'പെട്ടന്ന് ദേഷ്യം വരും, മറ്റുള്ളവരോടുള്ള ദേഷ്യവും നമ്മോട് തീർക്കും'; ജ്യോത്സ്നയെ കുറിച്ച് ഭർത്താവ്!

മലയാളികളുടെ പ്രിയങ്കരിയായ ​ഗായികയാണ് ജ്യോത്സ്ന. എന്ത് സുഖമാണീ നിലാവ് എന്ന നമ്മളിലെ ഒരു ​ഗാനം മാത്രം മതി ജ്യോത്സ്നയെ മലയാളികൾക്ക് ഓർക്കാൻ. മലയാളത്തിലെ പിന്നണി ഗായകർക്കിടയിൽ ഏറെ ശ്രദ്ധേയമായ സ്വരമാണ് ജ്യോത്സ്നയുടേത്. തൃശ്ശൂർ സ്വദേശിനിയായ ജ്യോത്സ്ന രാധാകൃഷ്ണൻ 2002ൽ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ്‌ മലയാള സിനിമാലോകത്തെത്തിയത്. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന ജ്യോത്സ്ന കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്.

പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലാണ് ആദ്യം പാടിയതെങ്കിലും ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയത് നമ്മളിലെ എന്ത് സുഖമാണീ നിലാവ് എന്ന ഗാനമാണ്. വേറിട്ട സ്വരമാണ് ജ്യോത്സ്നയെ തന്റെ സമകാലികരായ ഗായികമാർക്കിടയിൽ നിന്നും വ്യത്യസ്തയാക്കുന്നത്. സ്വപ്നക്കൂടിലെ കറുപ്പിനഴക്, മനസ്സിനക്കരെയിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലത്തിലെ മെഹറുബാ എന്നിവയെല്ലാം ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയ ഗാനങ്ങളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്ക് ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.

നമ്മളിലെ ​ഗാനത്തിലൂടെ ശ്രദ്ധേയയായി

ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി ജ്യോത്സ്ന ആലപിച്ച ഹിന്ദി ​ഗാനമാണ് ​ഗായികയുടേതായി ഏറ്റവും അവസാനം മലയാളത്തിൽ പുറത്തിറങ്ങിയ ​ഗാനം. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ. യൂട്യൂബിൽ റിലീസ് ചെയ്ത റഫ്താരാ എന്ന ഹിന്ദി ഗാനം സംഗീതപ്രേമികൾ ഏറ്റെടുത്തു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഗാനം ഒന്നാമതെത്തി. ഈ ഹിന്ദി ഗാനം പാടിയത് ഏതെങ്കിലും ബോളിവുഡ് ഗായികയായിരിക്കുമെന്ന് കരുതിയവരെ ഞെട്ടിച്ച് കൊണ്ടാണ് ക്രെഡിറ്റിൽ തൃശൂരുകാരിയായ ജ്യോത്സ്നയുടെ പേര് തെളിഞ്ഞത്. അത് കണ്ടതും മലയാളികൾ ഹൃദയം തുറന്ന് അഭിനന്ദനങ്ങളുമായെത്തി. ഒന്നര ദശാബ്ദക്കാലമായി മലയാള പിന്നണി ഗാനരംഗത്തുണ്ട് ജ്യോത്സ്ന. ഈ കാലയളവിൽ പാട്ടിൽ നിന്ന് ഒരിക്കൽപ്പോലും ഇടവേള എടുത്തിട്ടില്ല.

ഹിറ്റുകളുടെ കൂട്ടുകാരി

കരിയറിന്റെ തുടക്കത്തിൽ ലഭിച്ച പോലുള്ള ഹിറ്റുകൾ ലഭിക്കുന്നതിൽ മാത്രമായിരുന്നു ഇടവേള സംഭവിച്ചത്. എന്നാൽ അവയെല്ലാം നിഷ്പ്രഭമാക്കുന്ന വിജയമാണ് ലൂസിഫറിലെ ഗാനം ജ്യോത്സ്നക്ക് സമ്മാനിച്ചത്. ലൂസിഫറിലെ ​ഗാനം വലിയ വിജയമാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും പടം കാണാൻ പോയപ്പോഴും പാട്ട് ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നും റെക്കോർഡ് ചെയ്യുമ്പോൾ തന്നെ പാട്ട് ഇങ്ങനെയാണ് വരാൻ പോകുന്നതെന്ന് അറിയാമായിരുന്നുവെന്നും ജ്യോത്സ്ന പറഞ്ഞിരുന്നു. ക്ലൈമാക്സ് സംഘട്ടനരംഗത്തിനിടയിൽ പല പല ഭാഗങ്ങളായി വരുന്നൊരു പാട്ട്. അത്രയും പ്രാധാന്യമേ താനും നൽകിയിരുന്നുള്ളൂവെന്നും ജ്യോത്സ്ന പറഞ്ഞിരുന്നു. എറണാകുളം സ്വദേശിയും ഐടി ജീവനക്കാരനുമായ ശ്രീകാന്താണ് ജ്യോത്സ്നയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം.

Recommended Video

ആറാട്ട് ഇരു കൈകളുംനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി -മോഹന്‍ലാല്‍
ജ്യോത്സ്നയുടെ ദേഷ്യം

ജ്യോത്സന ജഡ്ജായെത്തുന്ന സൂപ്പർ ഫോറിന് ​ഗംഭീരപ്രതികരണമാണ് ലഭിക്കുന്നത്. വിധു പ്രതാപ് , റിമി ടോമി, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്‌ന രാധാകൃഷ്ണൻ എന്നിവരാണ് സൂപ്പർ ഫോർ ജൂനിയേഴ്സിന്റെ വിധികർത്താക്കൾ. മിഥുൻ ആണ് ഷോ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പാട്ടിനോടൊപ്പം തന്നെ ജഡ്ജിസിന്റെ തഗ്ഗും കൗണ്ടറുമെല്ലാം സോഷ്യൽ മീഡിയയിൽ ഇ‍ടം പിടിക്കാറുണ്ട്. ഇപ്പോൾ ജ്യോത്സനയുടെ സ്വഭാവത്തെ കുറിച്ച് ഭർത്താവ് ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജ്യോത്സ്നയിൽ ഇഷ്ടപ്പെടാത്ത സ്വാഭവത്തെ കുറിച്ച് ഭർത്താവ് ശ്രീകാന്ത് പറഞ്ഞത്. 'ജ്യോത്സ്ന പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണ്. അതുപോലെ തന്നെ പെട്ടന്ന് ഇറിറ്റേറ്റഡാവുകയും ചെയ്യും. ചിലപ്പോൾ പുറത്തുള്ളവരോടുള്ള ദേഷ്യവും എന്നോട് കാണിക്കും. പക്ഷെ അങ്ങനെയാണ് എന്ന് അറിയാവുന്നത് കൊണ്ട് പെട്ടന്ന് പരിഹരിക്കും' ശ്രീകാന്ത് പറയുന്നു. ഭർത്താവിന് ദേഷ്യം വളരെ വിരളമായി മാത്രമെ വരാറുള്ളൂവെന്നും വന്നാൽ അത് ഒന്നൊന്നര ദേഷ്യമായിരിക്കുമെന്നും ജോത്സ്ന പറയുന്നു.

More from Filmibeat

Read more about: jyotsna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X