twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡാന്‍സിന് മുന്‍പ് വിജയിയും അല്ലു അര്‍ജുനും കഴിക്കുന്നതെന്താണ്? അറിയാന്‍ താല്‍പര്യമുണ്ടെന്ന് ഹൃത്വിക്

    |

    സിനിമാ അഭിനയം മാത്രമല്ല കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരങ്ങള്‍ ഒരുപാടാണ്. ബോളിവുഡിന്റെ പ്രിയതാരം ഹൃത്വിക് റോഷന്‍ ആരാധകരെ അതിശയിപ്പിക്കുന്ന മികവുറ്റ നര്‍ത്തകന്‍ കൂടിയാണ്. ഹൃത്വികിന്റെ പവര്‍ഫുള്‍ പ്രകടനം കണ്ടാല്‍ ആരും അമ്പരന്ന് പോകും. അടുത്തിടെ ചെന്നൈയില്‍ സന്ദര്‍ശനത്തിനെത്തിയ താരം അവിടുന്ന് ഒരു അഭിമുഖത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുനെ കുറിച്ചും വിജയിയെ കുറിച്ചും ഹൃത്വിക് പറഞ്ഞിരിക്കുകയാണ്.

    അല്ലു അര്‍ജുന്‍ ഊര്‍ജ്ജസ്വലതോയെടുയം ശക്തനും പ്രചോദനം നല്‍കുന്ന ആളുമാണ്. അതുപോലെ വിജയ് അദ്ദേഹം ആരുമറിയാതെ രഹസ്യമായി എന്തോ ഒരു ഡയറ്റ് നടത്താറുണ്ട്. കാരണം ഇവരുടെ എനര്‍ജിയുടെ പിന്നില്‍ മറ്റെന്തോ കാരണമുണ്ട്. അവര്‍ ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ എനിക്കും താല്‍പര്യമുണ്ട്.

     actors

    സ്വന്തം ഡാന്‍സിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശീലനമാണ് കൂടുതലുമെന്നായിരുന്നു ഉത്തരം. എല്ലാം ശരിയാണെങ്കില്‍ പിന്നെ അതിനെ കുറിച്ചങ്ങ് മറന്നേക്കു. പൂര്‍ണമായും മറന്ന് പിന്നെ നിങ്ങള്‍ സ്വയം ആസ്വദിക്കുക. നിങ്ങളൊരു താരമാണെങ്കില്‍ മുഖഭാവങ്ങള്‍ കൂടി ഓര്‍ക്കണം. എന്നാല്‍ നിങ്ങളൊരു നര്‍ത്തകനാണെങ്കില്‍ ഒരുപാട് കഴിവുകള്‍ കളിക്കുന്നതിനിടെ തന്നെ ലഭിക്കും. എന്നെ സംബന്ധിച്ചിടത്തോളം സിനിമയില്‍ ഒരു ഡാന്‍സറുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അത് ആസ്വദിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങള്‍ അത് ആസ്വദിക്കുന്നുണ്ടെന്ന് മുഖത്ത് നിന്ന് തന്നെ അറിയാന്‍ സാധിക്കും.

    നിങ്ങളുടെ മുഖത്ത് ആ സന്തോഷമുണ്ടെങ്കില്‍ സ്‌റ്റെപ് തെറ്റിയാല്‍ പോലും ആറും അറിയില്ലെന്നും താരം പറയുന്നു. അടുത്ത കാലത്തൊന്നും താന്‍ തെന്നിന്ത്യന്‍ സിനിമകളൊന്നും കണ്ടിട്ടില്ല. എന്നാല്‍ ഇവിടെയുള്ള താരങ്ങളുടെയും ടെക്‌നിഷ്യന്‍മാരുടെയും വലിയ ആരാധകനാണ് ഞാന്‍. ഇവിടുന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതാണ് ഞാന്‍ അതിനെ സ്‌നേഹിക്കാന്‍ കാരണം.

    English summary
    Hrithik Roshan on Allu Arjun And Vijay's dance skill
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X