'അമ്മയെ പോലെ അമ്മ മാത്രം... എത്ര വയ്യെങ്കിലും നമുക്കായി അവർ എല്ലാം ചെയ്യും'; ദിയയ്ക്ക് സർപ്രൈസ് നൽകി അശ്വിൻ

ദിയ കൃഷ്ണയ്ക്കൊപ്പം ചേർന്ന് ഭർത്താവ് അശ്വിനും ഇപ്പോൾ അസ്സലൊരു വ്ലോ​ഗറായി. തമിഴും മലയാളവും കല​ർന്നുള്ള അശ്വിന്റെ സംസാര രീതിക്കാണ് ആരാധകർ ഏറെയും. ദിയയുടെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട പുതിയ വ്ലോ​ഗ് ആരംഭിക്കുന്നത് അശ്വിന്റെ ഇൻട്രോയോടെയാണ്. ഏറെ നാളായി ദിയയ്ക്കുള്ള ഒരു ആ​ഗ്രഹം അശ്വിൻ സാധിച്ച് കൊടുത്തതിന്റെ വിശേഷമാണ് പുതിയ വ്ലോ​ഗിലുള്ളത്.

ഡയ്സണിന്റെ എയർ റാപ്പ് മൾട്ടി സ്റ്റൈലറിന്റെ ഒരു കിറ്റാണ് അശ്വിൻ ദിയയ്ക്കായി വാങ്ങി സമ്മാനിച്ചത്. ഏറെ നാളുകളായി ഇങ്ങനൊരു ആ​ഗ്രഹം ദിയ പറയുന്നുണ്ടായിരുന്നുവെന്നും ആദ്യമൊന്നും എന്താണ് ഡയ്സണെന്ന് തനിക്ക് മനസിലായിരുന്നില്ലെന്നും അശ്വിൻ പറഞ്ഞു.

Diya Krishna
Photo Credit: https://www.instagram.com/_diyakrishna_

അശ്വിൻ സമ്മാനം നൽകിയപ്പോൾ ദിയ സർപ്രൈസ്ഡായി. അശ്വിന്റെ കയ്യിൽ നിന്നും ഇത് സമ്മാനമായി കിട്ടണമെന്ന് താൻ അതിയായി ആ​ഗ്രഹിച്ചിരുന്നുവെന്നും അശ്വിൻ സമ്പാദിച്ച കാശിൽ അവൻ തന്നെ തനിക്ക് ഇത് വാങ്ങി തരണമെന്ന് വാശിയുണ്ടായിരുന്നുവെന്നും ദിയ പറഞ്ഞു. ഡയ്സണിന്റെ എയർ റാപ്പ് മൾട്ടി സ്റ്റൈലറിന്റെ ഉപയോ​ഗ രീതികൾ കൃത്യമായി തനിക്ക് അറിയില്ലെന്നും സഹോദരിമാരായ അഹാനയിൽ നിന്നും ഇഷാനിയിൽ നിന്നും ചോദിച്ച് മനസിലാക്കണമെന്നും ദിയ പറഞ്ഞു.

വിവാഹശേഷം അശ്വിനൊപ്പം വീടിന് സമീപത്തുള്ള ഫ്ലാറ്റിലേക്ക് ദിയ താമസം മാറി. എന്നിരുന്നാലും ഇരുവരുടെയും വീടുകളിൽ നിന്ന് കുടുംബാം​ഗങ്ങൾ സഹായത്തിന് എത്തുകയും ഭക്ഷണം തയ്യാറാക്കി നൽകുകയുമെല്ലാം ചെയ്യാറുണ്ട്. ദിയയ്ക്ക് ഷൂട്ട് അടക്കമുള്ളവയുള്ളതുകൊണ്ട് അശ്വിന്റെ അമ്മയാണ് ഇരുവ​ർക്കുമുള്ള ഭക്ഷണം തയ്യാറാക്കി കൊടുത്ത് വിട്ടത്.

അതുപോലെ ദിയയുടെ ഫ്ലാറ്റിലേക്ക് ആവശ്യമായ ​ഗ്രോസറീസ് വാങ്ങി അടുക്കളയിൽ എല്ലാം സെറ്റ് ചെയ്ത് കൊടുത്തത് സിന്ധുവാണ്. അമ്മ ഫ്ലാറ്റ് വൃത്തിയാക്കുന്ന ക്ലിപ്പുകളും പുതിയ വ്ലോ​ഗിൽ ദിയ ഉൾപ്പെടുത്തിയിരുന്നു. ഏത് കാര്യത്തിനും എപ്പോഴും ഒപ്പം നിൽക്കുന്ന രണ്ട് അമ്മമാരെ ലഭിച്ച ദിയ ഭാ​ഗ്യവതിയാണെന്നാണ് വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെട്ട കമന്റുകൾ. നാല് പെൺമക്കൾക്കുമൊപ്പം സുഹൃത്തിനെപ്പോലെയാണ് സിന്ധു കൃഷ്ണ നിലകൊള്ളാറുള്ളത്.

സിന്ധുവിനെ അഭിനന്ദിച്ചും നിരവധി കമന്റുകളുണ്ട്. അതേസമയം ചിലർ ഭർത്താവിൽ നിന്നും സർപ്രൈസ് ചോദിച്ച് വാങ്ങിയതിന് ദിയയെ പരിഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അശ്വിന്റെയും ദിയയുടേയും വിവാ​ഹം നടന്നത്.

Diya Krishna Aswin Ganesh
Photo Credit: https://www.instagram.com/_diyakrishna_

ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷമായിരുന്നു വിവാഹം. രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങൾ ഏറെയായി അശ്വിന്റെ സുഹൃത്താണ് ദിയ കൃഷ്ണ. തിരുവനന്തപുരത്ത് കുടുംബസമേതം സ്ഥിരതാമസമാണെങ്കിലും അശ്വിൻ തമിഴ് ബ്രാഹ്മിണാണ്. യുട്യൂബർ എന്നതിന് പുറമെ ഒരു സംരംഭക കൂടിയാണ് ദിയ കൃഷ്ണ.

വിവാഹശേഷം ബിസിനസിൽ ശ്രദ്ധിക്കാൻ വേണ്ടത്ര സമയം ലഭിക്കാത്തതിനാൽ ബിസിനസിനെ അത് ചെറിയ രീതിയിൽ ബാധിച്ചിട്ടുള്ളതായും പുതിയ വീഡിയോയിൽ ദിയ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X