യക്കാരാണെന്നുള്ളതാണ്.
വിവിയന്‍ ദേസന, സല്മാന് ഖാന്, ഷാഹിദ് കപൂര്‍, വിരാട് കോലി, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, പ്രഭാസ് തുടങ്ങിയവരെല്ലാമാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. അതേ സമയം ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ക്രിക്കറ്റ് താരമായി വിരാട് കോലി മാറി. ബാഹുബലിയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രഭാസ് പത്താം സ്ഥാനത്താണുള്ളത്.
നേരത്തെ ഏറ്റവും സുന്ദരന്മാരായ സിനിമാ താരങ്ങളെ കണ്ടെത്തുന്നതിന് വേള്‍ഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട് കോം എന്ന വെബ്സൈറ്റ് നടത്തിയ വോട്ടെടുപ്പിലും ഹൃത്വിക് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. 45 വയസുകാരനാണെങ്കിലും ശരീരസൗന്ദര്യം സംരക്ഷിക്കുന്നതിന്റെ കാര്യത്തില്‍ ഹൃത്വിക് എല്ലാവര്ക്കും മാതൃകയാണ്. തനിക്ക് ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷവനാണെന്ന് താരം പറഞ്ഞിരിക്കുകയാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വിലയിരുത്തുന്നതിനോട് ഞാന്‍ യോജിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
അവസരങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണമിതാണ്! ഇനിയും നിലപാടുകളില്‍ മാറ്റമില്ലെന്ന് നടി രമ്യ നമ്പീശന്