'അവന്റെ പേര് കേട്ടാൽ ഇപ്പോഴും ഇമോഷണലാവും'; പ്രസവ സമയത്ത് കൂടെയിരിക്കാൻ പറ്റാതെ പോയതിനെ കുറിച്ച് ആൻസൺ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ഡിംപിൾ റോസ്. ബാലതാരമായി കരിയർ ആരംഭിച്ച താരം വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. മിനിസ്‌ക്രീനിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം. മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലിന്റെ ഉടമയാണിപ്പോൾ ഡിംപിൾ റോസ്. ഇരുപത്തി നാലാമത്തെ വയസിലായിരുന്നു ഡിംപിളിന്റെ വിവാഹം. അതിനുശേഷം ഇരട്ട കുഞ്ഞുങ്ങളെ താരം പ്രസവിച്ചു.

പക്ഷെ അതിൽ ഒരാളെ മാത്രമെ ഡിംപിളിന് ജീവനോടെ കിട്ടിയുള്ളു. പാച്ചുവെന്ന് ഓമനപ്പേരുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ താൻ നടത്തിയ സ്ട്ര​ഗിൾ പലപ്പോഴായി ഡിംപിൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മകൻ നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും ഡിംപിളിനുണ്ട്. ഇപ്പോഴിതാ ഡിംപിളിനെ കുറിച്ച് ഭർത്താവ് ആൻസൺ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Dimple Rose

കഴിഞ്ഞ ​ദിവസം ഭര്‍ത്താവിനും മകനുമൊപ്പമുള്ള മനോഹരമായ അവധിക്കാല യാത്രയുടെ വീഡിയോ ഡിംപിൾ പങ്കിട്ടിരുന്നു. അതിലൊരു ക്യു ആന്റ് എ വീഡിയോയുമുണ്ടായിരുന്നു. അതിലാണ് ആദ്യമായി മകന്റെ വേർപാടിനെ കുറിച്ചും പ്രേക്ഷകർ നാളുകളായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കുമുള്ള മറുപടി ആൻസൺ നൽ‌കിയത്.

'മകന്‍ മരിച്ചതിന്റെ വേദന ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല. ഇപ്പോഴും അവന്റെ പേരൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ ഇമോഷണലാവും. അതങ്ങനെ പെട്ടന്ന് മറക്കാന്‍ പറ്റുന്ന കാര്യമല്ല. ആ വേദനയും മാറില്ല. പിന്നെ പ്രസവ സമയത്ത് കൂടെ ഇല്ലാതെയല്ല ആശുപത്രിയ്ക്ക് പുറത്ത് ഞാന്‍ ഉണ്ടായിരുന്നു. കൊവിഡിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഡിംപിളിന്റെ പ്രസവം.'

'അതുകൊണ്ട് കൂട്ടിരിപ്പുകാര്‍ക്ക് അടുത്തിരിക്കാന്‍ പരമിതികളുണ്ട്. കൊവിഡ് ടെസ്റ്റുകള്‍ സ്ഥിരം നടത്തണം. അത്തരം ചില ബുദ്ധിമുട്ടുകള്‍ കാരണമാണ് അടുത്തിരിക്കാന്‍ കഴിയാതെ പോയത്. പക്ഷെ ആശുപത്രിയ്ക്ക് പുറത്ത് തന്നെ ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രസവത്തോടെ ഒരാള്‍ മരിക്കുകയും അപ്പോഴത്തെ അവസ്ഥകളും എല്ലാം തരണം ചെയ്ത് ഡിംപിളിനെ കണ്ടത് മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു', എന്നാണ് ആൻസൺ പറഞ്ഞത്.

ബാം​ഗ്ലൂരിലെ തന്റെ ജോലി സ്ഥലത്തേക്ക് ഡിംപിളിനെയും കുഞ്ഞിനേയും കൊണ്ടുപോകാത്തതിന്റെ കാരണവും ആൻസൺ വെളിപ്പെടുത്തി. 'ഒന്നാമത്തെ കാര്യം മകന്റെ ഒറ്റപ്പെടല്‍ ഒഴിവാക്കാനാണ്. ഇവിടെ എല്ലാവര്‍ക്കുമൊപ്പം പൂര്‍ണമായും കളിച്ച് രസിച്ചാണ് അവന്‍ മുന്നോട്ട് പോകുന്നത്. അവിടെ കൊണ്ടുപോയാല്‍ മുറിയിലിട്ട് പൂട്ടിയ അവസ്ഥയാവും.'

Dimple Rose

'അതല്ലാതെ ഇപ്പോള്‍ തനിച്ചാവുമ്പോള്‍ ഏത് സാഹചര്യത്തിലും എനിക്ക് ജീവിക്കാന്‍ സാധിക്കും. ഇവര്‍ രണ്ടുപേരെയും കൊണ്ടുപോകുമ്പോള്‍ ഞാന്‍ അതിന്റെ ഫെസിലിറ്റിയും കൂടെ കണ്ടെത്തണം. മറ്റൊരു കാരണം മകന്‍ കൂടെ ഉണ്ടാവുമ്പോള്‍ എപ്പോഴും എന്റെ കൂടെ തന്നെയാണ്. വര്‍ക്ക് ഫ്രം ഹോം ഒക്കെ വരുമ്പോഴും കോള്‍ വരുമ്പോഴും അവന്‍ സമ്മതിക്കില്ല', അതൊക്കെ കാരണങ്ങളാണെന്നാണ് ആന്‍സണ്‍ പറഞ്ഞത്. പാച്ചുവിനെ പ്രസവിച്ച് 56-മത്തെ ദിവസമാണ് ഡിംപിൾ ആദ്യമായി കാണുന്നത്.

അവയവങ്ങൾ ഒന്നും പൂർണ്ണ വളർച്ച എത്തിയിരുന്നില്ല. അവനെ കണ്ടപ്പോൾ ഡിംപിൾ കരയുകയാണ് ചെയ്തത്. വികൃത രൂപമായിരുന്നു അവന്. ദൈവം എന്തിനാണ് തന്നോട് ഈ ക്രൂരത ചെയ്യുന്നതെന്ന് താൻ ചിന്തിച്ചുപോയിട്ടുണ്ടെന്നും. 126 ദിവസങ്ങൾക്ക് ശേഷമാണ് എൻഐസിയു വാസം കഴിഞ്ഞ് മകനുമായി വീട്ടിൽ എത്തുന്നതെന്നും മുമ്പൊരിക്കൽ ഡിംപിൾ വെളിപ്പെടുത്തിയിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X