രണ്‍ബീറിനെ അത്രയ്ക്ക് വിശ്വാസമാണ് ആലിയയ്ക്ക്, വിവാഹത്തിന് മുമ്പെ...നടിയുടെ വാക്കുകള്‍ വൈറല്‍

ബോളിവുഡ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് ആലിയഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്‌റേയും. നടി സോനം കപൂറിന്റെ വിവാഹത്തിന് താരങ്ങള്‍ ഒന്നിച്ചെത്തിയതോടെയാണ് പ്രണയം പുറംലോകത്ത് എത്തുന്നത്. പിന്നീട് ഇവര്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. നടി കത്രീന കൈഫുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ആലിയയും രണ്‍ബീറും അടുക്കുന്നത്. ഇവരെ ബന്ധത്തിന് വീട്ടുകാരും സമ്മതം അറിയിക്കുകയായിരുന്നു. താരങ്ങള്‍ ഒന്നിച്ച് എത്തുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് ശേഷം ഇരുവരും വിവാഹിതരാവുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. അയാന്‍ മുഖര്‍ജിയാണ് സിനിമ സംവിധാനം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിത ആലിയ രണ്‍ബീറിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രിയപ്പെട്ടവനെ കുറിച്ച വാചാലയായത്. രണ്‍ബീറിന്റെ അടുത്ത് താന്‍ സുരക്ഷിതയാണ ആണെന്നാണ് ആലിയ പറയുന്നത്. കൂടാതെ താന്‍ ഈ ബന്ധത്തില്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നടിയുടെ വാക്കുകള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ആലിയ- രണ്‍ബീര്‍ വിവാഹം

2020മുതല്‍ ആലിയ- രണ്‍ബീര്‍ വിവാഹം സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചര്‍ച്ചയാവുകയാണ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് താരങ്ങളുടെ വിവാഹ വാര്‍ത്ത വീണ്ടും പ്രചരിച്ചിരുന്നു. 2021 ഏപ്രിലോട് കൂടി വിവാഹം കാണുമെന്നാണ് പുറത്ത് വന്ന വാര്‍ത്ത. രാജസ്ഥാനാണ് വിവാഹ വേദിയെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.രണ്‍ബീറിന്റേയും ആലിയയുടേയും ഇഷ്ട ഇടമാണിത്. കത്രീന കൈഫിന്റേയും നടന്‍ വിക്കി കൗശലിന്റേയും വിവാഹം നടന്നതും രാജസ്ഥാനിലായിരുന്നു. സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. പ്രിയങ്ക-നിക് ജോനാസ് വിവാഹം നടന്നതും രാജസ്ഥാനില്‍ വെച്ചായിരുന്നു.

വിവാഹം

വിവാഹ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി ആലിയ രംഗത്ത എത്തിയിരുന്നു. ഗംഗുഭായ് കാത്ത്യവാഡി എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാണ് വിവാഹമെന്ന് എല്ലാവരും ചോദിക്കുന്നു. ആദ്യം എനിക്ക് പറയാനുള്ളത് ഇത് എന്റേതു മാത്രമായ കാര്യങ്ങളാണ്. ഇത് മറ്റാരും അന്വേഷിക്കേണ്ടകാര്യമില്ല.

 രണ്‍ബീറുമായുള്ള വിവഹം

ഇനി നിങ്ങള്‍ ചോദിച്ചാലും എന്റെ മനസ് പറയുന്നത് പോലെ ചെയ്യുമെന്നാണ് ഉത്തരമന്നും ആലിയ പറഞ്ഞു. എന്നാണ് വിവാഹം എന്ന് ചോദിച്ചാല്‍ എന്റെ മനസില്‍ രണ്‍ബീറുമായുള്ള വിവാഹം എന്നേ കഴിഞ്ഞുവെന്നും ആലിയ ആവര്‍ത്തിച്ചു. ചെറിയ പ്രായംമുതല്‍ക്കെ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിക്കുമെന്ന് തീരുമാനിച്ചിരുന്നു അതായത് ആദ്യം സക്രീനില്‍ കണ്ടപ്പോള്‍ തന്നെ. ഒരു തരത്തില്‍ മനസിനും ഈ ബന്ധത്തിലും സമാധാനമുണ്ട് അതാണ് എനിക്കു വേണ്ടതെന്നും ആലിയ പറഞ്ഞു.

വിവാഹം

ഇനി നിങ്ങള്‍ ചോദിച്ചാലും എന്റെ മനസ് പറയുന്നത് പോലെ ചെയ്യുമെന്നാണ് ഉത്തരമന്നും ആലിയ പറഞ്ഞു. എന്നാണ് വിവാഹം എന്ന് ചോദിച്ചാല്‍ എന്റെ മനസില്‍ രണ്‍ബീറുമായുള്ള വിവാഹം എന്നേ കഴിഞ്ഞുവെന്നും ആലിയ ആവര്‍ത്തിച്ചു. ചെറിയ പ്രായംമുതല്‍ക്കെ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിക്കുമെന്ന് തീരുമാനിച്ചിരുന്നു അതായത് ആദ്യം സക്രീനില്‍ കണ്ടപ്പോള്‍ തന്നെ. ഒരു തരത്തില്‍ മനസിനും ഈ ബന്ധത്തിലും സമാധാനമുണ്ട് അതാണ് എനിക്കു വേണ്ടതെന്നും ആലിയ പറഞ്ഞു.

Recommended Video

KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam
ഗംഗുഭായ് കത്തിയാവാഡി

സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്തിയാവാഡിയാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. സഞ്ജയ് ലീലബന്‍സാലിയാണ് സിനിമ സംവിധാനം ചെയ്തത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. തിയേറ്ററുകളിലും മികച്ച സ്വീകാര്യത ആദ്യ ദിവസം തന്നെ 'ഗംഗുഭായ് കത്തിയാവാഡി'ക്ക് ലഭിച്ചുവെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.സഞ്ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രം ആയിട്ടാണ് ആലിയ ഭട്ട് എത്തുന്നത്. ഹുസൈന്‍ സെയ്ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.

More from Filmibeat

Read more about: ranbir kapoor alia bhat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X