അത് എന്റെ ഹൃദയം തകർന്ന ദിവസമായിരുന്നു, സൂപ്പർ താരത്തിന്റെ വിവാഹത്തെ കുറിച്ച് നടി മീന

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി സിനിമയിൽ എത്തുകയും പിന്നീട് തെന്നിന്ത്യൻ സിനിമയുടെ സ്ഥിരമുഖമാകുകയായിരുന്നു താരം1982 ൽ പുറത്തു വന്ന നെഞ്ചങ്കൾ എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തിയ മീന ഒരു നീണ്ട കാലയളവിൽ തെന്നിന്ത്യൻ സിനിമയിലെ ബാലതാരമായി തിളങ്ങുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മുൻനിര താരങ്ങളുടെ ചിത്രത്തിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്. 1990 ലാണ് മീന നായികയായി ചുവട് വെച്ചത്. തെലുങ്ക് സിനിമയിലൂടെയായിരുന്നു താരത്തിന്റെ നായിക പ്രവേശനവും .

മലയാളം, തമിഴ്, തെലുങ്ക്., കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനി‌കളിൽ മുൻനിരതാരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം മീനയ്ക്ക് ലഭിച്ചിരുന്നു. വിവാഹത്തിനെ തുടർന്ന് സിനിമയ്ക്ക് ചെറിയ ഇടവേള നൽകിയ മീന, മകൾ ജനിച്ചതിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. മലയാളത്തിൽ ഇപ്പോഴും മീനയ്ക്ക് കൈനിറയെ ആരാധകരാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തന്റെ ഹൃദയം തകർന്ന നിമിഷത്തെ കുറിച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.താരത്തിന്റെ ഹൃദയം തകർത്ത പുരുഷനെ കുറിച്ചായിരുന്നു മീനയുടെ പോസ്റ്റ്, താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 പ്രിയ താരം

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറച്ചായിരുന്നു താരം പറഞ്ഞത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടനായിരുന്നു ഹൃത്വിക് റോഷൻ. അദ്ദേഹത്തെ നേരിൽ കണ്ട ദിവസത്തെയാണ് ഹൃദയം തകർന്ന ദിവസമായി മീന പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ഹൃത്വിക്കിനെ നേരിൽ കണ്ട ദിവസത്തെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിൻരെ പോസ്റ്റ്. തന്റെ പ്രിയപ്പെട്ട താരത്തെ കണ്ട ദിവസം ഹൃദയം തകര്‍ന്ന ദിവസമായിരുന്നുവെന്നാണ് മീന പറയുന്നത്. ഹൃത്വിക്കിനെ മീന കണ്ടത് അദ്ദേഹത്തിന്റെ വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനിലായിരുന്നു. ബംഗളൂരുവില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. നിരവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

  ഇന്നും  ഹൃത്വിക് തന്നെ

ഹസ്തദാനം ചെയ്യുന്ന ചിത്രമായിരുന്നു മീന പങ്കുവെച്ചത്. തെന്നിന്ത്യൻ സിനിമയിൽ കമൽ, രജനികാനന്ത്, മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച മീനയുടെ പ്രിയപ്പെട്ട നടൻ ഇന്നും ഹൃത്വിക് തന്നെയാണ്. അത് പോസ്റ്റിൽ എടുത്തു പറയുകയു ചെയ്യുന്നുണ്ട്. മീനയുടെ പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. താരത്തെ സാമാധാനപ്പെടുത്തി കൊണ്ടുള്ള രസകരമായ കമൻറുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് താരത്തിനോട് സുഖാന്വേഷണവും നടത്തുന്നുണ്ട് പ്രേക്ഷകർ,

സിനിമ  ജീവിതം തുടങ്ങിയത്


നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൽ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പല അഭിമുഖത്തിലും പറയുകയുണ്ടായി.

Recommended Video

Meena Has Something To Say About Mohanlal | Oneindia Malayalam
 മലയാളത്തിലെ എൻട്രി‌‌‌‌

മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം മീനയ്ക്ക് ലഭിച്ചിരുന്നു. സിനിമയുടെ തുടക്കത്തിൽ മാത്രമല്ല ഇപ്പാഴും നടി മലയാളത്തിലെ ഭാഗ്യ നായിക തന്നെയാണ്. വിവാഹം കഴിഞ്ഞു പോകുന്നതിൽ ഭൂരിഭാഗം നടിമാരും പീന്നീട് അമ്മ സെക്കന്റ് ഹീറോയിൻ എന്നീ റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മീന ഇപ്പോഴും നായികയായി തന്നെയാണ് മലയാളത്തിൽ നിലനിൽക്കുന്നത്. സാന്ത്വനം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൾ വേഷത്തിലൂടെയാണ് മീന ആദ്യം മോളിവുഡിൽ എത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി തിളങ്ങാനും നടിയ്ക്ക് സാധിച്ചു. 2020 ൽ പുറത്തിറങ്ങിയ ഷൈലോക്കാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

മീന ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: meena മീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X